ഒരാഴ്ചയോളം കടന്നു പോയി, ഈ സമയത്ത് അവര്‍ ഒന്നിച്ചാണ് കോളെജിലേക്ക് പോയിരുന്നത് എങ്കിലും പരസ്പരം സംസാരിച്ചിരുന്നില്ല.രണ്ടു പേര്‍ക്കും സമാധാപൂര്‍വമുള്ള ഉറക്കം നഷട്ട്മായി. “….നിന്നെ വല്ല കൗൺസിലിങ്ങിനും കൊണ്ട് പോവണം … മാനസിക രോഗി…” രമ്യയുടെ കാതുകളില്‍ ഫര്‍സാന പറഞ്ഞ വാക്കുകള്‍ ഇടക്കെലാം ഒരശിരീതി പോലെ മുഴഞ്ഞി കൊണ്ടിരുന്നു. അതോര്‍മയില്‍ വരുമ്പോള്‍ എല്ലാം അവളുടെ കണ്ണുകള്‍ നിറയും. എല്ലാം തന്‍റെടതോടെ നേരിട്ടിരുന്ന അവള്‍ കോളേജ് കഴിഞ്ഞു വീട്ടില്‍ എത്തിയാല്‍ കൂടുതല്‍ സമയവും ഒന്നും മിണ്ടാതെ റൂമില്‍ തന്നെ ചിലവഴിക്കും. ഫര്‍സാനയുടെ കാര്യവും നേരെ മറിച്ചായിരുന്നില്ല.
രണ്ടു പേരുടെയും സ്വഭാവത്തിലെ ഈ വ്യത്യാസം കോളേജിലെ അവരുടെ ഫേവറിറ്റായ അനിത മിസ്സ് ശ്രദ്ധിച്ചിരുന്നു.
ഒരു ദിവസം ഉച്ച സമയത്ത് ഫര്‍സാനയെ വിളിച്ചു കോളേജ് ഓഡിറ്റോറിയത്തിന്റെ ആളൊഴിഞ്ഞ ഭാഗത്തേക്കു വിളിച്ചു വരുത്തി അനിത മിസ് കാര്യം തിരക്കി.
“ഫര്‍സാന…നീയും രമ്യയും തമ്മില്‍ എന്താണ് പ്രശ്നം? നിങ്ങള്‍ രണ്ടു പേരും ആകെ അപ്സെറ്റ് ആണല്ലോ?…ഞാന്‍ ശ്രദ്ധിക്കുന്നുണ്ട്”
“ഇല്ല മിസ് ..അങ്ങനെ പ്രശ്നം ഒന്നും ഇല്ല” മുഖത്തു നോക്കാതെയുള്ള അവളുടെ മറുപടി പറച്ചിൽ കണ്ടതും മിസ്സിന് അവൾ എന്തോ മറക്കുന്നുണ്ടെന്നു മനസ്സിലായി.
“നോക്ക് കുട്ടി, എന്തെങ്കിലും ഉണ്ടെങ്കിൽ തുറന്നു പറയു..ഞാൻ സംസാരിച്ചു സോൾവ് ചെയ്ത തരാം…”
മനസ്സിലെ ഭാരം ആരോടെങ്കിലും പങ്ക് വെച്ച് നിവർത്ത് നിൽക്കാൻ ആഗ്രഹിച്ചിരുന്ന അവൾക്ക് അധിക സമയം മിസ്സിന്റെ മുന്നിൽ പിടിച്ച് നിൽക്കാൻ സാധിച്ചില്ല.
ആദ്യം കുറച്ച് മടിച്ചെങ്കിലും രമ്യ തന്നോട് ഇഷ്ട്ടം തുറന്ന് പറഞ്ഞ കാര്യവും തന്റെ പ്രതികരണവും എല്ലാം അവൾ അനിതയോട് പങ്ക് വെച്ചു.
അടുത്ത ദിവസം , ഒരു ഞായറാഴ്ച്ച ആയിരുന്നു. അവരുടെ രണ്ടുപേരുടേയും ജീവിതം തന്നെ മാറ്റിമറിച്ച ഒരു ചൂടു കൂടുതൽ ഉള്ള ദിവസം.
ഞായറാഴ്ച്ച ആയത് കൊണ്ട് തന്നെ ദിവാകരനും ഭാര്യയും ഒരു കല്യാണത്തിന് പോയിരുന്നു. പോവുന്നതിന് മുൻപ് ഫർസാനയോട് പറഞ്ഞിട്ടാണ് രാധപോയത്.
“പാച്ചീ, അവൾ അവിടെ ഒറ്റക്കാണ് … ഒന്ന് നോക്കണെ, നല്ല തലവേദന ആണെന്നാണ് പറയുന്നത്… ”
അവർ പോയി കഴിഞ്ഞ് കുറച്ച് നേരം കഴിഞ്ഞപ്പോൾ