ചതികുഴികൾ 2 [Mallu Story Teller]

Posted by

” ഓഹോ… അപ്പോൾ ഇതാണോ കാര്യം? ഈ ഒരു ചെറിയ വിഷയത്തിന് വേണ്ടിയാണോ നിങ്ങൾ ?”

” ചെറിയ വിഷയമോ?”

“അതെ, കുറച്ച് കാലം മുൻപായിരുന്നു എങ്കിൽ ഇതെല്ലാം വലിയ വിഷയം ആയിരുന്നു…. നോക്ക് ഫർസാന , ഇതെല്ലാം ഒരു ജസ്റ്റ് അട്രാക്ഷൻ മാത്രം ആവും.. നീ അവളോട് ഓപ്പൺ ആയി സംസാരിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളു…”

“പക്ഷേ മാം വിച്ചാരിക്കുന്നത് പോലെ അല്ല, അവൾക്ക് ഞാൻ എന്നാൽ ജീവനാണ്… അത് എനിക്കും അറിയാം..”

“അപ്പോൾ , അവൾക്ക് ഉള്ളത് പോലുള്ള ഇഷ്ടം തിരിച്ച് തനിക്കും തോന്നായിട്ടുണ്ടോ?”

“എനിക്ക് അറിയില്ല മാം.. അവൾ എന്റെ കൂടെ ഉള്ളപ്പോൾ എനിക്ക് എന്തിനും ഒരു കോൺഫിഡൻസ് ഉണ്ടായിരുന്നു… എല്ലാ മൊമെന്റ്സും എൻജോയ് ചെയ്തിരുന്നു…. ഞാൻ പലപ്പോഴും തനിച്ചിരിക്കുമ്പോൾ അവൾ എടുത്ത് വന്നാൽ എനിക്ക് വല്ലാത്ത ഒരു റിലാക്സേഷൻ ആയിരുന്നു , പക്ഷേ എനിക്കറിയില്ല അത് ഏതാണെന്ന് … അവൾ എന്നോട് അത് തുറന്ന് പറഞ്ഞപ്പോൾ ഞാൻ എന്തൊക്കെയോ പറഞ്ഞു… മാനസിക രോഗിയെന്ന് വിളിച്ചു….എന്നോട് അത്രയും ഇഷ്ടം ഉള്ളത് കൊണ്ടല്ലേ അവൾ തുറന്ന് പറഞ്ഞത്… എന്നിട്ട് ഞാൻ ….അവൾക്ക് എത്ര വിഷമമായി കാണും…. ഇത്രയും ദിവസമായി ഞങ്ങൾ സംസാരിച്ചിട്ട് …..ഞാൻ … ” അവൾക്ക് പറഞ്ഞ് തീർക്കാൻ വാക്കുകൾ കിട്ടിയില്ല… അവൾ നിർത്താതെ കരഞ്ഞ് കൊണ്ട് ഷാൾ കൊണ്ട് പൊത്തി.

അനിത അവളെ കെട്ടിപിടിച്ചു മുടിയിൽ തലോടി ആശ്വസിപ്പിച്ചു..

” അയ്യേ…എന്തായിത് ചെറിയ കുട്ടികളെ പോലെ, നോക്ക് … നീയും ഫർസാനയും എന്റെ 2 ബെസ്റ്റ് സ്റ്റുഡൻസ് ആണ്… സെമസ്റ്റർ എക്സാം ആണ് വരുന്നത്… അതിനിടയിൽ ഇങ്ങനെ രണ്ടും പേരും മൂഡൗട്ട് ആയാൽ നിങ്ങളുടെ റിസൽട്ടിനെ ബാധിക്കും …. സോ, എത്രയും വേഗം തന്നെ നീ ആ കുട്ടിയോട് പഴയ പോലെ സംസാരിക്കണം അലെങ്കിൽ രണ്ട് പേരും ആകെ തകരും… ഓക്കേ …” അനിത തന്റെ സാരി തലപ്പ് കൊണ്ട് അവളുടെ കണ്ണ്നീർ തുടച്ച് കൊണ്ട് പറഞ്ഞു …

“ഉം…”

Leave a Reply

Your email address will not be published. Required fields are marked *