“എന്താണ് ഉറങ്ങുന്നില്ലേ?”
ഫര്‍സാന പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു. രമ്യ ഇല്ല എന്നർത്ഥത്തിൽ തലയാട്ടികൊണ്ട് ചെറു പുഞ്ചിരി പൊഴിച്ചു…ഫര്‍സാനയും അവളെ നോക്കി പുഞ്ചിരിച്ചു. അവളുടെ വിടർന്ന ചുണ്ടുകൾ കണ്ടപ്പോൾ വിടാറായി നിൽക്കുന്ന പനിനീർ പൂവ് പോലെ രമ്യക്ക് തോന്നി. അവൾ തന്റെ കൂട്ടുകാരിയുടെ കണ്ണുകളിലേക്ക് തന്നെ നോക്കി..
“എന്താ ഇങ്ങനെ നോക്കുന്നത് ……എന്നെ മുൻപ് കണ്ടിട്ടിലെ നീ?”
“ഒന്നും ഇല്ല…. പാച്ചി ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ?” അവളുടെ നെറ്റിയിൽ വീണു കിടക്കുന്ന മുടിയിഴകളെ തഴുകി രമ്യ ചോദിച്ചു.
“ഉം”
“എടീ, നമ്മുടെ കല്യാണം കഴിഞ്ഞാൽ നമ്മൾ പിന്നെ എങ്ങനെ ആണ് കാണുക?”
“നല്ല ഫ്രഷ് ചോദ്യം… എത്രാമത്തെ തവണ ആണ് നീ ഇത് ചോദിക്കുന്നത്? കല്യാണം കഴിഞ്ഞാലും നമ്മൾ ഇടക്കൊക്കെ കാണില്ലേ?”
“കാണും…അതിനു കെട്ടിയവന്മാരുടെ അനുവാദം വാങ്ങി കാത്തു നിൽക്കേണ്ടി വരും…നീ കെട്ടി ദുബായ്ക് പോവും”
“നീയും ഒരു ദുബൈക്കാരനെ കെട്ടിക്കോ”
“ഞാൻ കെട്ടില്ല…. എനിക്ക് വയ്യ അടിമ ആയി ജീവിക്കാൻ” രമ്യ അത് പറഞ്ഞപ്പോൾ ഫർസാനക് രാഹുലിന്റെ സംഭവങ്ങൾ ഓർമ വന്നു…അവൾ പറഞ്ഞത് ശെരി തന്നെയാണ്..കെട്ടാൻ വരുന്നത് രാഹുലിനെ പോലെ ഉള്ള ആളാണെങ്കിലോ ?
“കെട്ടാതെ ഒറ്റക് ജീവിക്കുമോ?”
“അല്ല…. നമ്മുക് ഒന്നിച്ചു ജീവിച്ചു കൂടെ?”
“ആഹാ…കൊള്ളാം …എന്നിട്ട്, നമ്മുക്ക് എങ്ങനെ കൊച്ചുണ്ടാവും?”
“അഡോപ്റ് ചെയ്യാം…ഒരു പെങ്കൊച്ചിന്നെ …”
“വെൽ പ്ലാൻഡ് ആണല്ലോ?” ഫർസാന പുഞ്ചിരിച്ചു…
“പാച്ചി …ഞാൻ കാര്യമായിട്ട് പറഞ്ഞതാണ്…ഞാൻ ഇത് പറയുമ്പോൾ എല്ലാം നിനക്കു തമാശ ആണ്…. എനിക്ക് നിന്നെ പിരിയാൻ പറ്റില്ല…”
രമ്യ ഇത് പറഞ്ഞു ഫർസാനയുടെ കണ്ണുകളിലേക്ക് ഇമവെട്ടാതെ നോക്കി.
” എടി , നീ അന്ന് പെട്ടെന്നു അങ്ങനെ പറഞ്ഞപ്പോൾ ഉള്ള ഒരു ദേഷ്യത്തിൽ ആണ് ഞാൻ അങ്ങനെ പെരുമാറിയത്….പക്ഷെ പിന്നീട് നന്നായി ആലോചിച്ചപ്പോൾ എനിക്കും നിന്നോട് അങ്ങനെ ഒരു ഫീലിങ്ങ്സ് ഉണ്ടോ എന്ന പോലെ…..എനിക്കറിയില്ല……”
രമ്യയുടെ കണ്ണുകൾ സന്തോഷം കൊണ്ടും ആകാംഷ കൊണ്ടും വെട്ടി തിളങ്ങുവാൻ തുടങ്ങി.
“രമ്യേ , നിന്നോട് എനിക്കുള്ള വികാരം എന്താണെന്നു എനിക്ക് അറിയില്ല….പക്ഷെ…”