ചതികുഴികൾ 2 [Mallu Story Teller]

Posted by

“വണ്ടി ഇലെങ്കിൽ നിനക്ക് അറിഞ്ഞൂടെ ടാ ഞങ്ങൾ പുറത്താണെന്ന്, പിന്നെ എന്തിനാ വിളിച്ചോണ്ട് ഇരിക്കുന്നത്? “രാഹുൽ ജോണിനോട് ചോദിച്ചു…

” അത് പിന്നെ … നിങ്ങൾ 2 പേരും പുറത്ത് പോയെന്ന് വിചാരിച്ചില്ല…….”

കൈയിലുള്ള കവർ ജോണിന്റെ ഏൽപ്പിച്ച് രാഹുൽ പെൺകുട്ടികളുടെ അടുത്തേക്ക് ചെന്നു, രാഹുൽ അടുത്ത് വന്നപ്പോൾ മദ്യത്തിന്റേയും വിയർപ്പിന്റേയും രൂക്ഷ ഗന്ധം രമ്യയുടേയും ഫര്‍സാനയുടേയും മൂക്കിലേക്ക് അടിച്ചു കയറി.

” രമ്യ, ഫർസാന … അല്ലേ? …. ഞാൻ രാഹുൽ മാധവ് … ഇത് എന്റെ പാർട്ട്ണർ മനു …. വാ നമുക്ക് അകത്ത് ഇരുന്ന് സംസാരിക്കാം..” ഫർസാന പയ്യെ മുഖമുയർത്തി നോക്കി , ചുവന്ന് കലങ്ങിയ കണ്ണുകൾ, വെട്ടിയൊത്തുക്കാത്ത നീളൻതാടിയും മുടിയും പരുക്കൻ മുഖഭാവവും, നെറ്റിയിൽ മുറിവേറ്റ പാട് .. രാഹുലിന്റെ പരുക്കൻ മുഖം കണ്ടപ്പോൾ അവളുടെ ഭയം ഇരട്ടിയായി …. രാഹുൽ വാതിൽ തുറന്നു അകത്തേക്ക് കയറി.

“മനു, ആള് ഫിറ്റാണല്ലോ?” ജോൺ മനുവിനോട് പയ്യേ ചോദിച്ചു.

” മൈര്, … അവന്റെ കണ്ണും മുഖവും ഇരികുന്ന കണ്ടില്ലേ … ഇന്ന് വേറെ ഏന്തോ പൊടി അടിച്ച് കേറ്റിയിട്ടുണ്ട് … നീ എന്ത് ഊബിക്കാനാടാ ഈ പെൺപിള്ളേരേയും കൊണ്ട് ഇങ്ങോട്ട് വന്നത്?” മനുവിന്റെ മറുപടിയിൽ ദേഷ്യവും അമർഷവും നിറഞ്ഞിരുന്നു. അവരെ നോക്കി ചിരിച്ച ശേഷം മനുവും അകത്തേക്ക് പോയി.

“വാ … ഉള്ളിലേക്ക് പോകാം…” പരുങ്ങിയ മുഖഭാവവുമായി ജോൺ അകത്തേക്ക് പോയി. രമ്യ അകത്തേക്ക് കയറാൻ തുടങ്ങിയപ്പോൾ ഫർസാന വീണ്ടും അവളുടെ കയ്യിൽ പിടിച്ചു വലിച്ചു…

“വേണ്ട രമ്യേ നമ്മുക്ക് പോകാം…. പ്ലീസ്…” അവൾ കെഞ്ചി.

” നീ വാ പാച്ചി, ഞാൻ അല്ലേ പറയുന്നത് … ” രമ്യ അവളുടെ കൈ പിടിച്ച് കൊണ്ട് ആ വലിയ വീടിന്റെ അകത്തേക്ക് പ്രവേശിച്ചു.

ഏസി ഓൺ ആയത് കൊണ്ട് നല്ല തണുപ്പ് ആയിരുന്നു വീടിനുള്ളിൽ , അവരുടെ വിയർപ്പ് കണങ്ങൾ എല്ലാം അലിഞ്ഞ് ഇല്ലാതായി. രമ്യ ഫർസാനയേയ്യും കൊണ്ട് ജോണിനെ അനുഗമിച്ചു ഒരു ഇടനാഴിയിലുടെ നടന്ന് ഹാളിലെത്തി. ഇടനാഴിയിലെ ചുമരുകൾ കണ്ടാൽ ഭയപ്പെടുത്തുന്ന വിവിധ ചിത്രങ്ങളാൾ അലങ്കരിച്ചിരുന്നു. ഹാളിലെ ഒരു സോഫയിൽ ഇരുന്നു കൊണ്ട് രാഹുൽ മൊബൈലിൽ എന്തോ നോക്കുന്നുണ്ട്. മനു അതിന് അതിന്റെ വലത് വശത്തെ സോഫയിൽ ഇരിക്കുന്നു. രാഹുലിന്റെ എതിർവശത്തുള്ള സോഫയിലേക്ക് വിരൽ ചൂണ്ടി കാണിച്ചു കൊണ്ട് ജോൺ അവരോട് അവിടെ ചെന്നിരിക്കാൻ പറഞ്ഞ ശേഷം രാഹുലിന്റെ പിറകിലായി നിലയുറപ്പിച്ചു. അവർ രണ്ടു പേരും പയ്യെ സോഫയിൽ വന്നിരുന്നു. അവർ വന്നത് അറിഞ്ഞെങ്കിലും രാഹുലിന്റെ ശ്രദ്ധ മൊബൈൽ സ്ക്രീനിൽ തന്നെ ആയിരുന്നു. മനുവിനേയും രാഹുലിനേയും മാറി മാറി നോക്കിയ ശേഷം രമ്യ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *