ചതികുഴികൾ 2 [Mallu Story Teller]

Posted by

“സമയം കളയേണ്ട കാര്യമില്ല, നമ്മുക്ക് ഇപ്പോൾ തന്നെ തുടങ്ങിയേക്കാം, നിങ്ങൾ 2 പേരും ഡ്രൈസ് ചെയ്ഞ്ച് ചെയ്തിട്ട് വരു…. സ്ക്രിപ്റ്റ് അത് കഴിഞ്ഞ് വായിക്കാം…… മനൂ , ഒന്ന് കാണിച്ച് കൊടുക്ക്”

” ചേട്ടാ, ഇന്ന് പറ്റില്ല, നമ്മുക്ക് നാളെ തുടങ്ങാം….” രമ്യ പറഞ്ഞു.

“അതെന്താ?”

” ചേട്ടാ, ഇപ്പോൾ തന്നെ സമയം ഒരുപാട് വൈകി , ഇനിയും വൈകിയാൽ ഞങ്ങളുടെ വീട്ടിൽ പ്രശ്നമാവും, വീട്ടിൽ ഇതൊന്നും അറിയില്ല … ഞങ്ങൾ പോയിട്ട് നാളെ രാവിലെ വരാം..”

” വീട്ടിൽ ഇപ്പോൾ അറിയിലെങ്കിൽ വെബ്ബ് സീരീസ് ഇറങ്ങുമ്പോൾ അറിയില്ലേ? പിന്നെ എന്താ പ്രശ്നം… സമയം കളയേണ്ട, ഗെറ്റ് റെഡി … ”

” അതല്ല സാറെ, അവർ പറയുന്നതും കാര്യം അല്ലേ? ഇവരെ അന്വേഷിച്ചു ആരെങ്കിലും ഇവിടെ വന്നാൽ നമ്മുടെ എല്ലാം അവസ്ഥ…” ഇനിയും താൻ ഇടപെട്ടിലെങ്കിൽ കാര്യങ്ങൾ കൈവിട്ട് പോവും എന്ന് മനസ്സിലാക്കിയ ജോണി ഇത് രാഹുലിനോട് പറഞ്ഞ് കൊണ്ട് മനുവിനെ നോക്കി കണ്ണിരുക്കി കാണിച്ചു.

“നിന്നോട് ആരാടാ അഭിപ്രായം ചോദിച്ചത് …. മനൂ … നീ പറ … എന്താ വേണ്ടത്?”

രാഹുലിന്റെ ചോദ്യത്തിന് മറുപടി പറയും മുൻപ് മനു നിസാഹയതയോടെ ഇരിക്കുന്ന പെൺകുട്ടികളെ നോക്കി.

“രാഹുലേ…. എനിക്ക് തോന്നുന്നതും അവർ പറയുന്നതാണ് ശെരി എന്നാണ്, സമയത്തിന്റെ അല്ല, ഇവർ രണ്ട് പേരും ഒട്ടും തയാറായിട്ടില്ല വന്നിരിക്കുന്നത്,…. രണ്ട് പേരുടേയും മുഖം തന്നെ നോക്ക്, ആകെ ഡൽ ആണ് … നാളെ ആവുമ്പോൾ നല്ല ഫ്രഫ്നസ്സ് ഉണ്ടാവും ” മനുവിന്റെ മറുപടി രമ്യയുടേയും ഫർസാനയുടേയും പുകഞ്ഞിരുന്ന തീകനലിൽ അൽപം വെള്ളം വന്ന് വീണത് പോലെ ആയിരുന്നു.

“കറക്ട്ട് ആണ് സാർ …” ജോൺ മനുവിനെ നോക്കി ചിരിച്ച് തംബ്സ് അപ്പ് കാണിച്ചു. ഈ സമയത്ത് പുറത്ത് ശക്തമായി മഴ പെയ്യുവാൻ തുടങ്ങി.

രാഹുൽ കുറച്ച് നേരം കണ്ണടച്ച് ഇരുന്ന് വിരലുകൾ കൊണ്ട് നെറ്റിയിൽ അമർത്തിയ ശേഷം കണ്ണുകൾ അടച്ച് കൊണ്ട് പറഞ്ഞു.

“ശെരി, നിങ്ങൾക്ക് ഇപ്പോൾ പോകാം…..”

Leave a Reply

Your email address will not be published. Required fields are marked *