എന്റെ ജീവിതം ഒരു കടംകഥ 9
Ente Jeevitham Oru KadamKadha Part 9 | Author : Balu | Previous Part
വളരെ വൈകിപ്പോയി എന്നറിയാം, എങ്കിലും തുടർന്നെഴുതുന്നു.
വായിക്കാത്തവർ മുൻ അധ്യായങ്ങൾ വായിക്കുക.
ചേച്ചിയുടെ ആ പ്രതികരണം എനിക്കെന്തുചെയ്യണം എന്നറിയാത്ത അവസ്ഥയിൽ ആക്കി. ഞാൻ പെട്ടന്നുതന്നെ ഉറങ്ങിപോയി.
രാവിലെ ഞാൻ എഴുന്നേറ്റപ്പോൾ ചേച്ചി റെഡി ആയി എന്നെയും നോക്കി ഇരിക്കുകയാണ്.
ചേച്ചി : എന്തൊരുറക്കമാ ചെറുക്കാ എഴുന്നേറ്റു റെഡി ആയിക്കെ.
മറുപടി ഒന്നും കൊടുക്കാതെ ഞാൻ എഴുന്നേറ്റു ബാത്റൂമിൽ കയറി. ചേച്ചിയുടെ സംസാരം കേട്ടിട്ട് ഇന്നലെ ഒന്നും നടക്കാത്തതുപോലെ. എന്താ ചെയ്യേണ്ടത് എന്നുകരുതി ഞാൻ അവിടെ ആലോചനയിൽ മുഴുകി. ചേച്ചിയുടെ വിളികേട്ടാണ് ഞാൻ ആലോചനയിൽ നിന്നും പുറത്തു വന്നത്.
ചേച്ചി : ഡാ നീ എന്തെടുക്കുവാ അവിടെ, എനിക്ക് വിശക്കുന്നു പെട്ടന്ന് വാ.
ഞാൻ എങ്ങനെയോ പല്ലുതേച്ചു കുളിച്ചെന്നു വരുത്തി തീർത്തു പുറത്തിറങ്ങി.
ചേച്ചി : വാടാ എനിക്ക് വിശക്കുന്നു.
ഞാൻ : മ്മ്മ്മ്മ്
അങ്ങനെ ഞങൾ പുറത്തുള്ള ഒരു ഹോട്ടലിൽ കയറി ഞാൻ അധികമൊന്നും മിണ്ടിയില്ല ഇന്നലെ നടന്നതിനെപ്പറ്റി ആലോചനയിൽ ആയിരുന്നു. ചേച്ചി എന്തൊക്കെയോ പറയുന്നുണ്ട്.
ചേച്ചി : ഡാ….
ഞാൻ : മ്മ്മ് എന്താ ചേച്ചി…
ചേച്ചി : ഞാൻ ആരോടാ ഈ പറയുന്നത്.
ഞാൻ ചേച്ചിയെ നോക്കുന്നതല്ലാതെ ഒന്നും പറഞ്ഞില്ല.
ഞങൾ ഫുഡ് കഴിച്ചു പുറത്തേക്കിറങ്ങി.
ചേച്ചി : നമുക്ക് ബീച്ചിൽ വരെ പോയാലോ?
ഞാൻ : മ്മ്മ്മ്
അവിടെ നിന്നും ഒരു ഓട്ടോയിൽ കയറി ബീച്ചിൽ എത്തി. രാവിലെ ആയിരുന്നുകൊണ്ടാവണം അധികം ആളുകളില്ല. ചേച്ചി എന്നെയും കൂട്ടി ഒരു തണലുള്ള സ്ഥലത്തേക്ക് പോയി അവിടെ ഇരിപ്പുറപ്പിച്ചു.
ചേച്ചി : ഡാ നീ ഇന്നലെ നടന്നത് ആലോചിക്കുവാണോ?
ഞാൻ : മ്മ്മ്മ്