“സോറി ഏട്ടാ.. ആരും കാണാതെ വന്നേക്കണേ..”
“ഹ.. ഹ.. ശെരി..”
“ആ..”
ഫോൺ കീശയിലിട്ട് അവിടെ തന്നെ ഇരുന്നു. ഏഴു മണി കഴിഞ്ഞപ്പോൾ പീടിയക്കാരൻ പീടിക പൂട്ടി ഇറങ്ങി.
“മോനെ പോവുന്നില്ലേ??”
“അത് എന്റെ ഒരു ഫ്രണ്ട് വരാനുണ്ട്. ഞാൻ ഈ ജംഗ്ഷൻ ആണ് പറഞ്ഞു കൊടുത്തത്..”
വായിൽ തോന്നിയ കള്ളം അങ്ങ് തട്ടി
“ആ..”
ജംഗ്ഷനിൽ സ്ട്രീറ്റ് ലൈറ്റ്റിന്റെ വെട്ടം മാത്രം തെളിഞ്ഞു. ഓരോ കടകൾ അടഞ്ഞു തുടങ്ങി. ആളുകളുടെ സാനിധ്യം കുറഞ്ഞു വന്നു. ആ സമയം ഗൾഫ് നമ്പറിൽ ഉള്ള കാൾ.
“ഹലോ..”
“ഹരിയല്ലേ?”
“അതേ.”
“ഞാൻ കവിതയാണ് ദിനേഷിന്റെ ചേച്ചി.”
“ആ ചേച്ചി പറയു. അവിടെ തിരക്കാണെന്നു തോനുന്നു അല്ലെ?”
“എന്തെ??”
“അല്ല മെസ്സേജിന് റിപ്ലൈ ഒന്നും കണ്ടില്ല..”
“ആ.. ദിനേശ് പറഞ്ഞതു കൊണ്ട് വിളിച്ചെന്നെ ഉള്ളു. വർക്സ് ഞാൻ കണ്ടു വളരെ നന്നായിട്ടുണ്ട്.”
“താങ്ക്സ്..”
“പിന്നേ ഞങ്ങൾ അടുത്ത് നാട്ടിൽ എത്തും.”
ഇതിനിടയിൽ തടസ്സമായി നീതുവിന്റെ കാൾ ഫോണിൽ വന്നു വീണു.
“ആ അവൻ പറഞ്ഞിരുന്നു ചേച്ചി..”
“എന്നാൽ ഓക്കേ ഹരി.. നാട്ടിൽ വന്നിട്ട് കോൺടാക്ട് ചെയാം..”
“ഓക്കേ..”
ഞാൻ കാൾ കട്ടാക്കി ഫോൺ നോക്കിയപ്പോൾ നീതുവിന്റെ മിസ്സ്ഡ് കാൾ ഉം മെസ്സേജുകളും. ബാക്കിയുള്ള ഒരു സിഗരറ്റ് എടുത്ത് പീടിയ തിണ്ണയിൽ കയറി കൊളുത്തി നീതുവിന്റെ ചാറ്റ് എടുത്തു. മെസ്സേജ് അയച്ചു.
“മോളെ..”
കാണേണ്ട താമസം അവളുടെ റിപ്ലൈ
“ഒലക്ക… എവിടെയാന്ന് ഈ പറയാണ്ട് പോവുന്നെ??”
“സോറി പെണ്ണേ.. പെട്ടെന്നൊരു അത്യാവിശം. വർക്കിന്റെ ഒരാളെ കാണാൻ വന്നതാ..”
“പിന്നെന്ന ഇന്ന് വരൂല ന്ന് പറഞ്ഞേ ഷൈമേച്ചി..”
“വരൂല എന്നല്ല.. വൈകും എന്നാണ്.?”
“എന്താ പരിപാടി..??”
“ഒരു രണ്ടെണ്ണം അടിക്കാൻ..”
“അത് പറഞ്ഞൂടെ.. എന്നോട് പറയാണ്ട് എന്തിനാ പോന്ന്??”
“സോറി മോളെ മറന്നു പോയി..”
“നോക്കിക്കോ ഇനി ഞാൻ മിണ്ടൂല..”
ഹരി തലയിൽ കൈ വച്ചു.
“എന്റെ പൊന്നല്ലേ..”
“വൈകും ന്ന് പറഞ്ഞാൽ എത്ര മണി ആകും..”
“അറിയില്ല വേഗം വരാൻ നോക്കാം..”
“അപ്പൊ ഇന്ന് മരുന്ന് കിട്ടിയില്ലെങ്കിലും കുഴപ്പമില്ല.. അല്ലെ..”
“അത് നീ ഉച്ചക്ക് തന്നില്ലേ?”