മറുപടി നൽകാതെ അവളെന്റെ താടിയിൽ പിടിച്ചു മുഖം തിരിച് കവിളിൽ ഒരു ഉമ്മ തന്നെടുത്തു. രാവിലെയുള്ള നനുത്ത സ്പർശം മലരമ്പ് പോലെയെന്റെ കവിളിൽ പതിഞ്ഞു.
“വേദനയുണ്ട്..”
കള്ളച്ചിരി ഒളിപ്പിച്ചു കൊണ്ട് ഞാൻ വീണ്ടും പറഞ്ഞു. ഇപ്രാവശ്യം ഇടത്തെ കവിളിൽ അവളുടെ ചുണ്ടുകൾ പതിഞ്ഞു.
“നല്ലോണം..”
ഞാൻ ചുണ്ടുകൾ നീട്ടി കൊണ്ട് പറഞ്ഞു.
“മതി..”
അവൾ ചിണുങ്ങി.
“മാറിയില്ലെടി..”
“ശേ.. പതിയെ മുഖം കൊണ്ടവൾ അടുത്തേക്ക് വന്നപ്പോൾ എന്റെ നെഞ്ചിൽ തള്ളി അവളെന്നെ നോക്കി. ഭാവം മാറിയിരുന്നു.
“ഏട്ടനെയെന്താ വല്ലാത്തൊരു വിയർപ്പ് മണം..??”
ഒന്ന് പരുങ്ങിയെങ്കിലും പുറത്ത് കാണിച്ചില്ല.
“എന്റേത് തന്നെ..”
“ഇതിനു മാത്രം വിയർക്കാൻ ഇന്നലെ എവിടെ പോയെ?? സത്യം പറ..”
“മഴ കൊള്ളാതിരിക്കാൻ ഓടിയതാടി. വണ്ടി എടുത്തില്ലല്ലോ ഇന്നലെ.”
അവളത് വിശ്വസിച്ചു.
“അപ്പൊ പറ്റിയതല്ലേ ഇത്.”
കാലിലേക്ക് ചൂണ്ടി അതുകൂടെ പറഞ്ഞപ്പോൾ നീതു ഫ്ലാറ്റ്. അവളുടെ ഭാവം വീണ്ടും മാറി സങ്കടത്തിലേക്ക് വന്നു. നീയിന്നലെ മെസ്സേജ് അയക്കാഞ്ഞ സങ്കടഭാരവും കൊണ്ട് നന്നായി ഓടാൻ കൂടെ പറ്റിയില്ല എന്ന് പറഞ് അടിമുടി അവളെ തളർത്തിയിട്ടാലോ എന്നു ചിന്തിച്ചെങ്കിലും പറഞ്ഞില്ല. പാവം വേറൊന്നും എന്നോട് ചോദിച്ചില്ല.
“കുറച്ച് അടുത്തേക്കിരിക്ക്..”
“അമ്മയുണ്ട് അപ്പുറം..”
“അടുക്കളയില്ലല്ലേ??”
“മ്മ്..”
“ഷൈമ??”
“കുളിക്കുന്നു..”
“അപ്പോ കുഴപ്പില്ല.. വാ..”
അവളെന്റെ അടുത്തേക്ക് കുറച്ചൂടെ നിരങ്ങി.
“വേദന മാറിയില്ല..”
ഇളം ചിരിയോടു കൂടി ഞാനതു പറഞ്ഞപ്പോൾ കള്ളാ എന്ന് വിളിച്ചു കൊണ്ട് അവളുടെ മുഖം എന്നിലേക്ക് അടുപ്പിച് ശ്വാസപാളികൾ വിതറി നനച്ചുവച്ച ചുണ്ടുകൾ എന്റെ ചുണ്ടിലേക്ക് മുട്ടിച്ചു. അപ്പോൾ തന്നെ ഞാനവളുടെ ചുമലിൽ പിടിച്ചു പുറകോട്ടാക്കി. എന്തെ ന്നുള്ള ഭാവത്തോടെ മനസിലാവാതെ നിന്ന നീതുവിന്റെ മുഖത്തെ ശൂന്യത കാണാൻ നല്ല രസം..
“എന്തെ??”
“വായ മണക്കുന്നില്ലേ??”
വേറെ എന്തെങ്കിലും മണം വായിൽ തങ്ങി നിൽക്കുന്നുണ്ടോ എന്ന് കരുതിയാണ് ഞാനതു പറഞ്ഞത്.
“ഓഹ് അതാണോ?? സാരുല്ല.”
ഭാര്യവീട് 4 [ഏകലവ്യൻ] [Climax]
Posted by