അത് പറഞ്ഞവർ ഇരുവരും പുറത്തേക്ക് ഇറങ്ങി. ഇടക്ക് തിരിഞ്ഞു നോക്കിയ നീതുവിന്റെ മുഖത്തേക്ക് ചിരി വരുത്തിക്കൊണ്ട് നോക്കി. ശേഷം അവൻ എഴുന്നേറ്റ് കാലിലെ കെട്ട് ഊരി മാറ്റി മേശവലിപ്പിൽ നിന്നു അര ബാക്കിയുള്ള മദ്യക്കുപ്പി എടുത്തു. പാദം അടിമറിച് മുറിവിലേക്ക് മദ്യം തേവി.
ഏയ്.. അവൾ വിഷമം കൊണ്ടു പറഞ്ഞതാവും. ആർക്കായാലും വിഷമം വരില്ലേ. എന്റെ കുഴപ്പം തന്നെ ആവും. ഒന്നുംകൂടെ ഡോക്ടറെ കാണിച്ചു നോക്കാം. പക്ഷെ രണ്ടാൾക്കും കുഴപ്പം ഒന്നും ഇല്ലെന്നല്ലേ പറഞ്ഞത്. രേഷ്മയും നീതുവും ഗുളിക കഴിച്ചത് വെറുതെ ആണല്ലോ.. ഹ ഞാനെന്ത് മണ്ടൻ..!
ചിന്തകളുടെ അമിത ഭാരം പേറിയ അവന്റെ മനസ്സിനെ തണുപ്പിക്കാൻ ഷവറിൽ നിന്നു വരുന്ന തണുത്ത വെള്ളത്തിനു അൽപം ബുദ്ധിമുട്ടുണ്ടാക്കി. എന്തോ മനസ്സിൽ വച്ച് സംസാരിച്ചത് പോലെയുള്ള ഷൈമയുടെ ഭാവമാണ് എന്നെ ഏറെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത്. ചിലപ്പോൾ എന്റെ പൊട്ടബുദ്ധിക്ക് തോന്നുന്നതാവം. കുളിച്ചു ഫ്രഷായി പുറത്തേക്കിറങ്ങി.
“ഏട്ടൻ ഇത് എവിടെ പോവാൻ ഇറങ്ങിയതാ?? ഈ കാലും വച്ച്..”
ഷൈമ ഡിനിംഗ് ഹാളിൽ തന്നെ ഉണ്ടായിരുന്നു.
“പണിക്ക്.. ഇന്ന് തീർക്കണം..”
“ഓ.. അടങ്ങിയിരിക്കാൻ അറിയില്ലലോ അല്ലെ?”
സംസാരം കേട്ട് നീതു അവിടേക്ക് വന്നു.
“നി കഴിച്ചോ??”
ഞാൻ അവളോട് ചോദിച്ചു.
ഇല്ലെന്നവൾ തലയാട്ടി.
“ഇരിക്ക്..”
ഒരു പ്ലേറ്റ് എടുത്ത് മറിച് അവളിരുന്നു.
“ഏട്ടാ കയ്യുന്നുണ്ടോ നടക്കാൻ..”
ഷൈമ തുടർന്നു.
“ഉണ്ടെടി. അതല്ലേ പോവാൻ തീരുമാനിച്ചത്..”
“ഹ്മ്മ്..”
കഴിച്ചു കഴിഞ്ഞ് ഞാൻ വണ്ടിയുമെടുത്തു ഇറങ്ങി. പോവാൻ നേരം ഷൈമയുടെ അടുത്ത് നിന്ന നീതുവിന്റെ ഇഷ്ടമല്ലാത്ത തരത്തിലുള്ള ഒരു നോട്ടം. അത് ഞാൻ പോകുന്നതിന്റെ ആണെന്ന് മനസിലായി.
വർക്ക് സൈറ്റിൽ വേഗം തന്നെ എത്തി. ഇതിലെന്താ ഇത്ര സങ്കടപ്പെടാൻ സുഖം അറിയുന്നതിന് കുഴപ്പൊന്നും ഇല്ലല്ലോടാ മോനെ.. അരയിലെ സാമാനത്തിനോട് മനസ്സിൽ പറഞ്ഞ് ഞാൻ വണ്ടിയിൽ നിന്നിറങ്ങി ഷഡി ഒന്ന് നേരെയാക്കി നടന്നു.
“ഹരിയേട്ടാ ഇന്ന് രാത്രി കൊണ്ട് തീരും.”
വണ്ടി ശബ്ദം കേട്ട് അടുത്തേക്ക് വന്നുകൊണ്ട് പറഞ്ഞ പയ്യന്റെ തോളിൽ തട്ടി ഞാൻ വീട്ടിലേക്ക് കയറി. അവിടെ അമ്മച്ചി ടിവി കാണുന്നുണ്ട്.
“പിന്നേ എനിക്ക് ഇന്ന് കുറച്ചു ആഡ്വാൻസ് വേണം. ഉണ്ടാവുമോ?”
ഞാൻ തലയാട്ടി. വെറുതെയല്ല ഇന്ന് ഏട്ടാ ന്നൊക്കെ വിളിച്ചേ. ഞാൻ പയ്യനെ നോക്കി പുഞ്ചിരി പാസ്സാക്കി തലയാട്ടി. അവനു ഉന്മേഷം. ഫോൺ ഒന്നും നോക്കാൻ നിന്നില്ല. വർക്കിന്റെ അവസാന ഭാഗം കൂടെ തീർക്കാൻ തുടങ്ങി. പണിയൊക്കെ ഭംഗിയായി തീർത്ത് അവനു വേണ്ട ക്യാഷ് അയച്ചു കൊടുത്ത് ദിനേഷിനെ വിളിച്ചു പറഞ്ഞു. അവനും സന്തോഷം. സന്ധ്യയോടെ അവിടുന്ന് തിരിച്ചു. ഉച്ചക്ക് രണ്ടു തവണ ചെറിയച്ഛന്റെ കാളുകൾ ഉണ്ടായിരുന്നു. ഞാൻ എടുത്തില്ല. പ്രത്യേകിച്ച് വേറെ കാൾ ഒന്നും വരാതിരുന്നത് കൊണ്ട് ഇതുവരെ ഫോൺ നോക്കിയതേ ഇല്ല. ടൗണിൽ എത്തിയപ്പോൾ വിദേശ മദ്യഷോപ്പിന്റെ ബോർഡ് കണ്ണിൽ മിന്നി തെളിഞ്ഞു. അപ്പോഴാണ് വാങ്ങിയത് തീരാതെ ഇരിപ്പില്ലേ എന്നോർത്തത്. സത്യം പറഞ്ഞാൽ ഇങ്ങനെയുള്ള കാര്യങ്ങൾ പെട്ടെന്നെനിക്ക് ഓർമയിൽ നിക്കാറില്ല.