വല്ലപ്പോഴും മദ്യത്തിന്റെ രുചി അറിയുന്നവന് അത് തന്നെ ധാരാളം. ഹ ഹ..
ബോർഡിനോട് കണ്ണ് കൊണ്ട് ടാറ്റ പറഞ്ഞ് നീങ്ങിയപ്പോഴാണ് അതിന്റെ താഴെ നിന്ന് പരിചയമുള്ള മുഖം ഇറങ്ങി വരുന്നത് കണ്ടത്. ഒറ്റ നോട്ടത്തിൽ അയാൾ എന്നെയും കണ്ടു. ഞാൻ വണ്ടി നിർത്തി. കണ്ടില്ലെങ്കിൽ പോകാമെന്നു വിചാരിച്ചതാ. ഷൈമയുടെ നാട്ടിലുള്ളതാണ്. അവിടെ ആകെ നല്ല പരിചയമുള്ള ആൾ ഈ രഘുവേട്ടനാണ്. കല്യാണം മുതലേ ഉള്ള അടുപ്പം. അയാൾ ചിരിച്ചു കൊണ്ട് അടുത്തേക്കെത്തി.
“ആ ഹരിയോ??”
“എന്തൊക്കെയുണ്ട് രഘുവേട്ട വിശേഷം??”
“എന്ത്..” അയാളൊരു തൊലിഞ്ഞ മട്ടിൽ പറഞ്ഞു.
“ഭാര്യവീട്ടിലേക്ക് പോന്നയാണോ??”
“ആ കുറച്ച് ദിവസമായി അവിടെ ഉണ്ട്.”
“ഹ കണ്ടതേ ഇല്ലാലോ പഹയാ..”
“നാട്ടിലേക്കല്ലേ??”
“അതെ..”
“എന്നാ കേറിക്കോ..”
ബാക്കി വഴിയിൽ അയാളെയും പേറി ഞാൻ വണ്ടിയെടുത്തു. ചെറിയ ബ്ലോക്ക് ഉം കഴിഞ്ഞ് നാട്ടിലേക്കുള്ള വഴി തിരിഞ്ഞപ്പോൾ രഘുവേട്ടന്റെ ഫോൺ ബെല്ലടിച്ചു. അയാളത്തെടുത്തു സംസാരിക്കാൻ തുടങ്ങി.
“ഹലോ ബിജു എത്താനായെടാ..”
“ഉണ്ട് സാധനം ഒക്കെ വാങ്ങി വച്ച് രണ്ടെണ്ണം അടിച്ചിട്ടു കൂടിയ ഞാൻ വരുന്നേ..”
അത് പറഞ്ഞു അയാളെന്റെ ചുമലിൽ ചിരിച്ചു കൊണ്ട് തല്ലി.
“വണ്ടി കിട്ടി. നമ്മുടെ ഹരിയുടെ..”
“എടാ ഹരിയെ അറിയില്ലേ.. നമ്മുടെ ശ്യാമളയുടെ മരുമോൻ..”
“ആ ഞാൻ എത്തിയിട്ട് വിളിക്കാം. അപ്പോഴേക്കും നി ആ തോപ്പിൽ എല്ലാം സെറ്റാക്കി വച്ചോ. കൂടി പോയാൽ അര മണിക്കൂർ..”
“ഓക്കെ..”
രഘുവേട്ടന്റെ സംസാരം മാത്രം കേട്ട് ഞാൻ വണ്ടിയോടിച്ചു. ശേഷം കാൾ കട്ടാക്കി എന്നോട് സംസാരം തുടർന്നു.
“ഹരിയെ നാട്ടിലെ ബിജുവാ വിളിച്ചത്. നിന്നെ അറിയാൻ വഴിയില്ല.. അതാ ഞാൻ ശ്യാമളയുടെ പേര് പറഞ്ഞത്.”
“ആ..”
അപ്പോ അമ്മയെ എല്ലാർക്കും അറിയാം. ഞാൻ മനസ്സിൽ പറഞ്ഞു.
“അമ്മേന്റെ പേര് പറഞ്ഞപ്പോൾ മനസ്സിലായോ??”
“പിന്നെ അറിയാതെ. ശ്യാമളയെ നാട്ടിലാരിക്കാ അറിയാത്തെ..”
“എന്തെ??”
“പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് മോനെ. ശശിയുടെ കൂടെ അന്ന് കല്യാണം കഴിഞ്ഞ് വരുമ്പോൾ ഈ നാട്ടിൽ ഏറ്റവും സുന്ദരി നിന്റെ അമ്മായിഅമ്മയാണ്.”