ജീവൻറ ജീവനായ പ്രണയം 4 [Tom] [Climax]

Posted by

എന്റെ അനു തിരികെ എത്താതെ ഞാൻ എന്റെയോ അനുവിന്റെയോ കുടുംബത്തോടൊപ്പം. ഒരു ദിവസം പോലും ജീവിക്കാൻ ആഗ്രഹിച്ചില്ല ,, ************************** ഇത്തു പറഞ്ഞു തുടങ്ങി..

വർഷങ്ങൾ രണ്ട് കഴിഞ്ഞപ്പോൾ.. ഹംനയ്ക്ക് പൂർണ്ണമായി സുഖമാവുകയും മോനൂന്റെ കാര്യങ്ങൾ അറിയുകയും ചെയ്ത് കഴിഞ്ഞപ്പോൾ.. നിങ്ങളെ കാണണം എന്നായി…. ഫ്ലാറ്റിലേക്ക് ഹംനയെ കൊണ്ട് വരിക എന്നത് ഞങ്ങൾക്ക് സുരക്ഷിതം അല്ലെന്ന് തോന്നി..,,

ഉമ്മയെയും കൂടപിറപ്പുകളെയും ഞങ്ങളുടെ വീട്ടിൽ രഹസ്യമായി കൂട്ടി കൊണ്ട് വന്ന് ഹംനയെ കാണിക്കാം എന്ന് കരുതി.. അങ്ങനെ ഞാനും എന്റെ ഇക്കയും റിനീഷയും ഫ്ലാറ്റിലേക്ക് വന്നു. അവിടെ പുതിയ താമസക്കാർ ആയിരുന്നു…

അന്വേഷിച്ചപ്പോൾ അറിഞ്ഞു . നിങ്ങൾ ആ നാട്ടിൽ നിന്നും പോയെന്ന്.. മൂത്ത മകളും ഭർത്താവും അത് വേറെ ആൾക്ക് വാടകയ്ക്ക് കൊടുത്തും എന്ന്.., നിരാശയോടെ ആണ് ഞങ്ങൾ അന്ന് അവിടുന്ന് മടങ്ങിയത് ,,, എവിടെ ആണെന്നോ എന്താണെന്നോ ആർക്കും അറിയില്ല ഹംനയെ അന്ന് ആശ്വസിപ്പിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല…!

ഒരിക്കൽ അവിചാരിതമയാണ് റിനി ഉമ്മയെ ഹോസ്പ്പിറ്റലിൽ വെച്ച് കണ്ടത് , ബാക്കി പറഞ്ഞത് റിനീഷയാണ് .. ഉമ്മയെ ഹോസ്പ്പിറ്റലിൽ കൊണ്ട് വന്ന ആളോട് ഞാനും ഇക്കയും ഒന്നും അറിയാത്ത മട്ടിൽ കാര്യം എന്താണെന്ന് അന്വേഷിച്ചു..

ഹംനയുടെ ഉമ്മാന്റെ ഉള്ളിൽ ഒരു ഞെട്ടൽ ഉണ്ടായി.. അത് മറച്ചു വെച്ച് കൊണ്ട് ആ ഉമ്മ ഇടയ്ക്ക് കയറി പറഞ്ഞു.. ” ഹോ.. ഹോസ്പ്പിറ്റലിലോ ?. അത് എന്നെ ആയിരിക്കൂല മോളെ,, ഞാൻ എന്തിനാ.. ഹോസ്പ്പിറ്റലിൽ “ ഉമ്മ വെപ്രാളപ്പെടേണ്ട ! എനിക്ക് നല്ല ഓർമ്മയുണ്ട്

ഉമ്മാന്റെ ഹംന മരിച്ചു എന്ന് ലോകം വിശ്വസിച്ചിട്ട്. അന്നേക്ക് അഞ്ചാം വർഷം ആയിരുന്നു…. കുഞ്ഞാറ്റ ഓർത്തു അന്ന് ഉമ്മ വൈകിയാണ് വന്നത് ബിരിയാണിയും കൊണ്ട് … അന്ന് താൻ ഗർവിച്ചിരുന്നു.. ഉത്തരവാദിത്വം ഇല്ലെന്ന് പറഞ്ഞിട്ട്…

റിനി , തുടർന്നു പറഞ്ഞു ഉമ്മ എന്ത് ജോലിക്കാണ് പോയതെന്ന് നിങ്ങൾ അറിയണം ,, നിങ്ങൾ അറിയാതിരിക്കാൻ ആണ് ഇടയ്ക്ക് കയറി ഉമ്മ സംസാരിച്ചത് എന്ന് എനിക്കറിയാം…..,,

Leave a Reply

Your email address will not be published. Required fields are marked *