മുഖം മാത്രം അല്ലാട്ടോ അനു എനിക്ക് പുതിയ പേരും ഇട്ടുസഫ എങ്ങിനുണ്ട്,, ചിരിക്കുകയും അതെ സമയം കരയുകയും ചെയ്തു കൊണ്ടവൾ പറഞ്ഞു…
അൻവറിന്റെ മുഖത്തു നോക്കിയപ്പോൾ അവിടൊരു പുഞ്ചിരി വിടരുന്ന കണ്ടപ്പോൾ സഫ (ഹംന )കുളിർപൊഴിഞ്ഞ പോൽ എണീറ്റ് നിന്നു… അനു മഴക്കത്തിൽ ആണെന്ന് കരുതി താൻ പറഞ്ഞ എല്ലാം അനു കേട്ട്ഇരിക്കുന്നു ,, ആനന്ദവും ആഹ്ലാദവും കൊണ്ട് കൈ കൊണ്ട് മുഖം മറച്ചുപിടിച്ച് പൊട്ടി കരഞ്ഞു…,, ഹംനാ…..
ആ വിളി അനു വർഷങ്ങൾക്ക് മുമ്പ് പ്രണയത്തോടെ വിളിച്ച അതെ ഫീൽ തോന്നി അവൾക്ക് ഹംന കൈകൾ താഴ്ത്തി അൻവറിനെ നോക്കി,, കണ്ണുകൾ നിറഞ്ഞിട്ട് ആ പ്രിയപ്പെട്ട മുഖം കാണാൻ പറ്റുന്നില്ല ഒരായിരം വാക്കുകൾ ചുണ്ടുകളിൽ വിറച്ചു നിഷ്പ്രഭമായി പോയ്…. എന്താ ഡീ .. ഇങ്ങനെ കരയുന്നെ , നീ ഈ ഭൂമിക്ക് മുകളിൽ ഉണ്ടെന്ന് അറിഞ്ഞാൽ മരണത്തിന്ന് പോലും ഞാൻ തിരിച്ചു വരില്ലെ ഡാ… തൊണ്ട ഇടറി കൊണ്ടായിരുന്നു അൻവറിന്റെ ആ ചോദ്യം .,
ബെഡിൽ എണീറ്റ് ഇരുന്ന് കൊണ്ട് അൻവർ തുടർന്നു. ഡോക്ക്റ്റർ പറഞ്ഞ പലതും ഒരു മങ്ങിയ ഓർമ്മ പോലെ എന്റെ ഉള്ളിൽ ഉണ്ടായി… നിന്റെ സാന്നിത്യം നീ എന്റെ കൈയിൽ അമർത്തിയപ്പോൾ തന്നെ എനിക്ക് അനുഭവപ്പെട്ടു….
അപ്പോയെ കണ്ണ് തുറക്കാൻ നിന്നതായിരുന്നു . നീ ഒറ്റയ്ക്ക് സംസാരിക്കുന്നത് കേട്ടപ്പോൾ ഇടയ്ക്ക് കയറി തടസ്സപ്പെടുത്തണ്ട എന്ന് കരുതി.. ആദ്യം മുതൽ അവസാനം വരെ ഞാൻ ഇപ്പൊ ഉണർന്ന മനസ്സോടെ കേട്ടു എല്ലാം…
നീ ആർക്ക് മുന്നിൽ സഫ ആയാലും . എനിക്കെന്റെ ഹംന തന്നെയാ ,, എനിക്ക് വേണം എന്റെ പെണ്ണായി എന്റെ മാത്രമായിട്ട് .. അതും പറഞ്ഞു കൊണ്ട് അൻവർ ഹംനയുടെ കൈയിൽ പിടിച്ചു കൊണ്ട് തന്റെ നെഞ്ചോട് ചേർത്തു…. ******** ****** *******
നേരിട്ട് എല്ലാത്തിനും സാക്ഷി ആയ ജഡ്ജി അൻവറിനെ കുറ്റ വിമുക്തൻ ആക്കി …, അൻവറിന്റെ സത്യാവസ്ഥ പ്ലാസ്റ്റിക്ക് സർജറി ചെയ്യും മുമ്പ് എടുത്ത ഹംനയുടെ വീഡിയോ പുറം ലോകത്ത് എത്തി ,, ഇപ്പോഴും ഹംന വിദേശത്തു ജീവിച്ചിരിപ്പുണ്ട് എന്നും ആയിരുന്നു അവസാന കൂട്ടി ചേർക്കൽ ,,, മാസങ്ങൾക്ക് ശേഷം.. ദീദി …