ജീവൻറ ജീവനായ പ്രണയം 4 [Tom] [Climax]

Posted by

പക്ഷെ ഇപ്പൊ തന്റെ വായിൽ നിന്ന് തന്നെ… അൻവർ വിയർക്കാൻ തുടങ്ങി വല്ലാതെ,, അൻവർ പേടിക്കണ്ട ഞാൻ ആരോടും പറയില്ല എന്നോട് പറഞ്ഞൂടെ

ആ കുട്ടി എവിടെയാ ജീവിച്ചിരിപ്പുള്ളത് എന്ന് ?.. ഹംന ജീവിച്ചിരിപ്പില്ല … ഇല്ല …. ഞാ… നാ.. ഞാനാണ് …. കുഴിച്ചിട്ടത്… അൻവർ സമനില തെറ്റിയപോൽ അത് തന്നെ ആവർത്തിച്ച് പറഞ്ഞു കൊണ്ടിരുന്നു…. രാഹുലിന് ചെറുതായി ഒരു ഭയം തോന്നി അൻവറിന്റെ ഭ്രാന്തമായ മാറ്റം കണ്ടിട്ട് . എന്നിട്ടും രാഹുൽ വീണ്ടും വീണ്ടും ഹംന ജീവിച്ചിരിപ്പുണ്ടോ എന്ന് ചോദിച്ചു കൊണ്ടിരുന്നു….,, ഞാ..ന… ഞ….ൻ… ഹംനാ…

എന്ന ഒരലർച്ചയോടെ അൻവർ ബോധം മറിഞ്ഞു.. വീണു രാഹുൽ പൊലീസുകാരെ വിളിച്ചു കൂട്ടി , പൊലീസുക്കാർ അൻവറിനേയും കൊണ്ട് ഹോസ്പ്പിറ്റലിലേക്ക് പോയി…

രാഹുൽ ഓർത്തു . മിനി തനിക്ക് മാപ്പ് തന്ന് തന്റെ മോചനത്തിനായി കാത്തിരിക്കാം എന്ന് പറഞ്ഞ്‌ എന്റെ നെഞ്ചോട് ചേർന്ന് കിടന്നപ്പോൾ അവളുടെ പവിത്രമായ കണ്ണീര് വീണ് എന്റെ നെഞ്ചം ചുട്ട്പൊള്ളുകയായിരുന്നു…., പരോൾ കഴിയുവാൻ ഒരു ദിവസം ബാക്കി ഉള്ളപ്പോയാണ് ..

തന്റെ മുന്നിൽ ഇരുപ്പത്തിഒമ്പത് വയസ്സ് പ്രായം തോന്നിക്കുന്ന ഒരു യുവാവ് വന്നതും… അൻവറിനെ കുറിച്ച് എല്ലാം പറഞ്ഞു കേട്ടപ്പോൾ ജീവിതത്തിൽ ആദ്യമായി ഞാൻ ഒരു പുരുഷനെ ആത്മാർത്ഥമായി സ്നേഹിച്ചു .

അവനെ ഓർത്ത് വേദനിച്ചു .. ബഹുമാനം തോന്നി … പിന്നീട് ഇങ്ങോട്ട് അവർ പറഞ്ഞത് പോലെ ഓരോ ദിവസവും ഞാൻ അൻവറിനോട് പെരുമാറി… അവർ പറഞ്ഞത് പോലെ ഒക്കെ ചെയ്തു…. ഇത് വരെ കണക്കു കൂട്ടിയ പോലെ നടന്നു കാര്യങ്ങൾ.. ഇനി എല്ലാം നിന്റെ കയ്യിലാണ് ദൈവമേ , നീ ഇനിയും ആ പാവത്തിനെ പരീക്ഷിക്കല്ലെ , രാഹുൽ ആത്മാർത്ഥമായി പ്രാർത്ഥിച്ചു….,, ******* ************ ******** ടീച്ചർ പറ സത്യത്തിൽ ആരാ നിങ്ങള് ?.. എന്തിനാ..

ഞങ്ങളെ സഹായിച്ചത് ജോലി വാങ്ങി തന്നും… ഉപദേശിച്ചും സ്വന്തനിപ്പിച്ചും എന്തിനാണ് കൂടെ നിന്നത് ?.. കുഞ്ഞാറ്റ ഒറ്റ ശ്വാസത്തിൽ ചോദിച്ചു.. അപ്പോഴാണ് ടീച്ചറുടെ ഫോൺ ബെല്ല് അടിഞ്ഞത്.. ഫോൺ എടുത്ത് ചെവിയോട് ചേർത്തിട്ട് ഹലോ പറയാതെ കണ്ണടച്ച് ഇരുന്നു…,, പെട്ടന്നാ മുഖം സന്തോഷം കൊണ്ട് വിടർന്നു.. അൽദഹംദുലില്ലാഹ് (ദൈവത്തിന് സർവ്വ സ്തുതിയും..

Leave a Reply

Your email address will not be published. Required fields are marked *