ഉമ്മ പോയി വാതിൽ തുറന്നു ഉമ്മാക്കും അനിയനും സര്‍പ്രൈസ് ആക്കി വന്ന ഇത്തയും അളിയനും ആയിരുന്നു അത് .
ഇത്തുവിനെ കണ്ടതും ഉമ്മ പൊട്ടി കരഞ്ഞു പിന്നീട് കാര്യങ്ങൾ ധരിപ്പിച്ചു… ഇത്തു ഓടി വന്ന് നോക്കുമ്പോ കണ്ടത് ഹംനയെ കെട്ടി പിടിച്ചിരിക്കുന്ന അനിയനെ ആണ് … ചങ്ക് പൊട്ടുന്ന വേദനയോടെ ഇത്തു അനിയനെ നോക്കി മണിക്കൂറുകൾക്ക് മുമ്പ് തന്നോട് ഫോണിൽ ഇത്തുവും അളിയനും വേഗം വരാൻ നോക്ക് എന്ന് പറഞ്ഞ മോനിപ്പോ ഇങ്ങനെ…
അൻവറിന്റെ തലയിൽ തഴുകി കൊണ്ട് ഇത്തു വിളിച്ചു മോനെ …. എന്നാൽ എല്ലാരേയും ഞെട്ടിച്ചു കൊണ്ടാണ് അൻവറിന്റെ ആ വാക്കുകൾ വന്നത്.. ഉമ്മാ… ഞാനും ഹംനയും ഇവിടേക്ക് വന്നിട്ടില്ല വൈകുന്നേരം ഹംനയുടെ ഫ്ലാറ്റിലേക്ക് പോവുന്നു എന്ന് പറഞ്ഞതെ ഉമ്മാക്ക് അറിയൂ .. ആര് ചോദിച്ചാലും. നീ എന്താ പറഞ്ഞു വരുന്നത് അനു ..
എന്താ നിന്റെ ഉദ്ദേശം ?…
ചോദ്യം അളിയന്റെ ആയിരുന്നു എന്നാൽ പയ്യെ പയ്യെ അവർക്ക് മനസ്സിലായി ഉമ്മയെയും ഹംനയേയും അല്ലാതെ മറ്റൊന്നും അൻവറിന്റെ മനസ്സിൽ ഇപ്പൊ ഇല്ലെന്ന് …. മയ്യത്ത് നിസ്ക്കാരം കൂടി നടത്തുന്ന കണ്ടപ്പോൾ ആ മൂന്ന് ജന്മങ്ങൾ വിറങ്ങലിച്ചു നിന്നു …. കാരണം അപ്പോഴും ഹംനയിൽ ശ്വാസം നിലച്ചിരുന്നില്ല…
എന്റെ മോള് മരിച്ചിട്ടില്ലെന്നോ ?.. എന്താ ടീച്ചർ പറഞ്ഞത് എന്റെ മോള് ഇപ്പോഴും ഉണ്ടോ ടീച്ചറെ … ആ ഉമ്മ നിലവിളിയോടെ ചോദിച്ചു ,,, ക്ഷമിക്ക് ഉമ്മ ഞാൻ പറഞ്ഞു തീരും വരെ കണ്ണുനീർ തുടച്ചു കൊണ്ട് ടീച്ചർ തുടർന്നു നിസ്ക്കാരം കഴിയും മുമ്പ് അളിയനുംഇത്തയും ഹംനയെ എടുത്ത് മറ്റൊരു മുറിയിലേക്ക് മാറ്റി.., പക്ഷെ ആർക്കും തിരിച്ചെടുക്കാൻ ആവാത്ത വിധം അൻവറിന്റെ മാനസിക നില തെറ്റിയിരുന്നു …
അൻവർ ശൂന്യമായ കട്ടിലിൽ നിന്ന് ഹംനയെ രണ്ട് കൈകൊണ്ടും കോരിയെടുത്തു… കണ്ട് സഹിക്കാൻ ആവാതെ ഉമ്മ അൻവറിനെ കെട്ടിപിടിച്ചു ഒരുപാട് കരഞ്ഞു ..
അൻവർ ശൂന്യമായ കൈകളിൽ ഹംന ഉണ്ടെന്ന വിശ്വാസത്തിൽ കാറിൽ കയറി . പിന്നിൽ അളിയനും ഇത്തയും അൻവർ അതൊന്നും അറിഞ്ഞില്ല … പള്ളിക്കാട്ടിൽ വെച്ച് തുറന്ന് വെച്ച കുഴിമാടത്തിൽ കിടത്തിയ പോലെ പൊട്ടി കരഞ്ഞു അപ്പോഴാണ് ആ ഫോൺ വന്നത് …