ജീവൻറ ജീവനായ പ്രണയം 4 [Tom] [Climax]

Posted by

അത് ഈ ഉമ്മാന്റെ ആയിരുന്നു.. ഇല്ലെ ?…ഉമ്മാ ടീച്ചർ ഹംനയുടെ ഉമ്മയെ നോക്കി കൊണ്ട് ചോദിച്ചു ,, ഉമ്മ ഓർത്തെടുത്തു കൊണ്ട് പറഞ്ഞു.. അതെ ഹസീനയുടെ ഭർത്താവിന്റെ വീട്ടിലെ വിരുന്ന് കഴിയും മുമ്പ് ഞാൻ അവിടുന്ന് ഇറങ്ങി…

ഹംന വീട്ടിൽ ഒറ്റയ്ക്ക് അല്ലെ എന്നോർത്തിട്ട്… ഹസീന കുഞ്ഞോളെയും കുഞ്ഞാറ്റയേയും അവിടെ തന്നെ നിർത്തി ,,,,

വീട്ടിൽ എത്തിയ ഞാൻ കണ്ട കാഴ്ച്ച ആകെ വാരി വലിച്ചിട്ട് രക്തവും ഒക്കെ ആയി,, പടച്ചോനെ കയ്യും കാലും വിറച്ചിട്ട് ഞാൻ അൻവറിനെ വിളിച്ചു. പക്ഷെ എത്ര ശ്രെമിച്ചിട്ടും കിട്ടിയില്ല ,,,, വേറെ ആരോടെങ്കിലും പറയാൻ ഉള്ള ധൈര്യവും ഉണ്ടായില്ല…..,

ഒരു പെൺകുട്ടിയല്ലെ ,, കുറെ നേരം വിളിച്ചപ്പോ ലാസ്റ്റ് കിട്ടി….. ഇപ്പോഴും എനിക്കത് ഓർമ്മയുണ്ട് ആ മോന്റെ വിറങ്ങലിച്ച ശബ്ദ്ദവും ഹംനയ്ക്ക് കൊടുത്ത വാക്ക് പാലിക്കാനാണ് വെറുക്കരുതെന്നും പറഞ്ഞു ,,,

അത് ഓർത്തിട്ട് മാത്രമാണ് എല്ലാരും നിർബന്ധിച്ചിട്ടും ഞാൻ കോടതിയിൽആ മോനിക്ക് എതിരായ് പറയാൻ പോവാതിരുന്നത് ,,, കുഞ്ഞാറ്റ മുഖം പൊത്തി കരഞ്ഞു… എത്ര നിരപരാധികൾ ആണ് റബ്ബേ ഞാൻ വെറുത്തതും പ്രാകിയതും മനസ്സ് കൊണ്ട് ഒരായിരം വട്ടം കുഞ്ഞാറ്റ എല്ലാരെ കാലിലും വീണ് മാപ്പ് പറഞ്ഞു കൊണ്ടിരുന്നു….,,

അല്പസമയത്തിന് ശേഷം ടീച്ചർ വീണ്ടും പറഞ്ഞു തുടങ്ങി .. ഇത്തുവും അളിയനും മഴയിൽ കുളിച്ചു നില്‍ക്കുന്ന അൻവറിനെ വീട്ടിൽ കൊണ്ട് പോവാൻ പരമാവധി ആ രാത്രി ശ്രെമിച്ചെങ്കിലും കഴിഞ്ഞില്ല.., അൻവറിന്റെ അബോധമനസ്സ് തള്ളി മാറ്റിയ ഇത്തു തല ഇടിച്ചു വീണ് ബോധം പോയി … അളിയൻ ഇത്തുവിനെ നോക്കുമ്പോയേക്കും അൻവർ കാറും കൊണ്ട് അവിടെ നിന്നും പോലീസ് സേറ്റഷനില്‍ എത്തി കുറ്റം ഏറ്റ് എടുത്ത് കിയ്യടങ്ങിയിരുന്നു….

ഹംനയ്ക്ക് കൊടുത്ത വാക്ക് അൻവർ പാലിച്ചപ്പോ ഹംനയുടെ അനുജത്തിമ്മാരെ ജീവൻ ആരും അപായപ്പെടുത്താതിരിക്കാൻ അൻവറിന്റെ വീട്ട്ക്കാരും നിസഹരായി നോക്കി നിന്നു…

അളിയന്റെ ബെസ്റ്റ് ഫ്രണ്ടായ ഗൈനകോളജിസ്റ്റിന്റെ സഹായത്തോടെ ആരും അറിയാതെ അൻവറിന്റെ പഴയ തറവാട്ടിൽ ഹംനയുടെ ചികിത്സ നടന്നു ….,,

അബോധാവസ്ഥയും ആരോഗ്യപ്രശ്നങ്ങളും കൊണ്ട് ഹംന ഒന്നും അറിഞ്ഞില്ല ,, ബോധം വരുമ്പോൾ അൻവറിനെ കുറിച്ച് അന്വേഷിക്കുന്ന ഹംനയെ ഇത്തുവും അളിയനും ഉമ്മയുമൊക്കെ ഓരോ കള്ളങ്ങൾ പറഞ്ഞു സമാധാനിപ്പിച്ചു….,,

Leave a Reply

Your email address will not be published. Required fields are marked *