അവള്‍ക്ക് വീണ്ടും ഉണര്‍വ് വന്നത് പോലെ തോന്നി … ബസ് ഉടുമ്പഞ്ചോല പിന്നിട്ടതും വീടെത്തിയതോ ഒന്നുമവള്‍ അറിഞ്ഞില്ല ..അവളുടെ മനസ്സില്‍ അഷ്‌റഫ് മാത്രമായിരുന്നു .. കാത്തിരിപ്പിനൊടുവില്‍ അവനെത്തിയല്ലോ …
പിന്നീടുള്ള മിക്ക വെള്ളിയാഴ്ചകളിലും അഷ്‌റഫ് നെടുങ്കണ്ടം എത്തുമായിരുന്നു ..ചില ആഴ്ച്ചയവള്‍ വീട്ടില്‍ പോകാറില്ല ..പേപ്പെര്‍സ് നോക്കാനോ മറ്റോ ഉണ്ടെങ്കില്‍ ഹോസ്റ്റലില്‍ തന്നെയാവും തങ്ങുക .. വീട്ടില്‍ പോകുന്ന ദിവസം അല്‍പം നേരത്തെയിറങ്ങി മൂന്നരയുടെ ബസിനാണ് ഷിനി പോകാറ് .അത് കഴിഞ്ഞാല്‍ പിന്നെ അറരയുടെ ബസേ ഉള്ളൂ ..വീട്ടില്‍ പോയില്ലങ്കിലും വെള്ളിയാഴ്ച അഷ്റഫിന്‍റെ കൂടെ ഒരു കാപ്പിയും കഴിച്ചു അല്‍പനേരം വെയിറ്റിംഗ് ഷെഡില്‍ ഇരുന്ന് വര്‍ത്തമാനം പറഞ്ഞിട്ടേ അവള്‍ ഹോസ്റ്റലിലേക്ക് പോകുമായിരുന്നുള്ളൂ …
അന്നൊരുനാള്‍….
അഷറഫിന്‍റെ നിര്‍ബന്ധ പ്രകാരം സംസാരിച്ചിരുന്നു .. ആറര കഴിഞ്ഞിട്ടും വണ്ടി വരാതായപ്പോള്‍ ഷിനി പരിഭ്രമിച്ചു …
അഷ്‌റഫ് മറ്റു ബസിലെ പണിക്കാരുടെ അടുത്ത് പോയി സംസാരിച്ചു വന്നു ..
” ഷിനി ..ഉടുമ്പഞ്ചോല ചെന്നാല്‍ ബസ് കിട്ടൂന്ന് അവര്‍ പറഞ്ഞു …ബാ ആ ജീപ്പില്‍ കേറാം”
സന്ധ്യ ആയെങ്കിലും അഷ്‌റഫ് ഉള്ള ധൈര്യത്തില്‍ ഷിനി ആ ഷട്ടില്‍ ജീപ്പില്‍ കയറി
( വാഹന ഗതാഗതം കുറവുള്ള ഹൈറേഞ്ചില്‍ മിക്കവാറും ജീപ്പുകളാണ് രക്ഷ .. ആളുകള്‍ നിറയുന്നതിനനുസരിച്ച് ജീപ്പുകള്‍ അടുത്ത സിറ്റിയിലേക്ക് യാത്ര തിരിക്കും അവിടെ നിന്ന് അടുത്ത ജനവാസ കേന്ദ്രത്തിലേക്കും ജീപ്പുകള്‍ ഉണ്ടാവും . ഓട്ടോ അങ്ങനെ അധികം ഹൈറേഞ്ചില്‍ അക്കാലയളവില്‍ ഇല്ല )
ഉടുമ്പഞ്ചോല എത്തി അഷ്‌റഫ് അടുത്ത കടയിലും മറ്റും അന്വേഷിച്ചു … ഷിനിയുടെ അടുത്തെത്തി..
“‘ ബസ് ഇല്ലാന്നാ പറഞ്ഞെ ..നമുക്ക് അടുത്ത ജീപ്പില്‍ കയറി പൂപ്പാറ പോകാം …അവിടുന്ന് ഇഷ്ടം പോലെ ബസുണ്ട് “”
അവിടെ നിന്നവര്‍ അടുത്ത ഷട്ടില്‍ ജീപ്പില്‍ യാത്ര തുടര്‍ന്നു രാത്രി എട്ടര കഴിഞ്ഞപ്പോള്‍ അവര്‍ വെള്ളത്തൂവല്‍ എത്തി ..
വെള്ളത്തൂവലില്‍ എത്തി കുറെ കഴിഞ്ഞിട്ടും ബസോന്നും കാണാത്തതിനാല്‍ ഷിനിക്ക് വേവലാതിയായി . കടകളൊക്കെ അടച്ചു തുടങ്ങി . ഷട്ടില്‍ ജീപ്പുകളും കാണുന്നില്ല .