‘ ‘യാക്കൊബെട്ടന്‍ കൊണ്ട് വരുന്ന ആലോചനകള്‍ ആലോചനകള്‍ ഓരോന്നായി അവളോരോ കാരണങ്ങള്‍ പറഞ്ഞു മുടക്കി കൊണ്ടിരുന്നു .. അറിഞ്ഞു കൊണ്ടാരെയും വഞ്ചിക്കുവാന്‍ അവളില്ലായെന്നാണ് അവള്‍ തീരുമാനിച്ചുറച്ചത് ..
ഓരോന്നും പല കാരണങ്ങള്‍ പറഞ്ഞു ഷിനി മുടക്കിയപ്പോള്‍ ,അവളുടെ മനസില്‍ വല്ലതുമുണ്ടോ എന്നറിയാന്‍ യാക്കൊബെട്ടന്‍ അമ്മയെ പറഞ്ഞേല്‍പ്പിച്ചു … അമ്മയുടെ നിര്‍ബന്ധപ്രകാരം അവള്‍ സമ്മതം മൂളി ..പക്ഷെ വരുന്ന ആളിനോട് നടന്നതെല്ലാം തുറന്നു പറയുമെന്ന തീരുമാനത്തില്‍ അവള്‍ ഉറച്ചു നിന്നു”
‘ എന്നിട്ട് … ?
‘.. അപ്പോഴാണ് അങ്കിള്‍ അവളെ പെണ്ണ് കാണാന്‍ വരുന്നത് … അന്ന് കണ്ട ദിവസം തന്നെ ഷിനി അവളുടെ ജീവിതത്തില്‍ നടന്നതെല്ലാം പറഞ്ഞു ”
‘ അയ്യോ എന്നിട്ട് ? അങ്കിള്‍ എന്ത് പറഞ്ഞു … ഈ സ്മിത്ത് അങ്കിളാണോ അന്ന് കാണാന്‍ വന്നെ ?”
” അതേ ദിയാ … പ്രശസ്തമായ പത്രസ്ഥാപനത്തില്‍ ജോലിയുണ്ടായിരുന്ന സ്മിത്ത് അങ്കിള്‍ അതെല്ലാം ചിരിയോടെ തള്ളി കളഞ്ഞു … ഈ പ്രായത്തില്‍ ആരാണ് പ്രേമിക്കാത്തതായി ഉള്ളത് ? അപ്പോള്‍ ഇതൊക്കെ സാധാരണമാണ് എന്നാണ് ധാരാളം എഴുത്തും വായനയും ഒക്കെയുള്ള അങ്കിള്‍ പറഞ്ഞത് ”
” വൌ’ …
‘ അമ്മാ ..പിന്നെ അയാളുടെ വിവരമൊന്നും ഇല്ലേ … ആന്റിയെ കാണാന്‍ ഒന്നും ശ്രമിച്ചില്ലേ ?’ ബാഗ് തോളിലിട്ട് ദിയ ഗേറ്റിലേക്ക് നടന്നു
” ഹാ … കുറച്ചു വര്‍ഷം മുന്‍പ് അയാള്‍ അവളുടെ വീട്ടുകാരുടെ അടുത്ത് എന്തോ കാരണം പറഞ്ഞയാള്‍ ഷിനിയുടെ നമ്പര്‍ വാങ്ങി ”
‘ എന്നിട്ട് ?’
‘ ഹ്മ്മം …അവളെടുത്തു അയാളുടെ കോള്‍… അയാള്‍ പറയുന്നിടത്ത് വരാന്‍ .. അല്ലെങ്കില്‍ അങ്കിളിനോട് പറയുമെന്ന് .അല്ലെങ്കില്‍ അവരെ ഉപേക്ഷിച്ചു അയാളുടെ കൂടെ ചെല്ലാന്‍ …. അയാള്‍ക്ക് ഒന്നില്‍ കൂടുതല്‍ കെട്ടാമെന്ന്…
‘ അയ്യേ … എന്നിട്ട് ഷിനിയാന്റി എന്ത് പറഞ്ഞമ്മേ ?’
‘ അയാളാണെന്ന് മനസിലായപ്പോള്‍ ഷിനി അങ്കിളിന്‍റെ കയ്യില്‍ ഫോണ്‍ കൊടുത്തു …….”
‘ അയ്യോ .. അങ്കിളിന്‍റെ കയ്യിലോ ..എന്നിട്ടങ്കിള്‍ എന്ത് പറഞ്ഞു?’