യാക്കോബിന്‍റെ മകള്‍ [മന്ദന്‍ രാജ] [Updated]

Posted by

” അവന്റെ വീടിനപ്പുറത്തെ വീട്ടില്‍ കയറി റബര്‍ ഷീറ്റ് മോഷ്ടിച്ചു .. അവരവനെ കയ്യോടെ പിടിച്ചു പോലീസിലേല്‍പ്പിച്ചു”

‘ അയ്യോ ..പാവം … അവന്‍റെ വീട്ടില്‍ കഷ്ടപ്പാടായിരിക്കും …അതല്ലേ പഠിപ്പ് നിര്‍ത്തീട്ട് കടയൊക്കെ ഇട്ടേ …പാവം ” എന്തിനും നന്മ മാത്രം കണ്ടെത്തുന്ന ലക്ഷ്മിക്ക് സങ്കടമാണ് വന്നത് .

ഷിനിയൊന്നും മിണ്ടിയില്ല..ഫസ്റ്റ് ബെല്ലടിച്ചത് കൊണ്ടവര്‍ അകത്തേക്ക് കയറി ..

ദിവസങ്ങള്‍ കഴിഞ്ഞു … കര്‍ക്കടകം തകര്‍ത്തു പെയ്യുന്നു ..

നേര്യമംഗലം പാലത്തിലൂടെ കുട്ടികള്‍ നിര നിരയായി പോകുന്നു ..

‘ ദേടി .. നിന്‍റെ കാമുകന്‍ വരുന്നുണ്ട് ”

രേവതി എപ്പോഴുമവളേ കളിയാക്കാനായി അങ്ങനെ പറയും .. വണ്‍ വെ പ്രേമം ആണെങ്കിലും കൂട്ടുകാര്‍ അങ്ങനെ ആണല്ലോ പറയുക ..ആണ്ടടി നിന്‍റെ ലൈന്‍ … നിന്‍റെ ചെക്കന്‍ നോക്കുന്നുണ്ട് കേട്ടോ .. എടാ ..നിന്‍റെ ചരക്ക് പോകുന്നു എന്നിങ്ങനെ ..

അഷ്‌റഫ്‌ സൈക്കിള്‍ ഷിനിയെ മുട്ടി മുട്ടിയില്ല എന്നപോലെ നിര്‍ത്തി .

” മാറ് അഷറഫെ…എനിക്ക് പോണം ” ഷിനി പരിഭ്രാന്തയായി തിരിഞ്ഞു നോക്കി .. കുറെ പിള്ളേര്‍ കൂടെയുണ്ട് ..ലക്ഷ്മിയും രേവതിയും അല്‍പം പുറകില്‍ ..അവര്‍ ആര്‍ത്തലച്ചോഴുകുന്ന പുഴയെ നോക്കി മെല്ലെയാണ് നടക്കുന്നത് ..

‘ എന്നെ ഇഷ്ടമാണെന്ന് പറ ..എന്നാ മാറാം’ അഷ്‌റഫ്‌ സൈക്കിള്‍ അവളുടെ മുന്നിലേക്ക് വെച്ചു

‘ ഇല്ല … എനിക്കിഷ്ടമില്ല …മാറ് മുന്നീന്ന് ” സൈക്കിള്‍ ഹാന്‍ഡില്‍ തട്ടി മാറ്റി അവള്‍ മുന്നോട്ടു നടന്നു ..അഷ്‌റഫ്‌ വീണ്ടും അവളുടെ മുന്നിലേക്ക് സൈക്കിള്‍ കയറ്റി നിര്‍ത്തി .. ഇപ്പോള്‍ അവള്‍ക്ക് പോകണമെങ്കില്‍ അവന്‍ മാറാതെ തരമില്ല ..

” പോടാ കള്ളാ …. ഷീറ്റ് കള്ളാ .. പെരുങ്കള്ളാ..” ഷിനി പെട്ടന്നുണ്ടായ ദേഷ്യത്തോടെ അവനെ നോക്കി ഉറക്കെ വിളിച്ചു പറഞ്ഞു … പിള്ളേരെല്ലാം ചിരിക്കാന്‍ തുടങ്ങി .

അഷ്റഫിന്‍റെ മുഖമിരുണ്ടു … അവന്‍ അവളുടെ നേരെ കയ്യോങ്ങി ..എന്നിട്ട് ചുറ്റും നോക്കി ..അവന്‍ പിന്നോക്കം മാറി പാലത്തിന്‍റെ കൈവരിയിലേക്ക് കയറി ..

Leave a Reply

Your email address will not be published. Required fields are marked *