വഴി തെറ്റിയ കാമുകൻ 2 [ചെകുത്താൻ]

Posted by

വടികുത്തി നടക്കുന്ന വയസനെ പോലെ നിന്ന കോഴിക്കോട് എയർപോർട്ടിലെ കഥകളി രൂപം വരച്ചുവെച്ച ആരോഗ്യമില്ലാത്ത വസ്തുവിനെ ഓർത്ത് ലജ്ജ തോന്നി

എന്തോ ചോദിച്ചശേഷം പാസ്സ്പോർട്ടിൽ സീൽ വെച്ച് കയ്യിലേക്ക് തന്നത് വാങ്ങിക്കൊണ്ട് മറ്റുള്ളവർക്ക് പുറകെ ലഗേജ് എടുക്കാനായി ബെൽറ്റിനടുത്തേക്ക് ചെന്നു പെട്ടിയെടുത്ത് ട്രോളിയിൽ വെച്ച് തള്ളിയിട്ടു ട്രോളി നീങ്ങാതായപ്പോ ട്രോളി നല്ലത് നമ്മുടെ നാട്ടിലെത്തന്നെയാണെന്ന് തോന്നി ടയറിൽ എന്തോ കുടുങ്ങിയതാവും എന്ന് കരുതി ബലം കൊടുത്ത് തള്ളാൻ തുടങ്ങിയതും

ഹാൻഡിൽ താഴെക്കമർന്ന നിമിഷം ട്രോളി മുന്നോട്ട് നീങ്ങി അതോടെ നാട്ടിലേ ട്രോളിയോടുള്ള മതിപ്പും നീങ്ങി ട്രോളി തള്ളി പുറത്തെത്തി ഒരു ബെഞ്ചിൽ ഇരുന്നുകൊണ്ട് ഫോണിൽ എയർപോർട്ടിൽ നിന്നും കിട്ടിയ സിമ്മിട്ടു വീട്ടിലേക്ക് വിളിച്ചു

ഹലോ… ആ ഉമ്മാ ഞാനാ അവിടെ എത്തിയോ ആ എത്തി ഞാൻ പിനെ വിളിക്കാം ശെരി മോനേ

ഫോൺ വെച്ച് ടാക്സി പിടിച്ചു അയാൾക് ലൊക്കേഷൻ കൊടുത്തു വിശപ്പിന്റെ വിളി നല്ലോണം ഉള്ളത്കൊണ്ടാവണം ഞാൻ പെട്ടന്ന് മയങ്ങി ഡ്രൈവർ വിളിച്ചപ്പോഴാണ് ഉണരുന്നത് പുറത്തേക്ക് നോക്കി വലിയ ഗേറ്റ് മതിലിനോട്ചേർന്നുള്ള പോർച്ചിൽ ലാൻഡ് കൂസറും ലക്സസും ലാൻഡ് ക്രൂസർ പിക്കപ്പും ടോയോട്ടയുടെ പേരറിയാത്ത പിക്കപ്പും (ഹൈലക്സ് ആണെന്ന് ഇപ്പൊ എനിക്കറിയാം) എത്രയായി

അൻപത് റിയാൽ ഒന്ന് വെയിറ്റ് ചെയ്യണേ ഇറങ്ങിച്ചെന്ന് ഗേറ്റിലെ ബെൽ അടിച്ചു

ആഞ്ചു നിമിഷത്തെ കാത്തിരിപ്പിനൊടുവിൽ ഒരു സ്ത്രീ വന്നു വാതിൽ തുറന്നു

അറബിയിൽ എന്തോ ചോദിച്ചു

സോറി എനിക്കറബി അറിയില്ല ഞാൻ ഇവിടെ ഡ്രൈവറായി വന്നതാണ് സർ പറഞ്ഞു എയർപോർട്ടിൽ നിന്നും ടാക്സി വിളിച്ചു വരാൻ എന്റെ കൈയിൽ റിയാലില്ല

ഓഹ്… സോറി… ഞാൻ സാറിനോട് പറയട്ടെ എന്നെ പുറത്ത് തന്നെ നിർത്തി ഡോർ അടച്ചുകൊണ്ട് അവൾ തിരികെ പോയി

അല്പം കഴിഞ്ഞതും മറ്റൊരു പെണ്ണ് വന്നു

എന്താ പേര് (തമിഴിൽ) ഷബീബ് മുഹമ്മദ്‌ നിങ്ങൾ തമിഴ് ആണോ അതേ…

അവൾ കയ്യിലേക്ക് നൂറ് റിയാൽ വെച്ച് തന്നു അത് ടാക്സി കാരന് കൊടുത്തു ബാക്കി വാങ്ങി ലഗേജ് എടുത്ത് വരുമ്പോ അവൾ ഗേറ്റിൽനിന്നും പുറത്തേക്ക് വന്നു പെട്ടിയുടെ കയറിൽ പിടിച്ചു ഞങ്ങൾ രണ്ടുപേരുംകൂടെ അതും എടുത്തോണ്ട് അകത്തേക്ക് കയറുന്നതിനിടയിൽ നിങ്ങൾ തമിഴ് നന്നായി സംസാരിക്കുന്നു എന്ന് പറഞ്ഞു കല്ല് വിരിച്ച മുറ്റവും പുല്ലുകൾക്കിടയിൽ നിൽക്കുന്ന ഈത്തപ്പന മരവും പോർച്ചിൽ കിടക്കുന്ന ജി വാഗനും ബി എം ഡബ്ല്യൂ സ്പോട്സ് കാറും

Leave a Reply

Your email address will not be published. Required fields are marked *