സർ… അയാളെനെ നോക്കി ഞാൻ ഇതുവരെ ഓട്ടോമാറ്റിക് വണ്ടി ഓടിടിച്ചിട്ടില്ല മാന്വൽ മാത്രമേ ഓടിച്ചിട്ടുള്ളു ആക്സിഡന്റ് ആവുമോ
ഇല്ല… എനിക്ക് ഇത് ഗിയർ ഇടാൻ അറിയില്ല എന്നെ ഒന്ന് കൂടെ നോക്കി സ്റ്റാർട്ട് ചെയ്യാൻ പറഞ്ഞു
അയാളോട് ചാവി ചോദിച്ച എന്നെ ഒരിക്കൽ കൂടെ നോക്കി ക്ലച് ചവിട്ടി ബട്ടൻ ഞെക്കാൻ പറഞ്ഞ അയാളുടെ കണ്ണുകളിൽ ഇവൻ ഡ്രൈവർ തന്നെ ആണോ എന്ന ഭാവം ആയിരുന്നു സ്റ്റാർട്ട് ചെയ്തു കഴിഞ്ഞു അയാൾ എനിക്ക് ഗിയർ ചേഞ്ച് ചെയ്യാൻ കാണിച്ചു തന്നു ഹാൻഡ് ബ്രേക്ക് റിലീസ് ചെയ്തു
എങ്ങോട്ടാണ് പോവേണ്ടത് അയാൾ വലത്തോട്ട് കൈ കാണിച്ചു
ഇടതുഭാഗത്തേക്ക് റിവേഴ്സ് എടുത് അയാൾ പറഞ്ഞ ഭാഗത്തേക്ക് വണ്ടി എടുത്തു അയാൾ പറയുന്ന വഴിയിലൂടെ മിനിമം സ്പീഡിൽ (60/70) പോയി കൊണ്ടിരുന്നു കുറച്ചധികം ദൂരം കഴിഞ്ഞ് (അയാൾ എന്നെ നോക്കി) വേഗം…
കാൽ ആക്സിലേറ്ററിൽ അമർന്നു മീറ്റർ നൂറ്റി അൻപത് താണ്ടുമ്പോഴും അയാളിൽ യാതൊരു വിത ഭയവും കണ്ടില്ല നീണ്ടു നിവർന്നു കിടക്കുന്ന റോഡിൽ ബ്രെക്കിൽ കാൽ തൊടാതെ പായുന്ന വണ്ടി ഇൻഡിക്കേറ്റർ ഇട്ട് (ആദ്യം ഒന്ന് രണ്ട് തവണ മാറി വൈപ്പർ ഇട്ടുപോയി ) പല വണ്ടികളെയും മറികടന്നു ക്യാമറ അടിഞ്ഞതും അയാളൊരു വിഷയമായി കണ്ടില്ല റോഡ് കാലിയായി തുടങ്ങി കുറഞ്ഞ വാഹനങ്ങൾ മാത്രം ഇത് സൗദി ബോർഡർ ആണ് ആ പാലത്തിൽ കയറി യു ടെൺ എടുത്തോ
പാലത്തിൽ നിന്നും ഇറങ്ങാനുള്ള വഴിയിലൂടെ കയറാൻ തുടങ്ങും മുൻപ് വിലക്കികൊണ്ട് അയാൾ ശെരിക്കുള്ള വഴി കാണിച്ചു തന്നു വേകത കുറച്ച് അകയറി ഇറങ്ങിയത് വന്നതിന് എതിരെ ഉള്ള റോഡിൽ അയാളെനോട് സ്പീഡിൽ പോവാൻ പറഞ്ഞു തിരികെ വരുമ്പോഴും ക്യാമറ അടിച്ചെങ്കിലും അയാളത് കാര്യമാക്കിയില്ല
നിനക്ക് കാർ സ്റ്റണ്ടിങ് ഇഷ്ടമാണോ അതേ… ചെയ്യാൻ അറിയുമോ കുറച്ചൊക്കെ ഒന്ന് സ്‌കിഡ് ചെയ്യിക്ക് റോഡിലോ ആ…
സീറ്റ് ബെൽറ്റ് (പറഞ്ഞുകൊണ്ട് ഞാനും സീറ്റ് ബെൽറ്റ് വലിച്ചിട്ടു)
വണ്ടിയുടെ വേഗം കൂടി ഇടം കൈയിൽ കറങ്ങിയ സ്റ്റിയറിങ്ങിനൊപ്പം ഹാൻഡ് ബ്രേക്ക് മുകളിലേക്കുയർന്നു കറങ്ങി കൊണ്ട് വണ്ടി മുന്നോട്ട് നീങ്ങവേ ഹാൻഡ് ബ്രേക്ക് റിലീസ് ചെയ്തുകൊണ്ട് സ്റ്റിയറിങ്ങ് ഒപോസിറ്റ് സൈഡിലേക്ക് വട്ടം കറങ്ങിയതിനൊപ്പം ഹാൻഡ് ബ്രേക്ക് വീണ്ടുമുയർന്നു എതിർ ദിശയിലേക്ക് കറങ്ങിയ വണ്ടി രണ്ടാം റൗണ്ട് പൂർത്തിയാക്കി ബ്രെക്കിൽ കാലമർന്നതിന്റെ ഫലമായി നിൽക്കുമ്പോ വണ്ടി പോർച്ചിലേക്ക് കയറാൻ പാകത്തിന് നേരെ ആയിരുന്നു വണ്ടി പോർച്ചിലേക്ക് കയറ്റി ഞങ്ങൾ വണ്ടിയിൽ നിന്നും ഇറങ്ങി