നാട്ടിലേക്ക് മാറാനായി നാട്ടിൽ ഒരു ജോലിക്ക് ഇന്റർവ്യൂ ഒക്കെ കഴിഞ്ഞു കോണ്ഫിര്മഷന് വേണ്ടി വെയിറ്റ് ചെയ്യുകയാണ് ഹരി , അഞ്ജുവിനും നാട്ടിൽ ജോലി ഏറെക്കുറെ റെഡി ആണ് പക്ഷെ അപ്പോഴും ബഹ്‌റൈൻ എന്ന രാജ്യത്തെ വിട്ടു പോകാൻ അവർക്കു വിഷമം ഉണ്ട്. ഒരു അറബ് രാജ്യത്തിൻറെ കടുത്ത നിയന്ത്രണങ്ങൾ ഒന്നുമില്ലാത്ത ഒരു പക്ഷെ നാട്ടിലെക്കാൾ സ്വാതന്ത്ര്യവും സൗഹൃദവും ഉള്ള ബഹ്‌റൈൻ വിട്ടുപോകുന്നത് മാത്രമാണ് അവർക്ക് ആകെ ഉള്ള വിഷമം എന്നാലും നാടും വീടും മകളും ഒക്കെ അവരെ നാട്ടിലേക്ക് മാറി സെറ്റിൽ ആകാൻ പ്രേരിപ്പിക്കുന്നു.
———————–
ഫോൺ റിംഗ് ചെയ്യുന്നത് കേട്ട് ഹരി ആലോചനകളിൽ നിന്നും ഉണർന്നു, അപ്പോളേക്കും വണ്ടി കമ്പനിയുടെ പാർക്കിംഗ് ലോട്ടിൽ എത്തിയിരുന്നു.
ഫോണിൽ അഞ്ജുവാണ് , ” പറയെടി ” വണ്ടിയിൽ നിന്നും ഇറങ്ങി ഓഫീസിലേക്ക് നടക്കുമ്പോൾ റിംഗ് ചെയ്തു കൊണ്ടിരിക്കുന്ന ഫോൺ എടുത്ത് ഹരി പറഞ്ഞു
” ഓഫീസിൽ എത്തിയോ ” മറുതലക്കൽ അഞ്ജു ചോദിച്ചു.
” എത്തി , എന്തേ പതിവില്ലാതെ ഒരു കുശലം ” ഹരി തിരിച്ചു ചോദിച്ചു.
“ഒന്നുമില്ല, ഇന്ന് രണ്ടു പേര് ലേറ്റ് ആയി അതോണ്ട് ഇതുവരെ എത്തിയില്ല ഓഫീസിൽ . ഒരാളെ വെയിറ്റ് ചെയ്തു വണ്ടി ഇവിടെ കിടക്കുവാണ് അപ്പോൾ വെറുതെ വിളിച്ചതാ “അഞ്ജു പറഞ്ഞു
” ആഹാ അപ്പൊ നിന്റെ ആരാധകൻ സർദാറിന് സന്തോഷമായി കാണുമല്ലോ, മതിയാവുവോളം വായിൽ നോക്കാമല്ലോ ” ഒരു കുസൃതി ചിരിയോടെ ഹരി പറഞ്ഞു.
” നാണമില്ലല്ലോ ഇങ്ങനെ ചളിയടിക്കാൻ” ഏറുകണ്ണിട്ടു പഞ്ചാബി ഡ്രൈവറെ നോക്കികൊണ്ട് അഞ്ജു ഹരിയോട് പറഞ്ഞു. വണ്ടിയിലെ സെൻട്രൽ മിററിലൂടെ അയ്യാൾ അവളെ ഏറുകണ്ണിട്ട് നോക്കി ഇരിക്കുവാണെന്നു അവൾക്ക് മനസിലായി. അവളുടെ നോട്ടം കണ്ടപ്പോൾ അയ്യാൾ നോട്ടം പുറത്തേക്ക് ആക്കി ഒന്നും അറിയാത്തപോലെ ഇരിക്കുന്നത് കണ്ടു അവൾ ഒന്ന് പുഞ്ചിരിച്ചു.
“ഞാൻ നാണിച്ചിട്ടെന്താ , നീ ഒരുങ്ങി കെട്ടുന്നത് പിന്നെ ഇതിനൊക്കെ അല്ലെ , അയ്യാൾ വായിൽ നോക്കുന്നു എന്നറിഞ്ഞതിനു ശേഷം നിന്റെ ഒരുക്കം കൂടിയത് ഞാൻ കാണുന്നില്ലെന്നാ നിന്റെ വിചാരം” ഹരി കളിയായി പറഞ്ഞു.