“അയ്യോ സോറി, അറബാബിനെ കിളവൻ എന്ന് വിളിച്ചത് സമീറ മാഡത്തിന് ഇഷ്ടമാകില്ലാരിക്കുമല്ലോ” കണ്ണിറുക്കി ചിരിച്ചുകൊണ്ട് ഹരി സമീറയെ കളിയാക്കി.
“ആ ഇനി എൻറെ മേലേക്ക് തീർത്തോ അറബാബിനോടുള്ള കലിപ്പ്. ഞാൻ അങ്ങേരുടെ പാവം ഓഫീസ് സെക്രട്ടറി ആണേ, കെട്ടിയോൾ അല്ല, അങ്ങനെ വിളിച്ചാൽ ഇഷ്ടക്കേട് ഉണ്ടാവാൻ ” സമീറ പരിഭവം പോലെ പറഞ്ഞു.
” എന്റെ സമീ എന്നോട് തന്നെ വേണോ ഈ പഞ്ച പാവം ഭാവം , നീ അങ്ങേരുടെ കെട്ടിയോൾ അല്ല പക്ഷെ ചില സമയം അതിനേക്കാൾ പവർ കിട്ടുന്ന പെണ്ണാണെന്ന് വ്യക്തമായി അറിയുന്ന എന്നോട് തന്നെ” കുസൃതി ചിരിയോടെ ഹരി പറഞ്ഞു.
“സാഹചര്യം ആണ് മോനെ, അല്ലാതെ അങ്ങേരോട് മുഹബത് കൊണ്ടൊന്നുമല്ലന്നു അത് പോലെ വ്യക്തമായി നിനക്ക് അറിയാല്ലോ ” അവൾ തിരിച്ചു പറഞ്ഞു.
” അതറിയാം , ഞാൻ വെറുതെ പറഞ്ഞതാ, നീ പിണങ്ങേണ്ട, എന്തേലും പണി വന്നാൽ അങ്ങേരുടെ ആളായി നീ ഉണ്ടല്ലോ എന്നാണ് നമ്മുടെ ഒക്കെ ആശ്വാസം , ഇടക്ക് നല്ല സമയത് ഞനകളെ ഒക്കെ ഒന്ന് പൊക്കി പറഞ്ഞേര് അങ്ങേരോട് ” ചിരിച്ചു കൊണ്ട് ഹരി പറഞ്ഞു .
” ഉവ്വ, നീയൊക്കെ കാണുന്നതല്ലേ അങ്ങേരു നിന്നെയൊക്കെ തെറിവിളിക്കുന്നതിനേക്കാൾ ഇവിടെ വച്ച് എന്നെയാണ് തെറിവിളിക്കുന്നത്, അങ്ങേരോട് ഞാൻ റെക്കമെൻഡേഷൻ പറഞ്ഞാലും മതി” ഹരിയുടെ ക്യാബിനിലെ ഷെൽഫിൽ എന്തോ ഫയൽ നോക്കുന്നത് പോലെ നിന്ന് കൊണ്ട് അവൾ പറഞ്ഞു.
” അത് നല്ലതല്ലേ, അതൊക്കെ അങ്ങേരുടെ ബുദ്ധിയല്ലേ, നിന്നോട് അടുപ്പം കാണിച്ചാൽ ഇവിടെ ഉള്ളവർ ഒക്കെ കരുതില്ലേ നിന്നോട് അങ്ങേർക്ക് എന്തോ അടുപ്പം ഉണ്ടെന്നു , അതൊഴിവാക്കാൻ ഉള്ള ബുദ്ധി ആണ് ആൾടെ .അതോണ്ട് എന്താ ഇവിടെ എനിക്കും ഷാഫിക്കും അല്ലാതെ വേറെ ആർക്കും ഈ കഥ അറിയില്ലല്ലോ” ഹരി പറഞ്ഞു.
” അത് ആരും അറിയരുതെന്ന് ആൾക്കും നിർബന്ധം ഉണ്ട്, നിങ്ങൾക്കറിയുമെന്നു ആൾക്ക് അറിയില്ല ” സമീറ പറഞ്ഞു.