രഹസ്യ വാതിലുകൾ
Rahasya Vaathilukal | Author ; Rain
Rain
ഈ കഥ എന്റേത് അല്ല
ഈ കഥ സാങ്കല്പികം മാത്രം
യമുന : “മോളെ നീ പോയി ഹരിയെ വിളിച്ചുകൊണ്ട് വാ അവൻ ഇത് വരെ എഴുനേറ്റില്ല ”
രാവിലെ വർക്ഔട് ചെയ്തുകൊണ്ടിരിക്കുന്ന നയനയോട് ‘അമ്മ പറഞ്ഞു
അവൾ ഒരു ടർക്കി എടുത്ത് തൻ്റെ മുഖത്തു പറ്റികിടന്ന വിയർപ്പു ഒപ്പിയെടുത്തുകൊണ്ട് മുകളിലേക്ക് കയറി ചെന്നു
നയന അവന്റെ റൂമിൽ കയറി ചെല്ലുമ്പോൾ ഹരി അവന്റെ ഡെസ്കിൽ തല വെച്ച കിടന്നു ഉറങ്ങുകയായിരുന്നു .
അവൻ്റെ ആ ഉറക്കം കാണെ അവനെ തന്നെ അവൾ നോക്കി നിന്നു .അവൻ്റെ ആ മുഖം കാണുമ്പോൾ അവളുടെ ഉള്ളിൽ എന്തെന്ന് അറിയാത്ത ഒരു സുഖം വന്നു ചേർന്നു .അവൾ കയ്യ് നീട്ടി അവൻ്റെ കവിളിന്റെ അടുത്ത് കൊണ്ടുവന്നു അവയിൽ തൊട്ടു നോക്കാൻ എന്ന പോലെ .എന്നാൽ പെട്ടന്ന് ഉണ്ടായ ഒരു കുസൃതിയിൽ അവൾ അവൻ്റെ കവിളിൽ പിടിച്ചു വലിച്ചു
“എഴുന്നേൽക് ഹരിയേട്ടാ കോളേജിൽ പോകണ്ടേ എന്തൊരു ഉറക്കമാ ”
വേദന കൊണ്ട് പെട്ടന്ന് തന്നെ അവൻ ഉറക്കത്തിൽ നിന്നും എഴുന്നേറ്റു അവളെ നോക്കി
“നിന്നോട് എത്ര തവണ ഞാൻ പറഞ്ഞിട്ടുണ്ട് എന്നെ ഇങ്ങനെ വന്ന് പിച്ചാല്ലും എന്ന് ”
അവന്റെ കവിൾ തടവിക്കൊണ്ട് അവൻ പറഞ്ഞു .
ഹരി : നിന്നോട് ഞാൻ പറഞ്ഞട്ടില്ല നയനെ എന്നെ ഇങ്ങനെ വന്ന ഉണര്ത്താലും എന്ന് .എത്ര പറഞ്ഞാലും കേൾക്കില്ല .നിന്നാൽ എന്നെ ഒന്ന് തട്ടി വിളിച്ച പോരെ
ഇല്ലേൽ രാവിലെ എന്നെ ഫോണിൽ വിളിച്ച പോരെ
നയന : എന്തിനു
ഹരി: നീ വെറുതെ മുകളിലോട്ടു പാടി കയറി ബുദ്ധിമുട്ടണ്ട എന്ന് വിചാരിച്ചു പറഞ്ഞതാ
നയന: എന്റെ കഷ്ട്ട പാട് ഞാൻ അങ് സഹിച്ചു
ഹരി കസേരയിൽ നിന്നും അവൾക്കുനേരെ തിരിഞ്ഞുകൊണ്ടു എഴുനേറ്റു നിന്ന്