അതിന്നു മറുപടി പറഞ്ഞത് ഉമ്മയായിരുന്നു.
അവനിന്നാലേ പാതിരക്ക് വന്നു കയറി മോളെ.
ഇതിപ്പോ ഇത്ര നേരത്തെ എങ്ങോട്ടാണാവോ ഉമ്മാന്റെ കുട്ടി ഇത്ര നേരത്തെ കുളിച്ചൊരുങ്ങി പോകുന്നെ..
ഇന്നലെ ഒരുക്കങ്ങൾ അല്ലായിരുന്നോ അമ്മായി ഇനല്ലേ പ്രോഗ്രാം. അല്ലെടാ സൈനു.
ഹോ രാവിലെതന്നെ അമ്മായിയും മോളും എന്റെ നേർക്കാണോ..
അമ്മായി നിങ്ങടെ മരുമോളുടെ നാക്ക് കുറച്ചു നീളുന്നുണ്ട് കേട്ടോ.
അതുകേട്ടു അമ്മായിയും ഉമ്മയും ഇത്തയും ചേർന്ന് ചിരിച്ചു.
ഞാൻ ആരുടേയും നേർക്കൊന്നും വരുന്നില്ല ഇന്നല്ലേ നിങ്ങടെ കോളേജിലെ പ്രോഗ്രാം
ആ അതെ
അതല്ലേ ഞാനും പറഞ്ഞോള്ളൂ.
ഹോ നിങ്ങളോടു തർക്കിച്ചു കൊണ്ടിരുന്നാൽ എന്റെ നേരം പോകും എന്നല്ലാതെ ഒരു കാര്യവും ഇല്ല.
ഹോ അപ്പൊ മോൻ അടങ്ങി തുടങ്ങി അല്ലെ. ഇപ്പൊ മനസ്സിലായോ നിനക്ക്.
മുൻപൊക്കെ നിയായിരുന്നല്ലോ ഞങ്ങളെ പറഞ്ഞു തോൽപിക്കാർ ഇപ്പൊ എന്തെ എന്റെ മോന്റെ നാക്കിറങ്ങി പോയോ എന്ന് ചോദിച്ചോണ്ട് ഉമ്മ ചായ കുടി തുടർന്നു..
മോളുടെ കരച്ചിൽ കേട്ട ഉമ്മ.
ഇവിടെ ഇരുന്നു വായിട്ടിലക്കാതെ പോയി മോളെ എടുത്തോണ്ട് വാടാ.
എന്ന് പറഞ്ഞു കൊണ്ട് എന്നെ മോളെ എടുക്കാൻ പറഞ്ഞയച്ചു.
നീ കുളിച്ചതല്ലേ സൈനു അവളെ ഞാനെടുത്തോലാം എന്ന് പറഞ്ഞു ഇത്ത പോകാൻ നിന്നതും
അവൻ എടുത്തോളും മോളെ പോകുമ്പോ ഒന്നുടെ കുളിച്ചോളും. അപ്പൊയെ അവന്റെ ചൂടൊക്കെ ഒന്ന് കുറയു അല്ലെടാ സൈനു
എന്ന് പറഞ്ഞോണ്ട് ഉമ്മ ഇത്തയെ തടഞ്ഞു.
ഹോ ഞാനെടുത്തിട്ടു വരാമേ എന്നു പറഞ്ഞോണ്ട് ഞാൻ മോളെ എടുക്കാനായി പോയി.
മോൾ വരുന്നതും കാത്തു എന്റെ ഉമ്മ ഇരുന്നു.
ഞാൻ അവളുമായി തായേക്ക് വന്നതും ഉമ്മ അവളെ വാങ്ങി.
എന്താ മോളു ചായ വേണോ അങ്കിൾ നിനക്ക് ചായ തന്നില്ലേ എന്നൊക്കെ പറഞ്ഞോണ്ട് മോളെ കൊഞ്ചിച്ചോണ്ടിരുന്നു ഉമ്മ. അവളെന്നെയും നോക്കും ഉമ്മയെയും നോക്കും അങ്ങിനെ രണ്ടുമൂന്നു വട്ടം മാറി മാറി നോക്കി കൊണ്ടിരുന്നു.
എന്താ മോളു അതാരാണെന്നു നോകുകയാണോ. അത് മോളുടെ അങ്കിൾ അല്ലെ എന്തെ അങ്കിൾ എന്തെങ്കിലും കാട്ടിയോ മോളെ. എന്ന് ചോദിച്ചോണ്ടിരുന്നു.