അതിനവൾ കരഞ്ഞോണ്ട് എന്റെ നേരെ കൈ നീട്ടി.
എന്തെ അങ്കിൾനെ മതിയോ മോൾക്ക് അമ്മായിയെ വേണ്ടേ എന്ന് പറഞ്ഞോണ്ട് എടാ ഇവളെ എടുക്കെടാ അവൻ നോക്കി നില്കുന്നത് കണ്ടില്ലേ മോൾ നിന്റെ അടുത്തേക്ക് വരാൻ അല്ലെ കരയുന്നത് കണ്ടില്ലേ നീ എന്ന് പറഞ്ഞു.
ഞാൻ അവളെ എടുത്തോണ്ട്
ചെയർലേക്ക് ഇരുന്നു. ടാ ഈ ബിസ്‌ക്കറ്റും ചായയും മോൾക്ക് കൊടുത്തേ എന്ന് പറഞ്ഞോണ്ട് ഉമ്മ ചായയും ബിസ്‌ക്കറ്റും എന്റെ അടുക്കലേക്കു നീക്കി..
മോളെ അങ്കിളിനു പോകാനുള്ളതല്ലേ മോൾക്ക് ഉമ്മ തരാം ബിസ്‌ക്കറ്റും ചായയും എന്ന് പറഞ്ഞോണ്ട് അവളെ എടുക്കാനായി ഇത്ത കൈ നീട്ടി.
അവൾ എന്റെ മേലേക്ക് ചാഞ്ഞു കിടന്നു.
എന്തെ ഉമ്മ തരേണ്ടേ മോൾക്ക് അങ്കിൾ തന്നാൽ മതിയോ എന്ന് പറഞ്ഞോണ്ട് ഇത്ത ഒന്നുടെ കൈ നീട്ടി. അതിനവൾ കരഞ്ഞോണ്ട് വീണ്ടും എന്റെ ദേഹത്തേക്ക് പറ്റി.
എന്ന മോൻ തന്നേ കൊടുത്തേക്കു എന്നും പറഞ്ഞോണ്ട് ഇത്ത വീണ്ടും ജോലിയിലേക്ക് തിരിഞ്ഞു.
ഞാൻ ആ ചായയിൽ ബിസ്‌ക്കറ്റു കുത്തി നനച്ചുകൊണ്ട് അവൾക്ക് കൊടുത്തോണ്ടിരുന്നു.
മോളതെല്ലാം കഴിച്ചു കൊണ്ട് വീണ്ടും എന്റെ മേലേക്ക് ചാഞ്ഞു.
മോനെ ഇന്ന് നിനക്ക് പോകാൻ പറ്റുമെന്നു കഴിയുനില്ല ഇന്ന് നിന്റെ പ്രോഗ്രാമെല്ലാം നടന്നത് തന്നേ.
ഇന്നലെ ഇട്ടിട്ടു പോയില്ലേ അല്ലെ മോളു അതിന്റെ കുറുമ്പ് ആണ് മോനെ നീ ഇന്നു പെട്ടെടാ എന്ന് പറഞ്ഞോണ്ട് ഇത്ത അതും നോക്കി നിന്നു ചിരിച്ചു.
അത് കേട്ടു ഉമ്മ അങ്ങിനെ അവിടെ കിടന്നോ മോളെ ഇന്ന് അങ്കിളിനെ വിടണ്ട അല്ലെ മോളു..
സലീന നീ എങ്ങിനെയെങ്കിലും അവളെ ഒന്ന് വാങ്ങിക്കാൻ നോക്ക് അല്ലേൽ അവന്റെ പോക്ക് നടക്കില്ല എന്ന് പറഞ് അമ്മായി ഇത്തയോട്..
ഞാനെന്താ ഉമ്മ കാണിക്കുക അവൾ വരേണ്ടേ അവൾക്ക് അവനെ കിട്ടിയാൽ പിന്നെ എന്നെ വേണ്ടല്ലോ. ഇത് ഇന്നലെ അവനെ കാണാത്ത കുറുമ്പ. എന്താ സാധനം അവൾ.
മോളെ എന്റെ കുട്ടിയെ അങ്ങിനെ ഒന്നും പറയല്ലേ അവൾ നല്ല കുട്ടിയ.
അവന്നു പോകാനുള്ള സമയം ഒന്നും ആയിട്ടില്ല ആകുമ്പോൾ അവൾ എന്റെ അടുത്തേക്ക് വരും നോക്കിക്കോ.അല്ലെ മോളു.