ഓരോന്ന് പറഞ്ഞും കളിപ്പിച്ചു ഒടുവിൽ അവൾ ബെഡിലേക്കിരുന്നു അവൾക്ക് കളിക്കാനായി കളിപ്പാട്ടങ്ങളും ഇട്ടു കൊടുത്തു കൊണ്ട് ഞാൻ കുളിക്കാനായി കയറി.. കുളിയെല്ലാം കഴിഞ്ഞു ഡ്രെസ്സെല്ലാം മാറിക്കൊണ്ട് ഞാൻ ഇത്തയെ വിളിച്ചു.
ഇത്ത വന്നു അവളിരിക്കുന്നത് കണ്ടു ചിരിച്ചുകൊണ്ട് അവളെയും എടുത്തു താഴേക്കു പോയി.
ഞാൻ ഇറങ്ങുവാണെന്ന് ഉമ്മയോട് പറഞ്ഞോണ്ടിരുന്നപ്പോൾ ഇത്തയും മോളും അങ്ങോട്ട് വന്നു എന്നെ കണ്ടു കൈ നീട്ടിയെങ്കിലും ഞാൻ ഒരു ഉമ്മ കൊടുത്തു കൊണ്ട്.
മോൾ വരുന്നോ അങ്കിളിന്റെ കോളേജിലേക്ക്.
അതിന്നു മറുപടിയായി ഇത്തയാണ് പറഞ്ഞത്.
സൈനു ഞങ്ങളും ഉണ്ട് നിന്റെ പ്രോഗ്രാം ഒക്കെ കാണാല്ലോ എന്ന് പറഞ്ഞു.
ഹോ അതിനെന്താ വെൽക്കം എന്ന് പറഞ്ഞോണ്ട് ഞാൻ നിന്നു.
എന്നാൽ മോളും പോയിട്ട് വായോ ഇവന്റെ കോളേജ് ഒക്കെ മോൾക് കാണുകയും ചെയ്യാല്ലോ.
ഞാൻ റെഡിയാക്കുന്നത് വരെ നീ കാത്തു നിൽക്കുമോ എന്ന് ഇത്ത ചോദിച്ചു.
അത് എന്ന് പറഞ്ഞോണ്ട് ഞാൻ ഒന്ന് പരുങ്ങി.
എന്നാൽ ഞങ്ങളില്ല നീ പൊക്കോ എന്ന് പറഞ്ഞു ഇത്ത മുഖം കോട്ടി.
എന്ന ഒരു കാര്യം ചെയ്യാം. ഇത്ത
ഞാനിപ്പോ പോകാം കുറച്ചു കഴിഞ്ഞു ഞാൻ വരാം ഒരു പത്തു മണിക് എല്ലാം അപ്പൊയെക്കും ഇത്തയും മോളും റെഡിയായിരുന്നോ എന്ന് പറഞ്ഞോണ്ട് ഞാൻ ഇറങ്ങി.
അല്ല നീ വരുമല്ലോ അല്ലെ
ഇന്നലത്തെ പോലെ പറഞ്ഞു പറ്റിക്കില്ലല്ലോ .അങ്ങിനെ വല്ലതും ഉണ്ടായാൽ മോനെ എന്ന് പറഞ്ഞോണ്ട് ഇത്ത നാവിൻ തുമ്പ് വെളിയിലെക്കിട്ടു കടിച്ചു കാണിച്ചു.
ഇല്ല ഇത്ത ഞാൻ വരും ഉറപ്പായിട്ടും വരും.
പിന്നെ നല്ല രസമായിട്ട് ഒരുങ്ങണേ ഒരു സുന്ദരി പെണ്ണായിക്കോട്ടെ എനിക്ക് എന്റെ ഫ്രണ്ട്സിനെ ഒക്കെ പരിചയപെടുത്താൻ ഉള്ളതാ. അതോർമ ഉണ്ടായിക്കോട്ടെ ഉമ്മക്കും മോൾക്കും എന്ന് പറഞ്ഞോണ്ട് ഞാൻ വണ്ടിയെടുത്തു പോന്നു..
കോളേജിലെത്തി ഓരോരുതരും അവരിലേക്ക് പകർന്നു നൽകിയ കാര്യങ്ങൾ ചെയ്തു കൊണ്ടിരുന്നു.
വിജേഷിനെയും റഷീദിനെയും എല്ലാവരെയും കണ്ടു എല്ലാവരും കൂടി ചേർന്ന് കൊണ്ട് എല്ലാം ചെയ്തു തീർത്തു..അതിനിടക്ക് വീണ മിസ്സിനെയും റജീന മിസ്സിനെയും എല്ലാം കണ്ടു നാണത്തോടെ അവർ ഞങ്ങളോട് ചിരിച്ചു കൊണ്ട് പോയി