വിജേഷേ വാക്കുകൾ സൂക്ഷിക്കണം.
ഓക്കേ ബ്രോ. ടാ നികണ്ടതല്ലേ അവരെ നീ വാ കാണിച്ചു താ. അങ്ങിനെയുള്ള ആളാണങ്കിൽ ഒന്ന് പരിചയപെട്ടിട്ടു തന്നേ കാര്യം.
ഹ്മ്മ് ഞാൻ പറയാനുള്ളത് പറഞ്ഞു നിന്റെ ഉടായിപ്പുമായി പോയിട്ട് അവസാനം തല്ലുകിട്ടിയെ പിറക് എന്നോട് വന്നു പറഞ്ഞേക്കരുത്.
അതൊന്നു കാണണമല്ലോ എന്ന് പറഞ്ഞോണ്ട് വിജേഷും അവനും കൂടെ പോയി.
റഷീദ് എന്റെ അടുക്കൽ വന്നു.
ടാ സൈനു അവരിൽ നിന്നും തല്ല് വാങ്ങിച്ചിട്ടുണ്ടല്ലേ.
അതേടാ അതെങ്ങിനെ മനസ്സിലായി.
നിന്റെ ഈ സംസാരത്തിൽ നിന്നും മനസ്സിലാകാവുന്നതല്ലേ ഉള്ളു.
അത്രയ്ക്ക് കോൺഫിഡൻസ് ഉണ്ട് നിന്റെ ഈ സംസാരത്തിൽ.
എനിക്കുറപ്പാ അവന്മാര് തല്ല് ചോദിച്ചു വാങ്ങിയെ വരു..
നിനക്ക് വലിക്കണമെന്നുണ്ടോ സൈനു.
വേണ്ടെടാ മോള് കൂടെ ഉള്ളതാ.
ഹോ ഞാനതോർത്തില്ല സോറിഡാ സൈനു.
പോടാ മൈരേ അതിനൊക്കെ സോറി പറയുന്നോ
വേണ്ട മോള് നിന്റെ അടുത്തുണ്ടായി പോയി എന്ന് പറഞ്ഞോണ്ട് അവൻ മോളെ കവിള് പിടിച്ചു കൊഞ്ചിച്ചു.
അവൾക്ക് കരച്ചിൽ വരുന്നുണ്ട് എന്നെനിക്കു മനസിലായി.
ഇല്ല മോളെ ഇത് അങ്കിളിന്റെ ഫ്രണ്ട് അല്ലെ. മോള് പേടിക്കേണ്ട കേട്ടോ.
അങ്കിളില്ലേ കൂടെ എന്നൊക്കെ പറഞ്ഞു ഞാൻ അവളെ സമാധാനിപ്പിച്ചു.
അത് കണ്ടു ചിരിച്ചോണ്ട് അവൾ എന്നെ നോക്കി.റഷീദ് മോള് അങ്കിളിന്റെ മോളാണോ.
ഈ അങ്കിൾ ഒന്നും ചെയ്യില്ല കേട്ടോ. ചോക്ലേറ്റ് വേണോ മോൾക്ക് എന്ന് ചോദിച്ചു.
അതിനും അവൾ ചിരിച്ചത ഉള്ളു.
ഹ്മ്മ് നല്ല കുട്ടിയ അല്ലെ മോളു എന്ന് പറഞ്ഞു അവൻ അവളെ കൊഞ്ചിച്ചോണ്ടിരുന്നു.
ഞങ്ങൾ വിജേഷിനെയും കൂടെ പോയവനെയും നോക്കി നിന്നു.
കുറച്ചു കഴിഞ്ഞു വിജേഷിന്റെ കൂടെ പോയവൻ ചിരിച്ചോണ്ട് വരുന്നുണ്ട്
എന്താടാ ഇത്ര ചിരിക്കാൻ എന്നു റഷീദ് അവനോടു ചോദിച്ചു.
മച്ചാനെ അവന്റെ. എന്ന് പറഞ്ഞോണ്ട് വീണ്ടും ചിരിക്കുന്നത് കണ്ടു.
എന്താടാ ഉണ്ടായേ പറയെടാ മൈരേ.
എന്ന് പറഞ്ഞു റഷീദ് അവനോടു ചൂടായി.
എടാ അവന്റെ അവന്റെ ചെവികല്ല് അടിച്ചു പൊട്ടിച്ചെട. എന്ന് പറഞ്ഞോണ്ട് അവൻ വീണ്ടും ചിരിച്ചു. ഭാഗ്യത്തിന് ആരും കണ്ടില്ലന്നു തോന്നുന്നു.അത് കേട്ടു റഷീദും ഞാനും കൂടെ ഉണ്ടായിരുന്നവരും ചിരിച്ചു.