ഓക്കേ.
അതിനു നിന്റെ ഉമ്മയും ഉപ്പയും സമ്മതിക്കുമോ.
അതാണെടാ ഒരു പ്രോബ്ലം അതിനു എന്തെങ്കിലും ഒക്കെ മാർഗം കണ്ടെത്തണം..
എടാ നീ സീരിയസ് ആണോ.
അതെ ഇനി എന്റെ ജീവിതം അവർക്ക് വേണ്ടിയാ.
ഹോ അങ്ങിനെ അങ്ങ് ഉറപ്പിച്ചോ.
അതെ ഞാനുറപ്പിച്ചു.
അതിനവർ സമ്മതിച്ചുവോ
ഇത് വരെ ഈ കാര്യം ഞാൻ പറഞ്ഞിട്ടില്ല.
പിന്നെന്തു മൈരാണെടാ നീ പറഞ്ഞെ.
ഏയ് പറയാം ഇനിയും സമയം ഉണ്ടല്ലോ.
ഇപ്പോ നീ അമീനയെ കണ്ടുപിടിക്കാൻ നോക്ക്.
എടാ നിന്റെ കയ്യിൽ ഫോണില്ലേ അവൾക്ക് വിളിച്ചു നോക്ക്.
എടാ ഞാനത് മറന്നിരുന്നു.
എന്ന് പറഞ്ഞോണ്ട് ഫോണെടുത്തു.
അമീനയുടെ നമ്പർ ഡയൽ ചെയ്തു.
ഹലോ ആ അമീന നീ എവിടെയാ എന്ന് ശ്വാസം വിടാതെ ഞാൻ ചോദിച്ചു.
എന്താ സൈനു ഇത്ര അർജന്റ്.
എടി ഞാൻ നിനക്കൊരാളെ പരിചയപ്പെടുത്തി തരാൻ വേണ്ടി വിളിച്ചതാ.
ആരെയാ സൈനു.
അതൊക്കെ ഉണ്ട് നീ എവിടെയാ.
എടാ ഞാൻ അല്ല നീ ഇപ്പോ എവിടെയാ.
ഞാനും റഷീദും കൂടെ ദേ മരത്തിന്റെ അവിടെ.
ഏതു മരത്തിന്റെ.
ടി ഇങ്ങോട്ട് നോക്ക് ഇപ്പൊ കണ്ടോ എവിടെ ടാ ഞാൻ കണ്ടില്ല.
നിന്റെ കണ്ണിതെവിടെയാ.
നീ പറഞ്ഞാലല്ലേ അറിയൂ നീ എവിടെയാ നിൽക്കുന്നെ എന്ന്.
ചീനി മരത്തിന്റെ അവിടെ.
ഹാ കണ്ട് അവിടെ നില്ക്കു ഞാൻ അങ്ങോട്ട് വരാം.
ഹ്മ്മ്.
ഞാനും റഷീദും അവളെയും കാത്തു കൊണ്ട് അവിടെ നിന്നു..
അധികം വൈകിയില്ല അവൾ ഞങ്ങളുടെ അടുത്തേക്ക് വന്നു..
ആരെ പരിജയപ്പെടുത്തുന്ന കാര്യമാ സൈനു നീ പറഞ്ഞത്.
അതൊക്കെ ഉണ്ട് അല്ലെടാ റഷീദേ
ഹ്മ്മ്
ഇവനെയാണോ നീ എനിക്ക് പരിചയപെടുത്താൻ കൊണ്ട് വന്നിരിക്കുന്ന.
അല്ലെടി
അത് വേറെ ഒരാളാ
എന്നിട്ട് അവരെവിടെ
നീ വാ എന്ന് പറഞ്ഞോണ്ട് അമീനയയെയും കൂട്ടി ഞാനും റഷീദും ഇത്തയുടെ അടുത്തേക് നീങ്ങി.
ഞാൻ അടുത്തെത്തിയത് കണ്ട മോൾ ചിരിച്ചോണ്ട് എന്നെ നോക്കി കൈ ഉയർത്തി.
അവളുടെ ചാട്ടം കണ്ട ഇത്ത ഞങ്ങളുടെ ഭാഗത്തേക്ക് തിരിഞ്ഞു.