അതോ അമീനയെന്ന സുന്ദരി കുട്ടിക്കോ… എന്നാലോചിച്ചു കൊണ്ട് ഞാൻ സ്റ്റേജിൽ നിന്നും താഴെ ഇറങ്ങി.
വേഷമെല്ലാം മാറ്റിക്കൊണ്ട് ഞാൻ ഇത്തയുടെ അടുത്തേക്ക് നീങ്ങി.
ഞാൻ അടുത്തെത്തിയപ്പോയെക്കും മോൾ എന്നെ കണ്ടു ചാടി.
ഹോ നിന്റെ അങ്കിൾ വന്നോ എന്ന് പറഞ്ഞോണ്ട് അമീന അവളെ നോക്കി. അവളുടെ ചിരികണ്ടു കൊതിച്ചു ഞാൻ അവളെ എടുക്കാനായി കൈനീട്ടി. അവൾ എന്റെ കയ്യിലേക്ക് ചാടി.
സൈനു ഇനി വല്ല പ്രോഗ്രാമും ഉണ്ടോ എന്ന് ഇത്ത.
ഇത്ത കഴിഞ്ഞിട്ടില്ല ഇവന്റെ പ്രോഗ്രാം ഇനിയും ഉണ്ട് അതൊക്കെ കണ്ടിട്ട് പോകാം എന്ന് പറഞ്ഞോണ്ട് അവൾ എണീറ്റു.
നീ എങ്ങോട്ടാ അമീന.
ഞാനിപോ വരാം എന്ന് പറഞ്ഞോണ്ട് അമീന പോയി.
ഞാനും ഇത്തയും മോളെയും നോക്കി കൊണ്ട് അവിടെ ഇരുന്നു.
കുറച്ചു കഴിഞ്ഞു അമീനയും വേറെ കുറെ പിള്ളേരും എല്ലാവരും കൂടി വന്നു ഇത്തയെ പരിചയപെട്ടു.
എന്ന നിങ്ങൾ എല്ലാവരും കൂടി ഇവിടെ ഇരി ഞാനൊന്ന് കറങ്ങിയിട്ടു വരാം എന്ന് പറഞ്ഞോണ്ട് ഞാൻ എണീറ്റതും.
സൈനു നീ ആ റിജേഷിന്റെ കൂടെ കൂടേണ്ട കേട്ടോ.
അതാരാ അമീന വിജേഷ്.
അത് ഇവന്റെ ഒരു കമ്പനി ഉണ്ട് അവൻ അലമ്പിന്റെ കൊടിയ.
അപ്പൊ ഇവനോ.
ഇവനോ ഏയ് അവരുടെ കൂട്ടത്തിൽ ഏറ്റവും ഡീസന്റ് ഇവന.
അതുകൊണ്ടല്ലേ ഇത്ത ഇവന്റെ പിറകെ ഞാൻ കൂടിയത്.
ഹോ അതാണല്ലേ കാരണം.
ഏയ് അത് മാത്രമല്ല. എന്തു കാര്യത്തിനും ഉഷാറ പിന്നെ നമ്മളെ നല്ലോണം കെയർ ചെയ്യും
പിന്നെ മറ്റുള്ളവരെ പ്പോലെ ഈ വായ് നോട്ടവും കുറവാ..
അപ്പൊ എന്റെ സൈനുവിന് നിന്റെ അടുത്ത് ഭയങ്കര ഇമേജ് ആണല്ലോ.
ഇല്ലാണ്ടിരിക്കുമോ ഇത്ത.
അത്രക്കിഷ്ടമാ എനിക്കവനെ.
എന്നിട്ട് അവനോടു പറഞ്ഞില്ലെ
ഹോ അതെല്ലാം പറഞ്ഞതാ.
എന്നിട്ടെന്താ അവന്റെ മറുപടി.
അവന്നു താല്പര്യമില്ല എന്ന പറയുന്നേ. എന്നാലും ഞാൻ വിടില്ല നോക്കട്ടെ
ഹോ അങ്ങിനെ ആണേൽ നിനക്ക് വേറെ ആളെ നോക്കിക്കൂടെ.
ഏയ് ഇനി പറ്റുമെന്നു തോന്നുന്നില്ല.
അതെന്താ.
അത്രയ്ക്ക് മനസ്സിൽ പതിഞ്ഞു പോയി ഇത്ത സൈനുവിനെ.