ഇത്തയുടെ കണ്ണിൽനിന്നും കണ്ണുനീർ തുള്ളികൾ വീഴാൻ ഒരുങ്ങി നിൽക്കുകയായിരുന്നു.
ഏയ് എന്തിനാ ഇത്ത ഇപ്പൊ അതൊക്കെ പറയുന്നേ. എനിക്കൊരിക്കലും എന്റെ ഈ സലീനനയേയും ഈ കുഞ്ഞ് മോളെയും വിട്ടു ജീവിക്കാൻ ഇനി കഴിയില്ല..
ഞാനവളെ പറഞ്ഞു എല്ലാം മനസിലാക്കാം ഇത്ത.
ഇപ്പൊ എന്റെ ഇത്ത ഈ കണ്ണുകൾ ഒക്കെ ഒന്ന് തുടച്ചാട്ടെ.
ഇനി ഈ കാര്യം നമ്മൾ സംസാരിക്കുന്നില്ല ഓക്കേ.
ഹ്മ്മ്
എന്ന് പറഞ്ഞോണ്ട് കരയാൻ വേണ്ടി കണ്ണിൽനിറഞ്ഞ കണ്ണുനീരുമായി ഇത്ത ചിരിച്ചു..
ഇനി ഒരിക്കലും കരയില്ല എന്ന് മനസ്സിൽ ഉറപ്പിച്ചു കൊണ്ട്.
അല്ല ഇത്ത നമുക്കൊന്ന് എവിടെ ക്കെങ്കിലും പോയാലോ.
ഏയ് അതൊന്നും വേണ്ട.
എല്ലാം പറഞ്ഞു ഞങ്ങൾ വീട്ടിലെത്തി
ഉമ്മ മോളെക്കണ്ടതും അവളെ എടുത്തു കൊണ്ട്.
സൈനു നീ ഇവൾക്ക് എന്തെങ്കിലും കഴിക്കാൻ വാങ്ങി കൊടുത്തിരുന്നോ.
അമ്മായി ഞങ്ങളെക്കാളും അവളാണ് കഴിച്ചിട്ടുള്ളത്. ചോക്ലറ്റ് ആയിട്ടും പിന്നെ ഇവന്റെ ഫ്രണ്ട്‌സ് ഓരോന്നും വാങ്ങി കൊടുത്തിട്ടും..
.
അതെന്താ മോളെ ഇവൻ നിങ്ങൾക്കു ഭക്ഷണം വാങ്ങിച്ചു തന്നില്ലേ.
അതൊക്കെ ഞങ്ങൾ കഴിച്ചു..
ഹ്മ്മ്
അല്ല ക്യാഷ് ചിലവാക്കാൻ ഇച്ചിരി മടിയുള്ള കൂട്ടത്തിൽ ആണ് ഇവൻ അതുകൊണ്ട് ചോദിച്ചതാ മോളെ.
ഇല്ല അമ്മായി ഞങ്ങൾ മൂന്നുപേരും കഴിച്ചതാ. പിന്നെ ഇവൾക്ക് കണ്ടില്ലേ കൈ നിറയെ ചോക്ലേറ്റ്..
ആ ഇനി എന്റെ മോളെ കൊണ്ട് പോയി കുളിപ്പിച്ചിട്ടു വാ മോളെ.
ശരി അമ്മായി.
എന്നുപറഞ്ഞോണ്ട് ഇത്ത മോളെ കുളിപ്പിക്കാനായി പോയി ഞാൻ ഉമ്മയുടെ കൂടെ അവിടെ ഇരുന്നു.
ഇനി നിന്നോട് പ്രത്യേകം പറയണോ. ഒന്ന് പോയി കുളിച്ചിട്ടു വാടാ..
എന്ന് പറഞ്ഞോണ്ട് ഉമ്മ അകത്തേക്ക് പോയി.
ഞാൻ കുളിക്കാനായി മുകളിലേക്കു കയറി…
ഒരു കുളിയും കഴിഞ്ഞു ഞാൻ ബെഡ്‌ഡിലേക്ക് വീണതേ ഓർമ്മയുള്ളൂ പിന്നീട് ഞാൻ കണ്ണ് തുറക്കുന്നത് ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ടോണ്ടാണ്. അതെടുത്തു ഞാൻ ചെവിയിൽ വച്ചോണ്ട്.
ഹലോ.
സൈനുവല്ലേ
അതെ നിങ്ങളാര
എടാ ഞാൻ റമീസ് ആണ്.
എന്തെ റമീസെ വിളിച്ചേ
എടാ നീ അറിഞ്ഞില്ലേ.