എന്ത് അറിഞ്ഞില്ലെന്നു.
എടാ നീ ഇപ്പോ എവിടെയാ.
ഞാനെന്റെ വീട്ടിൽ. എന്താടാ കാര്യം പറ.
സൈനു ഷിബിലി.
ഷിബിലിക്ക എന്താടാ കാര്യം പറ
ഷിബിലിക്ക എന്താടാ.
എടാ ഷിബിലിക്ക ഒരു ആക്‌സിഡന്റിൽ
ആക്‌സിഡന്റിൽ എന്താന്നു വെച്ചാ തെളിച്ചു പറ റമീസെ.
എടാ ഷിബിലിക്ക ഓടിച്ചിരുന്ന കാർ ആക്‌സിഡന്റ് ആയി
ഹാ എന്നിട്ട്.
ഷിബിലിക്കയും മറ്റവളും ആയിരുന്നു വണ്ടിയിൽ.
ഹോ എന്റെ റമീസെ ആര് കൂടെ എന്നതല്ല ഷിബിലികയ്ക്കു എന്താ പറ്റിയെ.
ഷിബിലി മരണപെട്ടു. ആക്‌സിഡന്റിൽ.
എനിക്ക് എന്താ ചെയ്യേണ്ടേ എന്നറിയാതെ ഞാൻ ബെഡിൽ നിന്നും എണീറ്റു നിന്നു കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും നടന്നു കൊണ്ടിരുന്നു.
ഇത്ത അറിഞ്ഞിട്ടുണ്ടാകുമോ അതോ.
ഒന്നുടെ വിളിച്ചു നോക്കാം എപ്പോഴാ സംഭവിച്ചേ എന്നറിഞ്ഞില്ലല്ലോ.
റമീസെ അല്ല നീയിതെങ്ങിനെ അരിഞ്ഞു.
എടാ കുവൈറ്റിലുള്ള എന്റെ ഫ്രണ്ട് ഒരുത്തൻ വിളിച്ചു പറഞ്ഞതാ.
എന്നിട്ട് നീ അതിനെ കുറിച്ച് അന്വേഷിച്ചോ.
ഹാ അന്വേഷിച്ചു. സത്യമാണ്. ഇന്ത്യൻ സമയം ഏതാണ്ട് ഇന്നലെ പുലർച്ചെ
മൂന്ന് മണിക്കാമായിരുന്നു അപകടം.
ഹോസ്പിറ്റലിൽ കൊണ്ട് പോകുന്ന വഴിക്കു തന്നേ ആൾ പോയി എന്ന അറിഞ്ഞത്.
മലയാളി അസോസിയെഷനന്റെ ഭാരവാഹിയാണ് എന്റെ ഫ്രണ്ട്.
അവനോടു ഞാൻ രണ്ടു ദിവസം മുമ്പ് ഷിബിലിയുടെ കാര്യങ്ങൾ എല്ലാം വിശദീകരിച്ചിരുന്നു ഫോട്ടോയും അയച്ചു കൊടുത്തിരുന്നു. അവൻ അവിടെയുണ്ടോ എന്നറിയാനായി.
അവിടെ നിന്നും അവനെ കണ്ടു എനിക്ക് വിളിച്ചിരുന്നു ഇന്നലെ രാവിലെ. ഏതോ ഒരു കമ്പനിയുടെ മാനേജർ പോസ്റ്റിലേക്കായിരുന്നെത്രെ അവൻ പോയിരുന്നത്.
അവളും കൂടെ തന്നേ ഉണ്ട് എന്ന് പറഞ്ഞു.
ഹ്മ്മ് എന്നിട്ട് നാട്ടിലേക്ക് കൊണ്ട് വരാനുള്ള വല്ല പരിപാടിയും ഉണ്ടോ.
അറിഞ്ഞിട്ടില്ല ഞാൻ ഒന്ന് ചോദിക്കട്ടെ.
നാട്ടിലേക്ക് കൊണ്ട് വന്നിട്ട് എന്തിനാ അല്ലെ. വെറുതെ അവന്റെ ഉമ്മയെ വിഷമിപ്പിക്കാൻ. അവർക്ക് വയ്യാത്തതല്ലേ.
അല്ല അവര് നിന്റെ വീട്ടിൽ ആണെന്ന് പറഞ്ഞു നിന്റെ ഉപ്പ.
അതേ.
ഹ്മ്മ് സലീനയോടു എങ്ങിനെ പറയും.
അറിയിക്കണ്ടേ അല്ലാതെ ഇരുന്നിട്ട് കാര്യമുണ്ടോ.
അറിയിക്കണം അവളോട്
അവളോട് ചെയ്തതിനു എല്ലാം കൂടി ദൈവം കൊടുത്തതല്ലേ.