ഹാ അതും ശരിയാ.
പാവം ആണ് അല്ലെ റമീസെ.
ഇനിയിപ്പോ പറഞ്ഞിട്ട് എന്താടാ ഒരു മോളുണ്ട് അതിന്റെ കാര്യം ആലോചിക്കുമ്പോഴാ.
ഹാ ദൈവം എന്തെങ്കിലും ഒക്കെ വഴി കണ്ടിട്ടുണ്ടാകും അല്ലെടാ സൈനു.
ഹ്മ്മ്
ന്നാ ഞാൻ ഫോൺ വച്ചേക്കട്ടെ തായേ ഒന്ന് പോയി നോക്കട്ടെ എന്താ അവസ്ഥ എന്ന്.
ഓക്കേ ടാ പിന്നെ അടുത്ത മാസം ഞാൻ വരുന്നുണ്ട് എന്തെങ്കിലും ആവശ്യമുണ്ടോ.
ഏയ് ഇപ്പൊ ഒന്നും വേണ്ട.
നിനക്കതിനു ആവിശ്യമുണ്ടാകില്ലല്ലോ എല്ലാം നിന്റെ ഉപ്പ അരിഞ്ഞു ചെയ്യുന്നുണ്ടല്ലോ അല്ലെ.
ഹാ.
നിന്റെ ഉപ്പാനോട് ഇന്നലെ കണ്ടപ്പോ പറഞ്ഞിരുന്നു. ഞാൻ പോകുന്ന കാര്യം.. ഇനി എന്തെങ്കിലും ഒക്കെ നിനക്ക് വേണ്ടി ഉണ്ടെങ്കിൽ തന്നോട്ടെ എന്നു കരുതി.
. ഹ്മ്മ്
ഓക്കേ ടാ എന്ന നിന്റെ കാര്യം നടക്കട്ടെ വന്നിട്ട് കാണാം..
ഞാൻ താഴോട്ട് ഇറങ്ങുമ്പോൾ ഉമ്മ ഫോണിൽ ആണ് ഉമ്മയുടെ മുഖം ആകെ എന്തോ പോലെ ആയിട്ടുണ്ട്. ഉപ്പയാണെന്നു തോന്നുന്നു ഇതേ കാര്യം പറഞ്ഞു വിളിച്ചതായിരിക്കും.
എന്ന് ഓർത്തു കൊണ്ട് ഞാൻ അടുക്കളയിലോട്ട് നീങ്ങി.
ഇത്തയെ കണ്ടപ്പോൾ എനിക്ക് എന്താ പറയേണ്ടത് എന്ന് അറിയാതെ വിഷമിച്ചു ഞാൻ നിന്നു.
ഇതൊന്നും അറിയാതെ ഇത്ത എന്നെ കണ്ട ഉടനെ.
അല്ല ഇതാര് ഇത്ര വേഗം എണീറ്റോ അല്ലേൽ ഞാൻ വന്നു കുത്തി കുത്തി വിളിച്ചാൽ പോലും എണീക്കാത്ത ആളാണല്ലോ.
എന്തു പറ്റി മോൾ എണീറ്റോ. അതോ വേറെ എന്തെങ്കിലും ഉദ്ദേശം ആണോ എന്നൊക്കെ പറഞ്ഞോണ്ട് ഇത്ത എന്നെ കളിയാക്കി കൊണ്ട് നിന്നു.
എനിക്ക് അപ്പോയൊന്നും ഇത്തയുടെ മുഖത്തേക്ക് നോക്കാനുള്ള ത്രാണി ഉണ്ടായിരുന്നില്ല.
എന്താടാ വിഷമിച്ചു നിൽക്കുന്നെ എന്നോട് എന്തെങ്കിലും പറയാനുണ്ടോ.
ഏയ് ഇല്ല ഇത്ത.
പിന്നെ എന്താടാ നീ ഇങ്ങിനെ നിൽകുന്നെ.
നിനക്കെന്തെങ്കിലും ആവശ്യമുണ്ടോ.
ഇല്ല ഇത്ത.
പിന്നെന്തിനാ നീ ഇങ്ങിനെ നിൽകുന്നെ.
അപ്പോയെക്കും ഫോൺ വെച്ചു കൊണ്ട് ഉമ്മ അങ്ങോട്ട് വന്നു.
ഇത്ത അകന്നു മാറിക്കൊണ്ട് നിന്നു
എന്താ സൈനു മോൻ ഇത്ര രാവിലെ എണീക്കുമോ എന്ന് ചോദിച്ചോണ്ട്.