ഉമ്മയുടെ സംസാരത്തിൽ ഒരു ഇടർച്ചയുണ്ട്.
അതാ അമ്മായി ഞാനും ചോദിക്കുന്നെ ഇവനിതെന്തു പറ്റി.
എത്ര ചോദിച്ചിട്ടും ഒന്നും പറയുന്നില്ല.
എടാ മോൾ എണീറ്റോ എന്ന് ചോദിച്ചിട്ട് പോലും ഒരു മറുപടിയും ഇല്ല.
സൈനു നീ ഇവിടെ വന്നേ.
എന്ന് പറഞ്ഞോണ്ട് ഉമ്മ എന്നെ വിളിച്ചു അകത്തോട്ടു പോയി.
ഉമ്മ ഷിബിലിക്ക എന്ന് ഞാൻ പറഞ്ഞതും.
ഉമ്മയുടെ കണ്ണിൽ നിന്നും കണ്ണുനീർ തായേ വീണു.
സൈനു അവളോട് ഇപ്പൊ പറയാൻ നിൽക്കേണ്ട കുറച്ചു കഴിയട്ടെ എന്നിട്ട് പറയാം നീ ഇവിടെ നിന്നാൽ വെറുതെ അവളെ വിഷമിപ്പിക്കേണ്ട എന്ന് പറഞ്ഞു ഉമ്മ എന്നെ മുകളിലേക്കു പറഞ്ഞു വിട്ടു..
ഞാൻ മോളുടെ കൂടെ പോയി കിടന്നു കൊണ്ട് എന്തോ ആലോചിച് അങ്ങിനെ കിടന്നു.
അവളുടെ കവിളിൽ ഉമ്മയും കൊടുത്തോണ്ട് കിടക്കുമ്പോൾ ആണ് ഇത്ത അങ്ങോട്ട് വന്നത്.
ഇത്തയുടെ മുഖത്തു അതറിഞ്ഞ ലക്ഷണം ഒന്നും ഇല്ല.
ഇത്ത വന്ന ഉടനെ.
എന്താടാ സൈനു നീ പറയാൻ വന്നത്.
ഒന്നുമില്ല ഇത്ത.
അല്ല എന്തോ നിന്റെ മനസ്സിലുണ്ട് അതെനിക്ക് മനസ്സിലായി.
അല്ലാതെ നീ ഇങ്ങിനെ വിഷമിച്ചു നിൽക്കില്ല.
ഏയ് ഒന്നുമില്ല അത് ഞാൻ ഉറക്കം ശരിയാവാത്തത് കൊണ്ട് ആയിരിക്കും.
അല്ല എന്റെ സൈനുവിനെ എനിക്കറിയാവുന്നതല്ലേ.
പറയെടാ എന്തുണ്ടെങ്കിലും നിനക്ക് എന്നോട് സ്നേഹം ഉണ്ടെങ്കിൽ പറ.
അത് ഇത്താ.
എന്താടാ ഒന്ന് വേഗം പറയുന്നുണ്ടോ നീ എനിക്ക് അടുക്കളയിൽ ജോലിയുണ്ട് നീ വേഗം പറഞ്ഞെ.
അത് ഇത്ത എങ്ങിനെ താങ്ങും.
എന്താടാ പറ.
അല്ല ഇത്ത ഷിബിലിക്ക.
ഹോ അങ്ങേരുടെ കാര്യമാണോ ഇനി വേറെ വല്ല പെണ്ണിന്റെയും കൂടെ കിടന്നു എന്നു പറയാനാണോ. അതിനാണോ നീ ഇത്രയും വിഷമിക്കുന്നെ.
അല്ല ഇത്ത പിന്നെന്താടാ.
ഇന്നലെ ഉണ്ടായ ഒരു ആക്‌സിഡന്റിൽ ഷിബിലിക്ക മരണപെട്ടു.
അത് കേട്ടതും ഇത്ത ബെഡ്‌ഡിലേക്ക് ഇരുന്നു പോയി.
കണ്ണിൽ നിന്നും കണ്ണുനീർ തുള്ളികൾ വീഴാൻ തുടങ്ങി..
ഇത്ത എന്ന് പറഞ്ഞോണ്ട് ഞാൻ തോളിൽ കൈവെച്ചു.
ഇത്ത മോളെയും നോക്കി എന്തോ ആലോചിച് ഇരുന്നു അവളുടെ തലയിൽ കൈവെച്ചു കൊണ്ട് എന്തോ ഓർത്തെടുക്കുന്നപോലെ തോന്നി.. അവളോട് എന്തോ ഇത്തയുടെ മനസ്സുകൊണ്ട് പറയുന്ന പോലെ എനിക്ക് അനുഭവപ്പെട്ടു.