ഇത്ത എന്ന് ഞാൻ വിളിച്ചോണ്ടിരുന്നു.
എന്താടാ എന്ന് ദേഷ്യപ്പെട്ടുകൊണ്ട് ഇത്ത എഴുനേറ്റു..
അപ്പോഴും ഇത്തയുടെ കണ്ണിൽ കണ്ണുനീർ നിറഞ്ഞു നില്കുന്നത് ഞാൻ കണ്ടു.
ഇത്ത സങ്കട പെടേണ്ട എന്ന് ഞാൻ പറഞ്ഞതും ഇത്ത എന്റെ നെഞ്ചിലേക്ക് ചാഞ്ഞു കൊണ്ട്.
എങ്ങിനെ ആയാലും എന്റെ മോളുടെ ബാപ്പയല്ലേടാ എന്ന് പറഞ്ഞു.
ഒരുപാട് വേദനകൾ എനിക്കു നൽകിയിട്ടുണ്ടെങ്കിലും മരിച്ചു എന്ന് കേട്ടപ്പോൾ എന്തോ സങ്കടം വരുന്നെടാ.. മോളെ കുറിച്ചാലോചിക്കുമ്പോൾ എനിക്ക് പേടിയാകുന്നെടാ.
ഇനിയുള്ള ജീവിതം എന്റെയല്ല ഇവളുടെ കാര്യം ഓർത്ത എനിക്ക് എന്ന് പറഞ്ഞോണ്ട് ഇത്ത എന്റെ നെഞ്ചിൽ കിടന്നു പറയാൻ വാക്കുകളില്ലാതെ ഇത്ത.
ഇതെല്ലാം കണ്ടു വിഷമിച്ചു നിൽക്കുന്ന ഞാൻ.
ഇതൊന്നും അറിയാതെ സ്വന്തം ബാപ്പ ഈ ലോകത്തോട് വിടപറഞ്ഞതറിയാതെ കിടന്നുറങ്ങുന്ന കുഞ്ഞ് അവളുടെ മനസ് ബാപ്പ ആരെന്നു അറിയാനുള്ള പാകമായിട്ടില്ല.
ഇനിയൊരിക്കലും അവൾക്ക് സ്വന്തം ബാപ്പാനെ നേരിട്ടു കാണാൻ കഴിയില്ല എന്നാലോചിച്ചപ്പോൾ എന്തോ എനിക്കും കരച്ചിലടക്കാൻ ആയില്ല. കുറച്ചു നേരം അങ്ങിനെ നിന്നുകൊണ്ട് ഞാൻ ഇത്തയെ എഴുന്നേൽപ്പിച്ചു.
ഇത്ത ഇനി പറഞ്ഞിട്ടെന്താ കാര്യം പോയവർ തിരികെ വരില്ല.
മോളെ വളർത്താൻ ഇത്തയുടെ കരങ്ങൾക്ക് ഒരു ശക്തിയായി ഞാനുണ്ടാകും ഇത്ത.
ഈ അവസരത്തിൽ ഞാൻ പറയാൻ പാടുണ്ടോ എന്നെനിക്കറിയില്ല എന്നാലും ഞാൻ ചോദിക്കട്ടെ ഇത്ത എന്നും എന്റെ സ്വന്തമായിക്കൂടെ ഇനിയുള്ള ഈ ജീവിത കാലം മുഴുവൻ..
സൈനു ഞങ്ങളോടുള്ള ഇഷ്ടത്തിന്റെ പുറത്ത നീ ഇത് പറയുന്നേ എന്നെനിക്കറിയാം.
ഞാൻ ഒരു കുഞ്ഞിന്റെ ഉമ്മയാണ് നീ എന്നേക്കാൾ ചെറുപ്പവും..
നീ അതാലോചിച്ചിട്ടുണ്ടോ.
ഇത്ത എല്ലാം ആലോചിച്ചിട്ടാണ് ഞാൻ പറയുന്നത്..
മോളെ നമുക്കു വളർത്താം ഇത്ത എന്ന് പറഞ്ഞു കൊണ്ട് ഞാൻ തിരിഞ്ഞതും ഉമ്മ ബാക്കിൽ നിന്നും കരഞ്ഞോണ്ട് വന്നു.
മോളെ അവൻ പോയെടി എന്റെ ഷിബിലി പോയെടി എന്ന് പറഞ്ഞോണ്ട് വന്നു.
ഇത്ത ഉമ്മയെ നോക്കി കൊണ്ട് അമ്മായി എന്റെ ജീവിതം ഇനി എന്താകുമെന്ന് എനിക്കറിയില്ല അതിനെ കുറിച്ച് ഞാൻ ചിന്തിക്കുന്നില്ല എന്റെ മോൾ. പറഞ്ഞു നില്കാൻ ഒരു ബാപ്പയുണ്ടായിരുന്നു ഇതുവരെ എന്നെങ്കിലും ഒക്കെ നന്നായി തിരിച്ചു വരും എന്ന് കരുതി സമാധാനീക്കാൻ