ഇനിയിപ്പോ അതും ഇല്ലല്ലോ അമ്മായി..
അമ്മായി ഉമ്മ ഇതറിഞ്ഞിട്ടുണ്ടോ.
ഇല്ല മോളെ
എന്നാൽ പറയേണ്ട. ഇപ്പോ പറഞ്ഞാൽ ചിലപ്പോ..
ആ മോളെ അതെനിക്കറിയാവുന്നത് കൊണ്ട ഞാൻ പറയാതെ പോന്നത്.
ഈ മോളുടെ കിടപ്പ് കണ്ടില്ലേ നീ
അവളിതൊന്നും അറിഞ്ഞിട്ടില്ലല്ലോ അമ്മായി.
ഇനി എനിക്കും എന്റെ മോൾക്കും. എന്ന് പറഞ്ഞോണ്ട് ഇത്ത വിതുമ്പി.
മോളെ നീ വിഷമിക്കേണ്ട എല്ലാം ദൈവം കണക്കു കൂട്ടിയപോലെ അല്ലെ വരും..
അമ്മായി നിങ്ങക്കറിയാലോ ഞങ്ങടെ വീട്ടിലെ അവസ്ഥ. എനിക്ക് താഴെ രണ്ടെണ്ണം ഇനിയും നില്കുകയാ അവരുടെ ഇടയിലേക്ക് ഞാൻ ഈ കുഞ്ഞിനേയും കൊണ്ട് ചെന്നാൽ.. അതുകൊണ്ടാ അമ്മായി ഇവളുടെ ബാപ്പ എന്നോട് ചെയ്തതെല്ലാം പൊറുത്തു കൊണ്ട് ഞാൻ ഒന്നുമറിയാത്തവളേ പോലെ ജീവിച്ചത്.
മോളെ അതോർത്തു നീ വിഷമിക്കേണ്ട എല്ലാത്തിനും ഒരു വഴി ദൈവം കണ്ടിട്ടുണ്ടാകും.
എന്നിട്ടെന്താ അമ്മായി ഞങ്ങളോട് മാത്രം ദൈവം ഇങ്ങിനെ കാണിക്കുന്നേ എന്നുപറഞ്ഞോണ്ട് ഇത്ത എന്റെ ഉമ്മയുടെ ചുമലിലേക്ക് ചാഞ്ഞു.
ഉമ്മ ഇത്തയെ സമാധാനപ്പെടുത്തി കൊണ്ട് തലയിൽ തലോടി കൊണ്ടിരുന്നു.
ഈ ശബ്ദം കേട്ടത് കൊണ്ടോ എന്തോ മോൾ ഉറക്കത്തിൽ നിന്നും എണീറ്റു കരയാൻ തുടങ്ങി.
അമ്മായി കണ്ടില്ലേ എന്റെ കുഞ്ഞിനെ അവൾക്കു ഇനി ആരുണ്ട്.
മോളെ ഞങ്ങളൊക്കെ ഇല്ലേ പിനെന്തിനാ നീ പേടിക്കുന്നെ എന്റെ മോളായികൊണ്ട് ഞാൻ വളർത്തും അവളെ.
സൈനു നീ മോളെ എടുത്തു തായേക്ക് നടന്നോ ഞാൻ ഇവളെ ഒന്നു സമാധാന പെടുത്തിയിട്ടു വരാം.
ആ ഉമ്മ എന്ന് പറഞ്ഞോണ്ട് ഞാൻ മോളെയും എടുത്തു തായേക്ക് പോന്നു.
അപ്പോഴും ഇതൊന്നും അറിയാതെ ഷിബിലിക്കാന്റെ ഉമ്മ അടിയിൽ മോളെ നോക്കി കൊണ്ട് നിന്നു.
സൈനു ഉമ്മയെവിടെടാ ഉമ്മയെ കണ്ടില്ല ഉമ്മ എങ്ങോട്ടെങ്കിലും പോയോ.
ഇല്ല അമ്മായി ഉമ്മ മുകളിലുണ്ട് മോളേനീറ്റപ്പോ എടുക്കാൻ വന്നതാ ഇപ്പൊ വരും.
എന്ന് പറഞ്ഞോണ്ട് ഞാൻ അമ്മായിക്ക് മുഖം കൊടുക്കാതെ അവിടെ നിന്നും മാറി.
ഹാ എടാ ഇന്നലെ ആരോ എന്നെ വിളിച്ചപോലെ എനിക്ക് ഒരു തോന്നൽ ചിലപ്പോ തോന്നിയതാവും അല്ലേടാ എന്ന് പറഞ്ഞോണ്ട് അമ്മായി റൂമിലേക്ക് പോയി.