കിരൺ തോമസ്സിന്റെ കയ്യിൽ മുറുകെ പിടിച്ചു ……
തോമസ് …. നിനക്ക് അറിയാമല്ലോ എന്റെ കുടുബം …. ഡാഡിയും മമ്മിയും കോടികൾ ആസ്തിയുള്ള കുടുംബക്കാരാണ് ….. ആവശ്യത്തിലധികം പണമുള്ളതുകൊണ്ട് അവർ അങ്ങോട്ടും ഇങ്ങോട്ടും ഒരുതരം മത്സരമാണ് …….. എന്നും വീട്ടിൽ വഴക്കാണ് ….. അതിനിടയിൽ ഞാൻ വീർപ്പുമുട്ടിയാണ് വീട്ടിൽ നിന്നും അകന്നു നിന്നു പഠിക്കുന്നത് ….. ഇതുവരെ ഇവിടേക്ക് വന്നതിനു ശേഷം ഞാൻ നാട്ടിലേക്ക് പോയിട്ടില്ല ….. പോകാൻ തോന്നിയിട്ടുമില്ല …… അത്രക്ക് പ്രശ്നങ്ങൾ ആണ് വീട്ടിൽ ….. മമ്മി മമ്മിക്ക് തോന്നുംപോലെ ജീവിക്കും ഡാഡി അയാടെ ഇഷ്ടത്തിനും ……. ഡാഡി എസ്റ്റേറ്റിൽ ജോലിക്ക് വന്ന മായ എന്ന അകൗണ്ടെന്റുമായി അടുപ്പത്തിലായി ….. അവർക്ക് ഒരു പെൺ കുഞ്ഞ് ജനിച്ചു …… പക്ഷെ ഡാഡി അവരെ ഉപേക്ഷിച്ചതൊന്നും ഇല്ല …. ആ അമ്മയ്ക്കും കുഞ്ഞിനും ജീവിക്കാൻ വേണ്ടതെല്ലാം നൽകി …… കുറച്ചു നാൾ കഴിഞ്ഞ് മമ്മി ഇതെല്ലം അറിഞ്ഞു …… . ഈ വഴക്കിനിടയിൽ അയാളും ആഗ്രഹിക്കില്ലേ സമാധാനത്തോടുള്ള കുറച്ചു നിമിഷങ്ങൾ …. എനിക്ക് ആ സ്ത്രീയോടോ കുട്ടിയോടോ ഒരു തരത്തിലുള്ള ദേഷ്യമോ അകൽച്ചയോ ഇല്ല ….. മമ്മി അവരെ കുറെ കള്ളാ കേസിൽ കുടുക്കി ഉപദ്രവിച്ചുകൊണ്ടിരുന്നു ….. ഡാഡി നൽകിയ എല്ലാം അവരിൽ നിന്നും തിരിച്ചു വാങ്ങിച്ചു ….. പിന്നെ അവർ അവിടെ നിന്നില്ല … ആരോടും പറയാതെ ആ കുഞ്ഞിനേയും കൊണ്ട് എങ്ങോട്ടോ പോയി …… കുറച്ചു നാൾ കഴിഞ്ഞ് ഞാൻ കേൾക്കുന്നത് അവരുടെ മരണ വാർത്തയായിരുന്നു …….
തോമസ് കുറച്ചു സമയം സംസാരിച്ചില്ല ……
കിരൺ ….. എന്നിട്ട് ?
തോമസ് ….. ഞാൻ രണ്ടു ദിവസം മുൻപ്പ് ആ കുട്ടിയെ ഇവിടെ വച്ച് കണ്ടു ….. ആ കുട്ടിക്ക് ഇപ്പോൾ ഇവിടെ അഡ്മിഷൻ കിട്ടി ….. മായമ്മയുടെ അതെ മുഖമാണ് അവൾക്കും …… വെറുതെ ഒരു സംശയം തീർക്കാൻ അവളുടെ സർട്ടിഫിക്കറ്റ് വാങ്ങി നോക്കിയതാണ് …… ആ ഫൈലിനുള്ളിൽ അവളുടെയും മായമ്മയുടെയും ഒരു ഫോട്ടോയും ഉണ്ടായിരുന്നു …… ഞാൻ അവളോട് കാര്യങ്ങൾ തിരക്കി ….. അവൾ ഒരു ഓർഫനേജിൽ നിന്നാണ് വളർന്നതെന്ന് എന്നോട് പറഞ്ഞു ….. എന്റെ കണ്ണ് നിറയാതിരിക്കാൻ ഞാൻ ആകുന്നിടത്തോളം നോക്കി …… സ്വന്തം രക്തമല്ലെടാ ? സഹിക്കാൻ പറ്റുമോ ….. അച്ഛന്റെ സ്ഥാനത്ത് എന്റെ അച്ഛന്റെ പേരാണ് …. വിലാസം ഞങ്ങളുടെ എസ്റ്റേറ്റ് ഷെഡ് …….. എന്തോ അതിനെ കണ്ടപ്പോൾ മുതൽ സങ്കടവും സഹതാപവും തോന്നിപ്പോയി ….