എപ്പോയോ അവളെന്റെ മനസ്സിലേക്ക് കടന്നുകൂടി …. എന്തോ അത് എനിക്ക് അവളോട് പറയാൻ തോന്നിയില്ല …. അവൾ കൂടെ ഉണ്ടായിരുന്നതുകൊണ്ട് എന്തോ പഠിക്കാൻ എനിക്കും തോന്നി …. പരീക്ഷ എല്ലാം കഴിഞ്ഞു …. തോമസ് ജിജിയെയും കൂട്ടി അടിച്ചു പൊളിക്കാനായി പോയി …… ഞങ്ങളെ കൂടെ വിളിച്ചെങ്കിലും എന്തോ ആശക്ക് നല്ല പേടിയുണ്ടായിരുന്നു ……. അങ്ങിനെ ഞാൻ അവളെയും കൂട്ടി ഓട്ടോയിൽ റെയിൽവേ സ്റ്റേഷനിൽ എത്തി …..
അവളെ ഇനി കുറച്ചു നാളുകൾ കഴിഞ്ഞേ കാണാൻ പറ്റുള്ളൂ എന്നൊരു വിഷമം എനിക്കുണ്ടായി ……. അവളുടെ മുഖത്ത് ഒരു ഭാവ വ്യത്യാസവും ഉള്ളതായി എനിക്ക് തോന്നിയില്ല …. രണ്ടുപേരും ട്രെയിനിൽ കയറാനായി അതിനടുത്തെത്തി ….. ആശ അവന്റെ കയ്യിൽ മുറുകെ പിടിച്ചുകൊണ്ട് ട്രെയിനിന്റെ പടികൾ കയറി … അവൾ അവന്റെ കണ്ണുകളിലേക്ക് നോക്കി ….. അവൾ ഒന്നും സംസാരിക്കാതെ അവളുടെ സീറ്റിൽ ഇരുന്നു അടുത്തായി ഞാനും …..
പിരിയുന്നതുവരെ ഞങ്ങൾ പരസ്പരം സംസാരിച്ചില്ല ……. അവൾ ട്രെയിനിൽ നിന്നും ഇറങ്ങുന്ന സമയത്ത് എന്റെ മുഖത്തേക്ക് നോക്കി ….. ഞാൻ കൈ വീശി കാണിച്ചു ……. അവൾ പെട്ടെന്ന് ട്രെയിനിന്റെ പുറത്തേക്കിറങ്ങി …. തിരിഞ്ഞു നോക്കാതെ മുന്നോട്ട് നടന്നു ……
അവളെ ജനാലയിലൂടെ നോക്കി ഞാൻ ഇരുന്നു …. വീട്ടിലെത്തിയിട്ടും മനസ്സിൽ എന്തോ ഒരു വിഷമം പോലെ ….. കിടന്നിട്ട് ഉറങ്ങാനും പറ്റുന്നില്ല … ഫോണെടുത്ത് അവളെ വിളിച്ചു ……. ഫോൺ സ്വിച്ച് ഓഫ് ആണ് …. ഒരു മെസേജ് അയച്ചു … CALL ME ……
രണ്ടു ദിവസം കഴിഞ്ഞിട്ടും അവളത് നോക്കിയിട്ടില്ല …….
ഞാൻ നാട്ടിൽ വന്നതുകൊണ്ട് ഞങ്ങൾ രണ്ടു വീട്ടുകാരും ഒരു യാത്ര പോകുകയാണ് …… ഞാൻ ഒഴിവാക്കാൻ നോക്കിയെങ്കിലും അവർ അതിന് സമ്മതിച്ചില്ല ……. അങ്ങിനെ എനിക്കും അവരോടൊപ്പം പോകേണ്ടിവന്നു ….. എല്ലാവരും വണ്ടിയിലേക്ക് കയറി …. അച്ഛനാണ് വണ്ടി ഓടിക്കുന്നത് …. ‘സുരേഷ് അങ്കിൾ അച്ഛനോടൊപ്പം കയറി …. പിന്നിലായി ജാനകി ആന്റിയും അമ്മയും ആശയും …. ഏറ്റവും പുറകിലായി ഞാനും കയറി …… ഞാൻ വീണ്ടും മൊബൈൽ എടുത്തുനോക്കി … ഇല്ല ആശ ഇതുവരെ ആ മെസേജ് നോക്കിയിട്ടില്ല ……. വീണ്ടും ഞാൻ അകെ മൂഡ് ഓഫ് ആയി പുറത്തേക്ക് നോക്കിയിരുന്നു ……..