അങ്ങിനെ പല സ്ഥലങ്ങളിൽ വച്ചും അനീറ്റയെയും കിരണിനെയും കണ്ടതായി പലരും പറഞ്ഞ് ആശ അറിഞ്ഞു …. അപ്പോഴും അവൾ അവനോട് ചോദിച്ചില്ല …….
അവസാന പ്രൊജക്റ്റ് നടന്നുകൊണ്ടിരിക്കുന്ന സമയം …..
ജിജി ആശക്ക് തോമസ്സിന്റെ മൊബൈലിൽ ഉണ്ടായിരുന്ന എന്ഗേജ്മെന്റ് ഫോട്ടോകൾ അയച്ചു കൊടുത്തു ….. അതുകണ്ട ആശ ഞെട്ടിപ്പോയി ….. അവളറിയാതെ അനീറ്റയെയും കൊണ്ട് സ്വന്തം വീട്ടിൽ പോയിരിക്കുന്നു …. അവളുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ താഴേക്ക് ഒഴുകി ….. വല്ലാത്തൊരു വിശ്വാസ വഞ്ചനയായിപ്പോയി …. അവൾ എല്ലാം കമ്പ്ലീറ്റ് ചെയ്ത വേഗം ക്‌ളാസിൽ നിന്നും ഇറങ്ങി ….. നേരെ റൂമിലെത്തി കയ്യിലുണ്ടായിരുന്ന സിം എടുത്ത് പൊട്ടിച്ച് പുറത്തേക്കെറിഞ്ഞു …. അപ്പോയെക്കും ജിജി അവിടെ എത്തി ……കരഞ്ഞു കലങ്ങിയ കണ്ണുകൾ കണ്ട് ജിജി അവളെ കെട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു …. ഞാൻ കിരണിനോട് ഒന്ന് സംസാരിക്കട്ടെ ?
ആശ ….. ചിരിച്ചുകൊണ്ട് പറഞ്ഞു …. വേണ്ട ….. ജിജി പറഞ്ഞതുപോലെ കിരണും വിചാരിച്ചിട്ടുണ്ടാകും …. എന്നെ മടുത്ത് കാണും … അല്ലെങ്കിൽ പിന്നെ എന്തിനാ എന്നോട് ഇങ്ങനെ ചെയ്യുന്നത് ….. ആർക്കും സ്നേഹം പിടിച്ചു വാങ്ങാൻ പറ്റില്ല അത് അറിഞ്ഞ് തരികയാണ് വേണ്ടത് …. എനിക്ക് വേണ്ടി ഇനി നിങ്ങൾ കിരണിനോട് സംസാരിക്കേണ്ട ….. കിരൺ അവളോടൊപ്പം സന്തോഷമായി ജീവിക്കട്ടെ ….. ജിജി കണ്ടല്ലോ ആ കുട്ടിയുടെ ഫോട്ടോ കിരണിന്റെ അമ്മയോടും അച്ഛനോടും ഒപ്പം നിൽക്കുന്നത് …. കിരൺ അവളെ കെട്ടിപ്പിടിച്ചാണ് നിൽക്കുന്നത് …. എല്ലാവരുടെയും മുഖം കണ്ടോ … എല്ലാവരും ഹാപ്പിയാണ് …. ഇതിനപ്പുറം നിങ്ങൾ എന്ത് സംസാരിക്കാൻ ….. ഞാൻ ഇറങ്ങുകയാണ് ….. കിട്ടുന്ന ഫ്‌ളൈറ്റിൽ ഞാൻ ഇന്ന് തന്നെ സ്വീഡനിൽ പോകുകയാണ് ഇനി ഇങ്ങോട്ട് ഒരു വരവ് ഉണ്ടാകില്ല …. എല്ലാവരെയും എന്റെ അന്വേഷണം അറിയിക്കണം …… കിരണിനെ ഞാൻ ഒരിക്കലും ശപിക്കില്ലെന്ന് പറയണം …. ഞാൻ വിശ്വസിച്ചത് പോലെ കിരണിനെ ആരും വിശ്വസിച്ചു കാണില്ല ….. കിരൺ എനിക്ക് വയറു നിറച്ചു തന്നു …. അവളോടൊപ്പം സന്തോഷമായി ജീവിക്കാൻ പറയണം ….. കിരൺ അവളെയും കൊണ്ട് കോഫി ഷോപ്പിലേക്കും സിനിമക്കും മാളിലുമെല്ലാം പോകുന്നുണ്ടെന്ന് എല്ലാവരും എന്നോട് പറഞ്ഞപ്പോഴും എനിക്ക് വിശ്വാസമുണ്ടായിരുന്നില്ല … പക്ഷെ നീ അയച്ചുതന്ന ആ ഫോട്ടോ മാത്രം മതി എനിക്ക് എല്ലാം മനസ്സിലാക്കാൻ ….