അടുത്ത ദിവസം എല്ലാവരും പോകാനായി തയ്യാറെടുക്കുകയാണ് …… തോമസ് അനീറ്റയെ തങ്ങളോടൊപ്പം അയക്കാൻ പറഞ്ഞെങ്കിലും ശങ്കർ അതിന് തയ്യാറായില്ല ……
തോമസ് ….. അങ്കിൾ ഞങ്ങൾ എന്തായാലും അങ്ങോട്ടേക്കല്ലേ …. അവളെ ഹോസ്റ്റലിൽ ഞങ്ങൾ കൊണ്ടാകാം …..
ശങ്കർ ….. അത് വേണ്ട മോനെ ഞങ്ങൾ അവളുടെ കോളേജ് ഇതുവരെ കണ്ടിട്ടില്ലല്ലോ ? ഞാനും അമ്മയും വെറുതെ ഇവിടിരിക്കുകയല്ലേ … ഞങ്ങൾ കൊണ്ടാകാം …. കോളേജും ഹോസ്റ്റലും എല്ലാം ഒന്ന് കേറി കാണുകയും ചെയ്യാമല്ലോ ….. പിന്നെ അവളുടെ പ്രൊഫസർമാരെയും ഒന്ന് കണ്ട് സംസാരിക്കാമല്ലോ ?
തോമസിന് നല്ല ദേഷ്യം വന്നു …. ജിജി അവനെ കണ്ണ് കാണിച്ചു …. തോമസ് പുറത്തേക്കിറങ്ങി …. കൂടെ ജിജിയും ,,,,
ജിജി …. തോമസ് നീ വെറുതെ ടെൻഷൻ അടിക്കേണ്ട …. ഇപ്പോൾ അനീറ്റ അവരുടെ സ്വന്തം മകളാണ് …. ഒരു അന്യന്റെ കൂടെ അവളെ പറഞ്ഞു വിടാൻ ആ അച്ഛനും അമ്മയും തയ്യാറല്ല ….. അവർ അവളെ സ്വന്തം മകളായി കണ്ടു തുടങ്ങിയിരിക്കുന്നു …… അവൾ സേഫ് ആയി ഇരിക്കുവാനല്ലേ നീയും ആഗ്രഹിക്കേണ്ടത് ….. സെന്റിമെന്റ്സ് കളയൂ തോമസ് …. അവൾ ഇനി ജീവിതകാലം മുഴുവൻ ഇവിടെ സേഫ് ആയിരിക്കും ….. നമ്മൾ കാരണം കിരണിന് ആശയെ നഷ്ടപ്പെട്ടു ….. ഇനി ഇവളെകൂടി വേണോ ? നീ ഇവളെ എങ്ങിനെ നോക്കും …. എവിടേക്ക് കൊണ്ടുപോകും … ഈ സമയത്താണ് അച്ഛന്റെയും അമ്മയുടെയും കരുതൽ വേണ്ടത് …… അവൾ ഒരു സാധാരണ പെൺകുട്ടിയാണ് …. നമ്മളെപോലെയൊന്നുമല്ല ….. അതുകൊണ്ട് ഇവിടെമാണ് അവൾക്ക് സേഫ് …. ഒരു അച്ഛന്റെയും അമ്മയുടെയും സ്നേഹം അവൾ അർഹിക്കുന്നുണ്ട് ….. ചിലപ്പോൾ ആഗ്രഹിക്കുന്നുമുണ്ടാകും ……
പിറ്റേന്ന് എല്ലാവരും പോയി …. അനീറ്റയെയും കൊണ്ട് അടുത്തദിവസം ശങ്കറും മോളിയും കോളേജിലേക്ക് തിരിച്ചു ……
വർഷങ്ങൾ കടന്നുപോയി …. അനീറ്റയുടെ കോഴ്സ് കഴിഞ്ഞ് അവൾ കിരണിന്റെ വീട്ടിലെത്തി ….. കിരൺ ഇപ്പോൾ ബാംഗ്ലൂരിലാണ് …. അവിടെ ഒരു കമ്പനിയിൽ ജോലി നോക്കുന്നു …. അനീറ്റ M .TECH ന് ചേരാനായി അതെ കോളേജിൽ തന്നെ ശ്രമിച്ചുകൊണ്ടിരിക്കുന്നു ….. ആശക്ക് പിന്നെ കല്യാണ ആലോചനകൾ വരുന്നത് മുടങ്ങിക്കൊണ്ടേയിരിക്കുന്നു …… തോമസും ജിജിയും കല്യാണം കഴിഞ്ഞു ….. അവർക്ക് ഒരു മകൻ ജനിച്ചു ….