ആനി …. ചേച്ചിക്ക് ഇവിടം ഇഷ്ടമായോ ?
ആശ … മും …..
ആനി …. ചേട്ടനോ ?
കിരൺ …. ഞാൻ രാവിലെ പോയാൽ രാത്രിലാണ് വരുന്നത് … നിങ്ങൾ ഉള്ളതുകൊണ്ടാണ് ഞാൻ ഇറങ്ങിയതുതന്നെ ….. അല്ലാതെ ഞാൻ ഒരിടത്തും പോകില്ല …..
അവർ വീട്ടിലെത്തി ….
ശങ്കർ …. എടാ … നിന്നെ ഈ ഫ്ളാറ്റിലെ കെയർ ടേക്കർ വന്ന് തിരക്കിയിട്ട് പോയി ….. എന്തിനാ …?
കിരൺ …. ഈ ഫ്ളാറ്റിലെ ഓണർ ഇവിടേക്ക് താമസിക്കാനായി വരുന്നു …. എന്നോട് ഉടനെ മാറിക്കൊടുക്കണമെന്ന് പറഞ്ഞു ….. ഞാൻ വേറെ നോക്കുന്നുണ്ട് ….
ശങ്കർ ….. നിനക്ക് ഒരു ചെറിയ ഫ്ലാറ്റ് പോരെ എന്തിനാ ഇത്രയും വലുത് ?
കിരൺ …. വേറെ കിട്ടിയില്ല അപ്പോൾ ഇതാ ഒഴിവുണ്ടായിരുന്നത് …. ഞാൻ ഇപ്പോൾ ചെറിയൊരു ഫ്ലാറ്റാണ് നോക്കുന്നത് …. അതാകുമ്പോൾ ക്ലീൻ ചെയ്യാൻ ബുദ്ധിമുട്ടുണ്ടാകില്ല …..
ശങ്കർ ….. നീ വന്നാൽ താഴേക്ക് ചെല്ലാൻ പറഞ്ഞു …. ഒരെണ്ണം ഒഴിഞ്ഞു കിടക്കുകയാണെന്ന് പറഞ്ഞു …….
കിരൺ താഴേക്ക് പോകാൻ നേരം ആനിയും കൂടെ കൂടി …. ആശയേയും കൂട്ടി പോകാൻ ശങ്കർ പറഞ്ഞു …..
കെയർ ടേക്കർ അവരെ താഴെ കാത്തു നിൽപ്പുണ്ടായിരുന്നു …… അയാൾ അവരെയും കൂട്ടി അടുത്തുള്ള ഫ്ലാറ്റിലേക്ക് പോയി …. അവിടെ നല്ലൊരു ഒൺ ബെഡ് റൂം ഫ്ലാറ്റ് കാണിച്ചുകൊടുത്തു …. കിരണിന് അത് ഇഷ്ടമായി …… അപ്പോൾ തന്നെ അതിന് കിരൺ ഓക്കേ പറഞ്ഞു …… അവർ റൂമിലെത്തി …..
ദിവസങ്ങൾ കടന്നുപോയി …… എല്ലാവരും പോകാനുള്ള തയ്യാറെടുപ്പിലാണ് …… കിരൺ പുതിയ ഫ്ലാറ്റിലേക്ക് സാധനങ്ങൾ മാറ്റി ….. ഒരു ബെഡ് റൂം / ഹാൾ / ബാത്ത് റൂം / കിച്ചൻ പിന്നെ ഒരു ബാൽക്കണി …. ഇത്രയേ ഉള്ളു ആ ഫ്ലാറ്റിൽ …..
ശങ്കർ …. നീ വരുന്നില്ലല്ലോ ?
കിരൺ …… ഇല്ല …. നാളെ ജോയിന്റ് ചെയ്യണം ….. ഞാൻ വേണമെങ്കിൽ ഒരു ഡ്രൈവറെ ഇവിടുന്ന് ശരിയാക്കാം …