തോമസ് ഫോൺ കട്ട് ചെയ്തു ….. കിരണിന് നന്നായി വിഷമം തോന്നി ….. കണ്ണുകൾ അടച്ച് കുറച്ചുനേരം അവൻ സെറ്റിയിൽ ഇരുന്നു ……
ദിവസങ്ങൾ കടന്നുപോയ്ക്കൊണ്ടിരുന്നു …… ഒരു ദിവസം വീട്ടിലേക്ക് ചെല്ലാൻ ശങ്കർ പറഞ്ഞു ….. വലിയ തിരക്കൊന്നും ഇല്ലാത്തതുകൊണ്ട് കുറച്ചു ദിവസം അവിടെപ്പോയി നിൽക്കാമെന്ന് വിചാരിച്ചു ……
വൈകുന്നേരത്തെ ബസ്സിൽ നാട്ടിലേക്ക് വിട്ടു … പോകാൻ നേരം ആനിയെ വിളിച്ചു …. അവൾ വീട്ടിൽ ഉണ്ടെന്ന് പറഞ്ഞു … രരണ്ട് ദിവസത്തിനകം അവൾക്ക് തിരികെ കോളേജിൽ പോകണം …..
ഒരു ഓട്ടോ പിടിച്ച് വീട്ടിലെത്തി …. അപ്പോയെക്കും രാത്രി ആയിരുന്നു …. വീട്ടിൽ ആശ ഇരിപ്പുണ്ടായിരുന്നു …… അച്ഛനും സുരേഷ് അങ്കിലും അടിച്ചുകൊണ്ടിരുന്നു …… കിരൺ വീട്ടിലേക്ക്കയറി ….. എല്ലാവരുമുണ്ട് ….
കിരൺ …. എന്താ വിശേഷം ….
ആനി …. ഓഹ് … ചേച്ചിക്ക് ജോലി കിട്ടി …..
കിരൺ ആശയെ നോക്കി … കോൺഗ്രാജുലേഷൻ …..
അവൻ മുറിയിലേക്ക് കയറി ….. കഴിക്കാനൊന്നും നിന്നില്ല ….. പെട്ടെന്ന് തന്നെ ഉറങ്ങി …..
പിറ്റേന്ന് എഴുന്നേറ്റപ്പോൾ ആശയും ആനിയും എവിടെയോ പോയിട്ട് വരുന്നു …. മിക്കവാറും അമ്പലത്തിൽ പോയതായിരിക്കും …… അവൻ അവരെ നോക്കി നിന്നു ,,,, ആനി അവന്റെ നെറ്റിയിൽ ചന്ദനക്കുറി തൊട്ടു …. ആശ പെട്ടെന്ന് അകത്തേക്ക് കയറിപ്പോയി …. ശങ്കർ കിരണിനെ വിളിച്ചു ….. കൂടെ സുരേഷും ജാനകി ആന്റിയും അമ്മയും ആനിയും ഉണ്ടായിരുന്നു …..
ശങ്കർ ….. ഡാ … ആശക്ക് ജോലി കിട്ടിയത് ബാംഗ്ലൂരാണ് …. അവളെ കൂടി നീ പോകുമ്പോൾ കൊണ്ട് പോകണം … അടുത്ത ആഴ്ച അവൾക്ക് ജോയിന്റ് ചെയ്യണം ….. തത്കാലം അവൾ നിന്റൊപ്പം നിൽക്കട്ടെ ….
കിരൺ …. അവിടെ ഞാൻ ഏതെങ്കിലും ഹോസ്റ്റൽ നോക്കാം …..
ശങ്കർ ….. നോകാം … അവൾക്ക് അവിടെത്തെ സ്ഥലങ്ങൾ ഒന്നും അറിയില്ല ഈ നാട്ടിൽ നിന്നും ആദ്യമായാണ് അവൾ പുറത്തേക്ക് പോകുന്നത് …. നീ പോകുമ്പോൾ ജസ്റ്റ് അവളുടെ സ്കൂളിന്റെ അടുത്ത് ഇറക്കി കൊടുത്താൽ മതി ….. കുറച്ചു ദിവസം കഴിഞ്ഞ് ഹോസ്റ്റൽ നോക്കിയാൽ മതി …. നീ ഓഫീസിൽ പോകുന്ന വഴിക്കാണ് അവളുടെ സ്കൂൾ എന്ന് ആനി പറഞ്ഞു …..