ജാനകി …. അവന്റെ സ്വഭാവമൊക്കെ …?
ആശ …. സിഗരറ്റ് വലിയും കള്ളുകുടിയും ഒക്കെയുണ്ട് ….. അത്ര വലിയ മാന്യൻ ഒന്നുമല്ല ….. പക്ഷെ വീട്ടിലിരുന്നേ ചെയ്യത്തുള്ളു …. വലിയ ഫ്രണ്ട്സും കാര്യങ്ങളും ഒന്നുമില്ല …. അതുകൊണ്ട് എവിടെ പോയാലും എന്നെയും കൊണ്ടേ പോകു ….. വെറുതെ വീട്ടിൽ കുത്തിയിരിക്കാത്തൊന്നും ഇല്ല …. സമയം കിട്ടിയാൽ എന്നെയും കൂട്ടി പുറത്തൊക്കെ പോകും ……. എനിക്ക് ഈ ഡ്രെസ്സൊക്കെ വാങ്ങി തന്നത് ചേട്ടനാണ് …… പിന്നെ ഞാൻ ഇല്ലാതെ പുറത്ത് പോയി ഒന്നും കഴിക്കത്തില്ല …..
ജാനകി ….. അവനവിടെ ഗേൾ ഫ്രണ്ട്സസൊന്നും ഇല്ലേ ?
ആശ …. ഒരു ഗേൾ ഫ്രണ്ട്‌സും ഇല്ല … പിന്നെ അവിടെത്തെ പിള്ളേരൊക്കെ എത്തിയും വലിഞ്ഞും നോക്കും …. ചേട്ടൻ സുന്ദരകുട്ടപ്പൻ അല്ലേ ? ഞാൻ കണ്ണുരുട്ടി പേടിപ്പിക്കും …. ചിലപ്പോൾ എന്നെ വിളിക്കാൻ സ്കൂളിൽ വന്നാലും … ചേട്ടനോട് അവിടുള്ള ടീച്ചര്മാര്ക്ക് ഭയങ്കര ഒലിപ്പിരാണ് ….. പിന്നെ അവരുടെയൊക്കെ ആഗ്രഹമല്ലേ കുറച്ചു നേരത്തേക്ക് ഞാൻ വിട്ടുകൊടുക്കും …. അത് ചേട്ടനും അറിയാം ……
ജാനകി …. നിന്നെ ഇഷ്ടമാണോ അവന് ?
ആശ …. അങ്ങിനെ ഇഷ്ടക്കുറവൊന്നും ഇല്ല …… അതുകൊണ്ടാണല്ലോ എപ്പോയും എന്നെ കൂടെകൊണ്ട് നടക്കുന്നത് …… പിന്നെ ‘അമ്മ നാളെ കടയിൽ ഒന്ന് പോകണം ….. ചേട്ടൻ പോകുന്നതിന് മുൻപ്പ് കൊണ്ടുപോകാനുള്ള കുറച്ചു സാധനം വാങ്ങിക്കാൻ ഉണ്ട് …..
ജാനകി …. നിന്നെ കാണാൻ ഞായറഴ്ച ഒരു കൂട്ടർ വരുന്നുണ്ട് ?
ആശ …. എന്നെ കാണാനോ ? എന്നിട്ടാണ് മാനസിക രോഗിയാണെന്ന് പറഞ്ഞിട്ട് പോകാൻ …. നിങ്ങൾക്ക് വേറെ പണിയൊന്നും ഇല്ലേ ?
ജാനകി …. അവർ വന്ന കണ്ടിട്ട് പൊയ്‌ക്കോട്ട് ….. വേറെ നഷ്ടം ഒന്നും ഇല്ലല്ലോ ? ഞാൻ ആനിയെ വിളിച്ചിട്ടുണ്ട് … അവൾ മിക്കവാറും വരും …. അവൾ നിന്നെ വിളിക്കത്തൊന്നും ഇല്ലേ ?
ആശ …. എന്നും വിളിക്കും ….. ഞങ്ങൾ നടക്കാൻ പോകുമ്പോൾ ചേട്ടന്റെ ഫോണിലാണ് വിളിക്കാറ് … ഞാൻ ചേട്ടന്റെ കൂടെ കാണുമെന്ന് അവൾക്ക് അറിയാം ……