പ്രേമവും കല്യാണവും [AARKEY]

Posted by

കിരൺ സെറ്റിയിൽ ഇരുന്നു …… മനസ്സ് പറിയുന്ന വേദന ഉണ്ടായിരുന്നു …… പെട്ടെന്ന് എന്തോ നഷ്ടമായത്പോലെ … ഇക്കാര്യം നാട്ടിലറിഞ്ഞപ്പോൾ അവർക്ക് അതിലും വിഷമം തോന്നി ……

കുറച്ചു ദിവസങ്ങൾ കഴിഞ്ഞു …… ആശ അധികം ആരോടും സംസാരിക്കാറില്ല …… കിരൺ ഇടക്ക് വിളിക്കുമെങ്കിലും ആശ ഫോൺ എടുക്കാറില്ല ….. പിന്നെ മുതൽ അവൾ ഒറ്റക്കാണ് നാട്ടിലേക്ക് പോകുന്നതും വരുന്നതും  …. വീട്ടിലെത്തിയാൽ അവൾ ആരോടും സംസാരിക്കാറില്ല …… കഷ്ടപ്പെട്ട് അവിടെ അവധി ചിലവഴിച്ച് അവൾ തിരികെ മടങ്ങും …. അതുപോലെതന്നെയാണ് കിരണും ……  നാട്ടിൽ പോയാലും അധികനാൾ നിൽക്കാറില്ല ….. ആശക്കും കിരണിനും പരസ്പരം കാര്യങ്ങൾ അറിയാവുന്നതുകൊണ്ട് കിരണിന്   അവളോട് സംസാരിക്കാൻ തോന്നിയില്ല …. ക്രമേണ രണ്ടു വീട്ടുകാരും അകലാൻ തുടങ്ങി ….. ഇപ്പോൾ ശങ്കറും സുരേഷും ഒരുമിച്ചിരുന്നുള്ള മദ്യപാനവും ഒഴിവായി …. മോളിയും ജാനകിയും കാണുമ്പൊൾ സംസാരിക്കുന്നതല്ലാതെ പണ്ടത്തെപോലുള്ള ബന്ധം നഷ്ടപ്പെട്ടു …. ആശക്ക് കല്യാണ ആലോചനകൾ വരുന്നുണ്ടെങ്കിലും അവയെല്ലാം മുടങ്ങിക്കൊണ്ടിരുന്നു ……  ആനി ഇതിനിടയിൽ ഒറ്റപ്പെട്ടുപോകുന്നത്പോലെയായി …..

ഇതിനിടയി കിരണിന് ആശയെ ( പഴയ കാമുകി ) കാണണമെന്നുള്ള ഒരു ആഗ്രഹം മനസ്സിൽ തോന്നി….  കുറച്ചു ദിവസം ലീവ് എടുത്ത് അവൻ സ്വീഡനിലേക്ക്‌ പോയി ….. അവിടെ കുറെ അലഞ്ഞു നടന്നു അവളെ കാണാൻ അവന് കഴിഞ്ഞില്ല …. ഒരു പത്തു ദിവസത്തോളം അവളെ അവൻ തിരഞ്ഞ് നടന്നു ….. അവൾ ഇപ്പോൾ എങ്ങിനെയായിരിക്കും …. തോമസ് പറയുന്നത് വിശ്വസിക്കാൻ പറ്റില്ല ….  ഞാൻ അവളെ മനഃപൂർവം മറക്കാൻ വേണ്ടിയാകും അവൻ ഓരോ കെട്ടുകഥൾ ഉണ്ടാക്കി തട്ടി വിടുന്നത് …..  കിരൺ തിരികെ പോകാൻ തീരുമാനിച്ചു …. അവൻ എയർപോട്ടിലേക്ക് തിരിച്ചു ….. ഒരുപാട് സമയം ഉണ്ട് …. അവൻ വിസിറ്റേഴ്സ് ഏരിയയിൽ ഇരുന്നു …. കണ്ണുകൾ മെല്ലെ അടയാൻ തുടങ്ങി ….. ചെറുതായി ഒന്ന് മയങ്ങി ….  അൽപ്പ സമയം അവൻ ബഗ്ഗുമായി വാഷ് റൂമിലേക്ക് നടന്നു …. അവൻ പെട്ടെന്ന്  എന്തോ കണ്ടതുപോലെ മുന്നിലേക്ക് നോക്കി …. തോമസ് പറഞ്ഞത് പോലെ വളരെ സന്തോഷത്തോടെ ചിരിച്ചു കളിച്ചുകൊണ്ട് ആശയും ജിമ്മനായ ഭർത്താവും ഒരു കുഞ്ഞുമായി ആശ മുന്നിൽ ……അവൾ അവനെ കടന്നുപോകുന്നത് വരെ അവൻ അവളെ നോക്കി നിന്നു …… കിരണിനെ കണ്ടെങ്കിലും ഒന്ന് മൈൻഡ് പോലും ചെയ്യാതെ അവൾ അവനെ കടന്നുപോയി …. കിരണിന്റെ വല്ലാതെ സങ്കടം തോന്നി …. കിരൺ ഒന്ന് തിരിഞ്ഞു നോക്കി … അവൾ തിരിഞ്ഞ് നോക്കുമെന്നുള്ള പ്രതീക്ഷ അവന് ഉണ്ടായിരുന്നു …. എന്നാൽ അത് ഉണ്ടായില്ല ….  കെട്ടുന്നതിന് മുൻപ്പ്  ആരുടെ കൂടെ  കിടന്നാലും എങ്ങനെയൊക്കെ സ്‌നേഹിച്ചാലും കെട്ടിക്കഴിഞ്ഞാൽ കെട്ടിയവന്റെ മുന്നിൽ പതിവൃത ചിമയുന്ന ചില സ്ത്രീകൾ ….. പോടീ മയിരേ  എന്നെ കൊണ്ട് ഇത്രയൊക്കെയേ പറ്റു   …. നിന്നെ ആത്മാർഥമായി സ്നേഹിച്ചതുകൊണ്ടാണ് ഞാൻ ഇത്രയും ദൂരം വന്നത്  …..  നല്ലൊരു ഭാര്യയായി നീ ജീവിക്ക് …. ഞാൻ ഒരിക്കലും ഇനി നിന്റെ മുന്നിൽ വരില്ല ….. എന്തൊക്കെ പറഞ്ഞാലും അവന്റെ മനസ്സിൽ വിഷമം ഉണ്ടായിരുന്നു …… അവൻ  നാട്ടിലേക്ക് തിരിച്ചു ….

Leave a Reply

Your email address will not be published. Required fields are marked *