ആശ ….. എന്നെ ഇറക്കി വിടാൻ ധൃതിയായോ ? ഈ പന്ന ഒന്ന് പോയി കിട്ടിയാൽ മതിയായിരുന്നെന്ന് തോന്നി തുടങ്ങിയോ ?
കിരൺ … അയ്യോ അതുകൊണ്ടല്ല ….. ഇപ്പോൾ ഇറങ്ങുകയാണെങ്കിൽ ഞാൻ ഹോസ്റ്റൽ വരെ കൊണ്ട് വിടാമെന്ന് ഞാൻ ഉദ്ദേശിച്ചുള്ളൂ …..
ആശ …. ഇല്ല ഞാൻ കുറച്ചു കഴിഞ്ഞ് പോകാം ….. വിശന്നു തുടങ്ങി ….
കിരൺ …. ഞാൻ പോയി വല്ലതും വാങ്ങിയിട്ട് വരാം ….
ആശ …. എന്തേ എന്നെ കൂടെ കൊണ്ടുപോകാൻ ബുദ്ധിമുട്ട് വല്ലതും ഉണ്ടോ ? എന്നെ ഒന്ന് അസ്സപ്ട് ചെയ്യാൻ പോലും പറയുന്നത് പോലെ മടിയാണല്ലോ ? വീട്ടുകാരുടെ അത്യാഗ്രഹം ….
കിരൺ ….. നീ വന്നപ്പോഴേ ചൊറിയുകയാണല്ലോ …. നിനക്ക് വല്ലതും കഴിക്കണമെങ്കിൽ പോയി ഡ്രസ്സ് മാറി വാ …. പാവമല്ലെന്ന് വിചാരിക്കുമ്പോൾ തലയിൽ കേറുന്നോ ?
ആശ ചിരിച്ചുകൊണ്ട് റൂമിലേക്ക് പോയി അപ്പോയെക്കും കിരൺ റെഡിയായി നിൽക്കുന്നുണ്ടായിരുന്നു ….
രണ്ടുപേരും പുറത്തേക്കിറങ്ങി …..
അപ്പോയെക്കും അടുത്തുള്ള ഫ്ളാറ്റിലെ ചേച്ചി ആശയെ കണ്ടിരുന്നു ……
ഫ്ളാറ്റിലെ ചേച്ചി ….. എവിടായിരുന്നു കുറച്ചു നാളയല്ലോ കണ്ടിട്ട് …… ഞങ്ങൾ വിചാരിച്ചു വിശേഷം ആയതുകൊണ്ട് നാട്ടിൽ പോയതായിരിക്കുമെന്ന് …… ഇനി ഇവിടെ കാണുമല്ലോ
ആശ അവർക്ക് ഒരു പുഞ്ചിരി നൽകികൊണ്ട് പറഞ്ഞു …… കാണും …..
അവർ ഹോട്ടലിൽ എത്തി ….. ആഹാരം കഴിച്ച് പുറത്തിറങ്ങി …..
ആശ ….. ആഹാരം ഉണ്ടാക്കാൻ വല്ലതും വാങ്ങണം …..
അവർ സാധനവും വാങ്ങി വരുന്ന വഴി … ഒരുപാട് പേർ ആശയെ കണ്ടു കുശലം പറയാൻ വന്നു …. ആശ അവരോട് സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ വാങ്ങിയ സാധങ്ങളുമായി കിരൺ ഫ്ലാറ്റിലേക്ക് നടന്നു ….. കാരണം എന്ത് മറുപടിയാണ് ആശ പറയുന്നതെന്ന് അവനും അറിയില്ലായിരുന്നു ….. അവൻ സാധനം കിച്ചണിൽ വച്ച് ഹാളിലിരുന്ന് TV കണ്ടുകൊണ്ടിരുന്നു …… അപ്പോയെക്കും ചിരിച്ചുകൊണ്ട് ആശ കയറിവന്നു ….. അവൾ നേരെ റൂമിൽ കയറി ഡ്രസ്സ് മാറ്റി ഇറങ്ങി നേരെ കിച്ചണിലേക്ക് പോയി … കിരൺ അതെല്ലാം ശ്രദ്ധിക്കുന്നുണ്ടായിന്നെങ്കിലും ഒന്നും ചോദിക്കാൻ പോയില്ല …. അവൻ അവിടെയിരുന്ന് ഉറങ്ങിപ്പോയി …