മോളി … നിന്നെ വൈകുന്നേരം പെണ്ണ് കാണാൻ വരുന്നുണ്ട് …..
ആശ …. നടന്നതുതന്നെ … (ആശ കിരണിന്റെ മുഖത്തേക്ക് നോക്കി … കിരൺ അവളുടെ മുഖത്ത് നോക്കി ചിരിച്ചു ….. എന്തോ പന്തികേടുണ്ടെന്ന് മോളിക്ക് തോന്നി … അപ്പോയെക്കും ജാനകി ഇവർ വരുന്നത് കണ്ടിരുന്നു …. അവർ ഇവരുടെ അടുത്തെത്തി ….. )
ജാനകി …. നീ യെന്ത ഇവിടെ ഇരുന്നുകളഞ്ഞത് … സാധാരണ അങ്ങിനെ അല്ലല്ലോ ?
ആശ …. മാറ്റം എല്ലാത്തിനും നല്ലതാണ് ….
ആശ പുറത്തേക്കിറങ്ങി ….. മോളി അവളുടെ താലിയിലേക്ക് നോക്കി … അതിപ്പോൾ ഒരു സ്വർണ മലയിലാണ് കിടക്കുന്നത് …. ആ നോട്ടം ആശയുടെ വയറിലേക്കായി…. എന്തോ ചെറിയ സ്പെല്ലിങ് മിസ്റ്റേക്ക് മോളിക്ക് തോന്നി … മോളി അത് ജാനകിയുടെ കാതിൽ പറഞ്ഞു ….. ജാനകി ചിരിച്ചുകൊണ്ട് ആശയെ നോക്കി ……
ആശ … ‘അമ്മ നല്ല ക്ഷീണം കുറച്ചു സമയം കിടക്കണം …
മോളി … കിരണിന്റെ റൂമിൽ കിടന്നോ ….
ആശ കിരണിന്റെ റൂമിൽ കയറി … അവളോടൊപ്പം കിരണും …. മോളിയും ജാനകിയും അടുക്കളയിലേക്ക് പോയി ….
മോളി …. അവൾക്ക് വിശേഷം ഉണ്ടെന്ന് തോന്നുന്നു …. മുഖം തന്നെ അങ്ങ് മാറി …..
ജാനകി …. എനിക്കും തോന്നുന്നു …. മുഖത്ത് നീരാണോ ? എഴുന്നേറ്റ് വന്നിരുന്നെങ്കിൽ ചോദിക്കാമായിരുന്നു … നീ ചേട്ടനെ വിളിച്ച് കാര്യം പറയ് …. ഞാൻ അപ്പോൾ കഴിക്കാൻ വല്ലതും ഉണ്ടാക്കാം ……
വീട്ടുകാർക്ക് ഏകദേശം കാര്യങ്ങൾ മനസ്സിലായി …. അപ്പോയെക്കും സുരേഷും ശങ്കറും വന്നിരുന്നു …….
ഒരു മണി ആയപ്പോൾ രണ്ടു പേരും ഉറക്കം കഴിഞ്ഞ് പുറത്തേക്ക് വന്നു ….. ആശ അടുക്കളയിലേക്ക് ചെന്നു … മോളിയും ജാനകിയും അവിടെ ഉണ്ടായിരുന്നു …. മോളി അവളെ കുറച്ചു സമയം നോക്കി നിന്നിട്ട് ….
മോളി …. ഇപ്പോൾ എത്ര മാസമായി ?
ആശ …. ( ആരുടെയും മുഖത്ത് നോക്കാതെ ) …. ഒന്നോ രണ്ടോ ഒക്കെയായെന്ന് തോന്നുന്നു …..