ശങ്കർ … സന്തോഷത്തിന് കുറവൊന്നും ഇല്ല എന്നാലും ഇവർക്ക് നമ്മളെ അറിയിക്കാമായിരുന്നു …..
സുരേഷ് …. സാരമില്ല …. എല്ലാം അവസാനം കലങ്ങി തെളിഞ്ഞല്ലോ / അത് തന്നെ ധാരാളം …. പിന്നെ ഇവരെ ഇനി തിരിച്ചു വിടണമോന്നാണ് ഞാൻ ആലോചിക്കുന്നത് ….
ആശ … അയ്യോ എനിക്ക് പോകണം ….. എന്റെ പിള്ളേർ എന്നെ നോക്കിയിരിക്കും …..
അവർ പുറത്തേക്കിറങ്ങി … ആശ അവനോടൊപ്പം നടക്കുന്നത് എല്ലാവരും നോക്കിയിരുന്നു …..
ജാനകി … ഇത് അസ്ഥിയാണെന്ന് തോന്നുന്നു …..
എല്ലാവരും ചിരിച്ചു ……
സുരേഷ് …. നിങ്ങൾക്ക് എന്നോടെന്തെകിലും സംസാരിക്കാനുണ്ടോ ?
മോളി …. എന്തോന്ന് സംസാരിക്കാൻ … പിള്ളേര് സന്തോഷത്തോടെ ജീവിക്കുന്നത് കണ്ടാൽ പോരെ …..
ജാനകി ….. ചേട്ടൻ സ്ത്രീധനമാണോ ഉദ്ദേശിച്ചത് ?
മോളി ….. എന്തോന്ന് സ്ത്രീ ധനം … അവിടെയും ഒന്നേ ഉള്ളു … ഇവിടെയും …. പിന്നെ എന്ത് കണക്ക് പറയാൻ … അവന് തന്നെ ഇപ്പോൾ നല്ല ശമ്പളം ഉണ്ട് …. എന്തെങ്കിലും കുറച്ചെങ്കിലും പിള്ളേർ ആവശ്യപ്പെട്ടാൽ മതിയായിരുന്നു …. ഇല്ലെങ്കിൽ ഈ ഉണ്ടാക്കി വച്ചതിന് ഒരു വിലയും കാണില്ല …. അവർക്ക് വേണ്ടത് അവർ സമ്പാദിക്കുന്നുണ്ട് …. പഠിച്ചു കഴിഞ്ഞിട്ട് ഒരു നയാ പൈസ കിരൺ ബാങ്കിൽ നിന്നും എടുത്തിട്ടില്ല ….. ഇനി സ്ത്രീധനമെന്നൊക്കെ പറഞ്ഞ് ചെന്ന് പിള്ളേരുടെ വായിൽ നിന്നും ഒന്നും കേൾക്കേണ്ടി വരരുത് …. ഞാൻ പറഞ്ഞേക്കാം …..
ശങ്കർ …… അത് സുരേഷ് വെറുതെ അങ്ങ് ഒരു രസത്തിന് പറഞ്ഞതാണ് …. അല്ലാതെ നമുക്ക് പരസ്പ്പരം അറിയില്ലേ ? ഇനി അതിൽ കിടന്ന് തൂങ്ങേണ്ട ?
അപ്പോയെക്കും ആശയും കിരണും അവരുടെ അടുത്തെത്തി ….
ആശ …. അമ്മെ പെണ്ണുകാണൽ നടക്കില്ല … അപ്പോൾ ഞങ്ങൾ ഇന്ന് അങ്ങ് ഇറങ്ങിയാൽ എന്തെന്ന് ആലോചിക്കുകയാണ് …. എന്നാൽ നാളെ പകൽ കുറച്ചുസമയം ഉറങ്ങാൻ കിട്ടും ….
മോളി … അങ്ങിനെ ….നോക്ക് …. അച്ഛൻ വണ്ടി ബുക്ക് ചെയ്ത തരും …. കൊണ്ടുപോകാൻ വല്ലതും വേണോ ?