ആശ … വേണ്ടാ …. അവിടെ ഉള്ളത് തന്നെ കഴിക്കാൻ സമയമില്ല ……
ജാനകി ….. നിന്റെ പ്രസവ സമയം ആകുമ്പോൾ എന്തായാലും ആനി അവിടെ ഉണ്ടാകും … ഒരു ആറ് മാസം കൂടി കഴിഞ്ഞാൽ അവളുടെ കോഴ്സ് തീരും ….. ഞങ്ങളും ഉടനെത്തന്നെ ഇടക്ക് ഇടക്ക് അങ്ങോട്ട് വന്ന നിൽക്കാം …
ശങ്കർ ….. ഇനി ഇപ്പോൾ എല്ലാവർക്കും വന്നു നിൽക്കാനുള്ള ഒരു വീട് നീ നോക്ക് …. വാടകക്കയ്ക്ക് വേണ്ട …. ഇനി ഏതായാലും ആനിയും ബാംഗ്ലൂർ ആയിരിക്കും നോക്കുന്നത് …. അത് അനുസരിച്ച് ഒരു വീട് നോക്ക് … ആനിയെ കൂടി വിളിച്ചു കാണിച്ചിട്ടേ നിങ്ങൾ ഫിക്സ് ചെയ്യാവു …..
ശങ്കർ ….. മോൾക്ക് സ്വർണം വല്ലതും വാങ്ങണോ ?
ആശ …. അമ്മയുടെ സ്വർണം തന്നെ ഞാൻ ഉപയോഗിക്കുന്നില്ല ….. പിന്നെ എന്തിന് ….. ഈ തലയ്ക്ക് കിടക്കാൻ ഒരു മാല തന്നെ ധാരാളം ….. പിന്നെ അങ്കിൾ ഇനി … ഈ സ്വർണത്തിന്റെയും പണത്തിന്റെയും കണക്ക് പറയരുത് … ന്ജങ്ങൾക്ക് രണ്ടുപേർക്കും അറിയാം നിങ്ങളുടെ കയ്യിൽ കാശുണ്ടെന്ന് ….. ഞങ്ങൾ സ്വന്തമായി അധ്വാനിച്ചു ജീവിക്കാനാണ് തീരുമാനിച്ചിരിക്കുന്നത് ….. അതുകൊണ്ട് കയ്യിലുള്ള ക്യാഷ് കളയാതെ സൂക്ഷിക്ക് … ചിലപ്പോൾ ചെറുമക്കൾക്ക് വേണ്ടി വരും ……
ആശ കിരണിനെയും വിളിച്ചുകൊണ്ട് അവളുടെ വീട്ടിലേക്ക് പോയി ….
അന്ന് വൈകുന്നേരം തന്നെ കിരണും ആശയും ബാംഗ്ലൂരിലേക്ക് പോയി ……
കുറയ്ക്കു ദിവസങ്ങൾക്ക് ശേഷം ആനി കിരണിനെ വിളിച്ചു …. കിരൺ തിരക്കായതിനാൽ ഫോൺ കട്ട് ചെയ്തു …..
ഫ്രീ ആയപ്പോൾ അവൻ അവളെ തിരിച്ചു വിളിച്ചു …..
കിരൺ …. ആനി ഞാൻ നല്ല തിരക്കിലായിരുന്നു … അതാണ് ഫോൺ എടുക്കാത്തത്ത് ….. എന്താണ് കുറുമ്പേ ?
ആനി …. ചേട്ടാ തോമസ് ചേട്ടൻ എന്റെ ചേട്ടനാണോ ? തോമസ് ചേട്ടന്റെ അച്ഛനാണോ എന്റെ അച്ഛൻ ? ആശ ചേച്ചി സർട്ടിഫിക്കറ്റ് വാങ്ങാൻ കോളേജിൽ വന്നിരുന്നു …….