“ശെരി.. ശെരി, ഞാൻ സമ്മതിച്ചു. നിനക്ക് ഓരോന്നും പറഞ്ഞ് എന്നെ കൊതിപ്പിക്കാനേ കഴിയൂ… പക്ഷേ തല്ലു മേടിച്ച് തരാൻ കഴിയില്ല.”
ഉടനെ സുമ പൊട്ടിച്ചിരിച്ചു.
ശേഷം ഞങ്ങൾ ഏറെ നേരം സംസാരിച്ചിട്ടാണ് മതിയാക്കി ഉറങ്ങിയത്.
വളരെ വൈകി ഉറങ്ങിയിട്ടും കൂടി രാവിലെ ആറ് മണിക്കെ നല്ല ഉന്മേഷത്തോടെയാണ് ഞാൻ ഉണര്‍ന്നത്.
നോക്കുമ്പോ ജൂലി ചെരിഞ്ഞു കിടന്നു കൊണ്ട് അവളുടെ സ്നേഹം നിറഞ്ഞ മിഴികളെ എന്റെ മുഖത്ത് തന്നെ പതിച്ചു വച്ചിരുന്നതാണ് കണ്ടത്.
അവള്‍ക്ക് ഒരു പുഞ്ചിരിയും നല്‍കി നേരെ ബാത്റൂമിൽ പോയിട്ട് തിരികെ വന്ന് ജൂലിയെ നോക്കി തന്നെ ഞാനും ചെരിഞ്ഞു കിടന്നു.
ഉടനെ അവള്‍ നിരങ്ങി നീങ്ങി വന്ന് അവളുടെ മാറിനെ എന്റെ മുഖത്തോട് ചേര്‍ത്തു വച്ചു. ഞാനും ഒരു കൈ അവളുടെ ദേഹത്തു കൂടെ ഇട്ട് അവളെ ചേര്‍ത്തു പിടിച്ചതും അവളും രണ്ട് കൈ കൊണ്ടും എന്റെ തലയെ മാറോട് ചേര്‍ത്ത് കെട്ടിപിടിച്ചു കൊണ്ട് കിടന്നു.
ഞങ്ങൾ ഒന്നും തന്നെ സംസാരിച്ചില്ല…. ഒന്നും ചെയ്തില്ല. പക്ഷേ മനസ്സ് നിറഞ്ഞ തൃപ്തിയും സന്തോഷവും പരസ്പരം പടർന്നു പിടിക്കുന്നത് ഞങ്ങൾ അറിഞ്ഞു. അവസാനം അവള്‍ എന്റെ മുഖത്തെ അവളില്‍ നിന്നും പതിയെ അടർത്തി മാറ്റിയതും ഞാൻ ചിണുങ്ങി.
ഉടനെ ചിരിച്ചു കൊണ്ട് അവളെന്റെ നെറ്റിയില്‍ മുത്തി. അവളുടെ വായിൽ നിന്നും പേസ്റ്റിന്റെ മണം വന്നതും ഞാൻ അവളുടെ മുഖത്ത് നോക്കി.
“ഇന്ന് സാന്ദ്രയ്ക്കും അമ്മായിക്കും അവധിയല്ലേ..! എന്നാ പിന്നേ വൈകി എഴുന്നേറ്റാൽ പോരായിരുന്നോ..?” ചുണ്ടില്‍ ഉമ്മ കൊടുത്തിട്ട് ഞാൻ ചോദിച്ചു.
“അപ്പോ എന്റെ ചേട്ടനോ…?” അവൾ ചോദിച്ചു.
“ഞാൻ പിന്നേ മാളിലേക്ക് പോകുന്ന വഴിക്ക് ഹോട്ടലിൽ കേറി വല്ലതും കഴിക്കുമായിരുന്നു.”
“വേണ്ട, ചേട്ടൻ കഴിക്കുന്നതിനെ എനിക്ക് കാണാന്‍ കഴിഞ്ഞാലേ സമാധാനം കിട്ടൂ.” എന്റെ മൂക്കില്‍ ചുണ്ട് കൊണ്ട് ഉരസീട്ട് അവള്‍ പറഞ്ഞു. “മാളിൽ പോകുന്ന ദിവസങ്ങളില്‍, അവിടെ നിന്നും.. ഇവിടെ നിന്നും.. ഹോട്ടലിൽ നിന്നുമൊക്കെ കഴിച്ചെന്ന് ചേട്ടൻ പറയുമെങ്കിലും എനിക്ക് നല്ല സങ്കടം തോന്നാറുണ്ട്. അതുകൊണ്ട് വീട്ടില്‍ നിന്നും പോകുന്ന സമയം ചേട്ടന് ഞാൻ ഫുഡ് തരാതെ വിടില്ല.”