ദേഷ്യത്തില്‍ പെട്ടന്ന് അവള്‍ പിറകോട്ട് നീങ്ങിയിരുന്നു.
“എന്നെ കെട്ടിച്ച് വിടണോ വേണ്ടയോ എന്ന് നിങ്ങളാണോ തീരുമാനിക്കേണ്ടത്…? എന്റെ ഇഷ്ടത്തിന് എതിരായി പ്രവർത്തിക്കാൻ ഞാനെന്താ നിങ്ങളുടെ അടിമയാണോ..? അതോ എന്റെ അനുവാദം ചോദിക്കാതെ വല്ലവരേയും ഏല്‍പ്പിക്കാൻ ഞാൻ ബലിമൃഗം ആണോ..? ഞാൻ എങ്ങനെ ജീവിക്കണമെന്ന് ചേട്ടൻ ആലോചിച്ച് ബുദ്ധിമുട്ടേണ്ട… എന്റെ കാര്യം ഞാൻ നോക്കിക്കോളും. ചേട്ടൻ എപ്പോഴും ചെയ്യുന്നത് പോലെ കാണുന്ന എല്ലാവരോടും ഒലിപ്പിച്ചു കൊണ്ട് പുന്നാരവും പറഞ്ഞു നടന്നാൻ മതി.” സാന്ദ്ര കലി തുള്ളി ഒച്ച ഉയർത്തി പറഞ്ഞു.
അവളുടെ മുഖത്തടിച്ചുള്ള സംസാരം കേട്ട് ഞാൻ ചൂളി പോയി. ശെരിക്കും സങ്കടവും വേദനയും എന്റെ മനസ്സിൽ നിറഞ്ഞു.
പക്ഷേ അവള്‍ പറഞ്ഞത് ശെരിയാണ്. അവളുടെ മേല്‍ എനിക്കൊരു അധികാരവും ഇല്ല. അവളുടെ കാര്യം ഞാനല്ല തീരുമാനിക്കേണ്ടത്. വലിയ വായിൽ എന്തെങ്കിലും വിളിച്ചു പറയുന്നതിനു മുമ്പ് ഞാൻ നല്ലതുപോലെ ചിന്തിക്കേണ്ടതായിരുന്നു.
എന്റെ മുഖത്തുണ്ടായ വിഷമവും വേദനയും സാന്ദ്ര മിററിലൂടെ കണ്ടു. പെട്ടന്ന് അവളുടെ മുഖവും വല്ലാണ്ടായി.
അവള്‍ എന്തൊക്കെയോ എന്നോട് പറയാൻ തുടങ്ങി. പക്ഷേ ഒന്നും ഞാൻ കേട്ടില്ല. തിരികെ ഒന്നും പറയുകയും ചെയ്തില്ല.
ഞാൻ സ്പീഡിൽ വണ്ടി ഓടിച്ച് വീട്ടിലെത്തി. അവള്‍ താഴെ ഇറങ്ങി എനിക്കുവേണ്ടി വെയിറ്റ് ചെയ്തത് കണ്ട് എനിക്ക് ദേഷ്യമാണ് വന്നത്.
“എന്തിനാ ഇങ്ങനെ നില്‍ക്കുന്നത്..? എന്റെ കാര്യം ഞാൻ നോക്കിക്കോളും. നി നിന്റെ കാര്യവും നോക്കി പോ…!” ഞാൻ മുരണ്ടു. പക്ഷേ അവൾ സങ്കടത്തോടെ അവിടെതന്നെ നിന്നു.
അതുകൊണ്ട് ദേഷ്യത്തില്‍ ഞാൻ ബൈക്കും എടുത്ത് പുറത്തേക്ക് വിട്ടു. കുറെ ദൂരം പോയാൽ ഒരു തോടും വലിയ വയലും ഉണ്ട്. അങ്ങോട്ടാണ് ഞാൻ പോയത്.
നേരം ഇരുട്ടുന്നത് വരെ ഞാൻ വയൽ വക്കത്തിരുന്നു. അന്നേരമാണ് ജൂലിയുടെ കോൾ വന്നത്.
“സാമേട്ടൻ എവിടെയാ..? എന്തിനാ വീട്ടില്‍ കേറാതെ പോയത്..?” അവള്‍ വിഷമത്തോടെ ചോദിച്ചു.
“ഞാൻ വരാം…!” അത്രയും പറഞ്ഞിട്ട് ഞാൻ കട്ടാക്കി.
പിന്നെയും ഒരുപാട് നേരം കഴിഞ്ഞാണ് ഞാൻ അവിടം വിട്ടത്. പക്ഷേ ഗോപന്റെ വീട്ടില്‍ ചെന്ന് അവനെയും കൂട്ടിക്കൊണ്ട് നേരെ മാളിലേക്കാണ് പോയത്.