ഞാൻ പറഞ്ഞത് കേട്ട് ആദ്യം അവളുടെ മുഖം കേറി കറുത്തു. പക്ഷേ പെട്ടന്നു തന്നെ ആ മുഖത്ത് സങ്കടം നിറയുകയും, ശേഷം ഒന്നും മിണ്ടാതെ അവള്‍ ഇറങ്ങി പോകുകയും ചെയ്തു.
അന്നു ഞാൻ സാധാരണയായി പോകുന്നത് പോലെ നാല് മണിക്ക് പോയില്ല.. ഒന്‍പത് മണിക്ക് മാൾ അടച്ച ശേഷമാണ് വീട്ടിലേക്ക് പോയത്.
ഞാൻ വളരെ സ്ലോ ആയിട്ടാണ് ബൈക്ക് ഓടിച്ചു വീട്ടിലേക്ക് ചെന്നത്. സാധാരണയായി അര മണിക്കൂർ യാത്രയാണ് ഉള്ളത്. പക്ഷേ പതിയെ ഓടിച്ച് വീട്ടില്‍ എത്താന്‍ അന്‍പത് മിനിറ്റ് എടുത്തു.
വീട്ടില്‍ എത്തിയപ്പോ എന്റെ ഭാര്യ ഒഴികെ എല്ലാവരും ഉറങ്ങി കഴിഞ്ഞിരുന്നു. എന്നെ കണ്ടതും അല്‍പ്പം ദേഷ്യത്തില്‍ ഹാളില്‍ നിന്നും ജൂലി എഴുനേറ്റു. പക്ഷേ ഒന്നും മിണ്ടാതെ രാത്രി ഭക്ഷണം എടുത്തു വെക്കാൻ അവള്‍ കിച്ചനിലേക്ക് പോയി.
ഞാനും ഫ്രെഷായി വന്നു. രണ്ടുപേരും ഒരുമിച്ച് കഴിക്കാൻ തുടങ്ങിയതും ജൂലി ചോദിച്ചു, “ശെരിക്കും ചേട്ടനും സാന്ദ്രയും തമ്മില്‍ എന്താ പ്രശ്നം..?”
“എന്തു പ്രശ്നം..!?” ഞാൻ ചോദിച്ചു. “ഞങ്ങൾ തമ്മില്‍ എന്നും ഉണ്ടാകുന്ന തർക്കത്തെ ഒഴിവാക്കാൻ ഞാൻ ശ്രമിക്കുന്നു, അത്രതന്നെ.”
അതും പറഞ്ഞ് ഞാൻ മിണ്ടാതെ കഴിച്ചു. ജൂലി മുഖം ചുളിച്ചു. പക്ഷേ അതിനുശേഷം അവള്‍ ഒന്നും ചോദിച്ചില്ല.
കഴിച്ച ശേഷം ഞങ്ങൾ ചെന്ന് കിടന്നു. അവള്‍ മരുന്ന് കഴിക്കാതെയാണ് എനിക്ക് പുറം തിരിഞ്ഞ് കിടന്നത്.
“എടി.. നീയെന്താ മരുന്ന് കഴിക്കാത്തേ..?” ഞാൻ ചോദിച്ചു. “പിന്നേ എന്തിനാ ഇതുപോലെ ദേഷ്യത്തില്‍ അങ്ങോട്ട് നോക്കി കിടക്കുന്നത്…? ഇന്നലെയും നി ഇങ്ങനെ തന്നെയാ ദേഷ്യത്തില്‍ കിടന്നത്.”
ഉടനെ അവള്‍ എനിക്കു നേരെ തിരിഞ്ഞു കിടന്നിട്ട് അല്‍പ്പം ദേഷ്യത്തോടെ ചോദിച്ചു, “സാന്ദ്രയുടെ കോളേജിൽ ചേട്ടൻ എത്ര പെണ്ണുങ്ങളോടാ കൂട്ടു കൂടി നടക്കുന്നത്..?”
അവളുടെ ദേഷ്യം കണ്ടിട്ട് എന്നില്‍ ആശങ്ക നിറഞ്ഞു. അസ്വസ്ഥനായി ഞാൻ അവളെ നോക്കി അവളുടെ മനസ്സിനെ വായിക്കാൻ ശ്രമിച്ചു. പക്ഷേ ഒന്നും മനസ്സിലാക്കാൻ കഴിഞ്ഞില്ല.
“രാവിലെ സാന്ദ്രയെ കൊണ്ട് വിട്ടതും ഒരുപാട് പെൺകുട്ടികൾ ചേട്ടനെ കുറിച്ച് അവളോട് അന്വേഷിക്കുന്നത് കേട്ടു.” അതും പറഞ്ഞ് അവള്‍ ചോദ്യ ഭാവത്തില്‍ പുരികം ഉയർത്തി.